Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IPL

അമ്മയ്ക്കുവേണ്ടി; ആഘോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

രാജസ്ഥാൻ റോയസിന്റെ താരമായ പതിനഞ്ചുവയസ്സുകാരന്റെ പ്രകടനം കണ്ടുള്ള അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് ശേഷം വൈഭവ് സൂര്യവംശി വ്യത്യസ്‍തമായ ആഘോഷ പ്രകടനം നടത്തിയിരുന്നു. അതിനെ പറ്റി പിന്നീട് ചോദ്യങ്ങൾ ഉയർന്നെങ്കിലും അത് വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എന്നാൽ വീണ്ടും ചർച്ചകൾ ചൂടുപിടിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈഭവ്. രണ്ട് കൈയിലെയും വിരലുകള്‍ ചേര്‍ത്തുവെച്ച് ഇംഗ്ലീഷിലെ എ എന്ന അക്ഷരമാണ് സൂര്യവംശി ഉയര്‍ത്തിക്കാണിച്ചിരുന്നത്. താരത്തിന്റെ ആഘോഷരഹസ്യം അറിയാന്‍ തിടുക്കത്തിലായ ക്രിക്കറ്റ് പ്രേമികള്‍ […]
Read more

ഇനി ഒരു ടിക്കറ്റ്; ഐപിഎലില്‍ പ്ലേ ഓഫ് കാത്തിരിക്കുന്നത് അഞ്ചുടീമുകള്‍

ഇന്ത്യന്‍ പ്രീമയിര്‍ ലീഗ് അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. പ്ലേ ഓഫിലേക്ക് ഇനിയുള്ളത് വെറും ഒരൊറ്റ ടിക്കറ്റാണ്. ആ ടിക്കറ്റിനായി കാത്തിരിക്കുന്നത് അഞ്ചുടീമുകളാണ്. പഞ്ചാബ് കിങ്സിനെ വീഴ്ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിയിരുന്നു. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ചു. ചെപ്പോക്കില്‍നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദും പ്ലേ ഓഫിലെത്തി. ഇതോടെ ആകെ മൂന്നു ടീമുകള്‍ ഉറപ്പിച്ചു. […]
Read more

ചെപ്പോക്കില്‍ ഹൈദരാബാദിന്റെ മുന്നിൽ ചെന്നൈ വീണു

ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില‍ […]
Read more

അവസാന ഹോം മാച്ചിന് മുമ്പ് ധോണിക്ക് വീണ്ടും പരിക്ക്; ഹൈദരാബാദിനെതിരെ കളിക്കില്ല

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് അവസാന ഹോം മാച്ചിന് ഇറങ്ങുന്നതിന് മുൻപ് കനത്ത തിരിച്ചടി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ്. ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ പൂർണ്ണമായും നഷ്ടമായിരുന്നു. പരിക്ക് മാറാത്തതും, മികച്ച ഫോമിലുള്ള ചെന്നൈ ടീമിന്‍റെ വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ട എന്ന […]
Read more

ആവേശപ്പോരിന് ചെന്നൈയും ഹൈദരാബാദും; മുന്നില്‍ പ്ലേ ഓഫ്

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെപ്പോക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഒരേയൊരു ലക്ഷ്യം പ്ലേ ഓഫ് മാത്രമാണ്. ജയിച്ചാല്‍ ഹൈദരാബാദിന് ഏറെക്കുറെ വഴി എളുപ്പമാകും. തോറ്റാല്‍ മറ്റുള്ളവരുടെ പ്രകടനം കൂടി ആശ്രയിക്കേണ്ട അവസ്ഥയിലുമാകും. എന്നാല്‍ ചെന്നൈയ്ക്ക് ജയം മാത്രമാണ് വേണ്ടത്. ഒരുപക്ഷെ, തോറ്റാൽ പുറത്തേക്കുള്ള വാതിൽ തുറന്നേക്കും. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫില്‍ കടന്നത്. മറ്റുള്ള മൂന്നു സ്ഥാനങ്ങളിലേക്കും പോരാട്ടം കഠിനമാണ്. […]
Read more

ടോപ് 10 ൽ തിരിച്ചെത്തി സഞ്ജു; ക്ലാസൻ ഒന്നാം സ്ഥാനത്ത് തന്നെ

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ വീണ്ടും ഇടപിടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 20 റണ്‍സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്‍ 450 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗിനെയും കൂപ്പര്‍ കൊണോലിയെയും മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണെയുമാണ് സഞ്ജു മറികടന്നത്. ഇന്നലെ ചെന്നൈക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ […]
Read more

പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങൽ; ലഖ്‌നൗവിന് മുന്നിൽ മുട്ടുകുത്തി സി എസ് കെ

ലക്നൗ: ജയിച്ചിരുന്നെങ്കില്‍ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ ലക്നൗ മറികടന്നു. 38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്കോറര്‍. അവസാന നാലോവറില്‍ 24 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനേഴാം […]
Read more

ഇന്ന് കൊൽക്കത്ത ബാംഗ്ലൂർ പോരാട്ടം; തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കും

റായ്പൂർ: ഐപിഎൽ പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് കൊൽക്കത്ത നിലവിലെ ചാമ്പ്യന്മാരായ ബാംഗ്ലൂരിനെ നേരിടും. പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആർസിബി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാനിറങ്ങുമ്പോൾ തുടര്‍ച്ചയായ നാലു ജയങ്ങളുടെ പകിട്ടുമായി എത്തുന്ന കൊല്‍ക്കത്ത വഴിമുടക്കുമോ എന്നതാണ് എല്ലാവരുടെയും ആശങ്ക. ഇപ്പോഴും പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്ന എട്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാകൂ. […]
Read more

രണ്ടിലൊന്ന് തീരുമാനമാകും; ജയിച്ചാൽ ആർസിബി ഒന്നാമത്; തോറ്റാൽ മുംബൈ പുറത്ത്

റായ്‌പുർ: ഐപിഎലിൽ ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടം. രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. ജയിച്ചാൽ 14 പോയിന്റോടെ ആർസിബിക്ക് ഒന്നാം സ്ഥാനത്തെത്താം. തോറ്റാൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. പ്ലേ ഓഫ് ഉറപ്പിക്കാൻ വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ടിം ഡേവിഡ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയിലാണ് ആർസിബിയുടെ പ്രതീക്ഷ. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവി തിരിച്ചടിയായേക്കും. ഭുവനേശ്വർ കുമാറും ജോഷ് […]
Read more

ഇന്ന് സൂപ്പർ സൺ‍ഡേ; പ്ലേ ഓഫ് സ്വപ്നവുമായി സഞ്ജുവിന്‍റെ ചെന്നൈ

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് സൂപ്പർ സൺ‍ഡേ പോരാട്ടം. പോരാട്ടങ്ങള്‍ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ വൈകുന്നേരം 3:30-ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് ചെപ്പോക്കിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix