Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Karnataka

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാന്യമായി വസ്ത്രം ധരിച്ച് ഓഫിസിലെത്തണമെന്ന് സര്‍ക്കുലറിറക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ‘മാന്യമായ’ വസ്ത്രം ധരിക്കണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. വിവിധ വകുപ്പ് മേധാവികള്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, മുഖ്യമന്ത്രിയുടെ ഓഫീസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. ഏതൊക്കെ വസ്ത്രം ധരിക്കാന്‍ പാടില്ല എന്നതില്‍ വ്യക്തത വരുത്തിയാണ് പേഴ്സണല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് റിഫോംസ് വകുപ്പ് (DPAR) കമ്മ്യൂണിക് കത്തയച്ചത്. […]
Read more

പെരിങ്ങോട്ടുകര വ്യാജ പീഡനക്കേസ്; ആറ് പ്രതികളുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു

ബംഗളുരു: തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ പൂജാരിയുടെ ബന്ധുവിനെ വ്യാജ പീഡനക്കേസിൽ പെടുത്തിയ സംഭവത്തിൽ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ രണ്ടാംപ്രതി ബെംഗളൂരുവിലെ മസാജ് സെന്റർ ജീവനക്കാരിയായ രത്ന (38), എട്ടാംപ്രതി പെരിങ്ങോട്ടുകര സ്വദേശി കെ ഡി ശ്രീരാഗ് (30), ഒൻപതാം പ്രതി കെ യു സ്വാമിനാഥൻ (50), പത്താം പ്രതി കെ ഡി ദേവദാസ് (50), 11-ാം പ്രതി കെ ഡി വേണുഗോപാൽ (71), 12-ാം പ്രതി രജത (40) എന്നിവരുടെ പേരിലാണ് കുറ്റപത്രം നൽകിയത്. […]
Read more

അമ്മയുടെ കയ്യിൽനിന്ന് കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്നു കിണറ്റിലേക്കു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണു മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്തു വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഉഡുപ്പി ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ശബരിമല തീര്‍ത്ഥാടനം; കര്‍ണാടകത്തിൽ നിന്നും അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ് വേണമെന്ന് കെ.എസ്.ടി.ഒ.എ

ബെംഗളൂരു: ശബരിമല തീർത്ഥാടനത്തിനായി കർണാടകയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് നികുതി ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലയളവിൽ പ്രത്യേക ടാക്സ് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനും കത്ത് നൽകിയിട്ടുണ്ട്. ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ നൽകിയ ഇളവിന്റെ മാതൃക പരിഗണിക്കണമെന്നും സംഘടന കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കർണാടക ഗതാഗതമന്ത്രിയോടും അസോസിയേഷൻ […]
Read more

കർണാടകയിൽ വർഗീയ സംഘർഷം; ആരാധനാലയങ്ങൾക്കു നേരെ ആക്രമണം

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ വർഗീയ സംഘർഷം. ഏതാനും ചില ആരാധനാലയങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. ഇന്നലെ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് […]
Read more

ആർഎസ്എസ് ഗണഗീതം ആലപിച്ച‌ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡി കെ ശിവകുമാർ

ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ മാപ്പ് പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആർഎസ്എസിനെ പുകഴ്‌ത്താൻ ആയിരുന്നില്ല താൻ അങ്ങനെ ചെയ്തതെന്നും ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരനാണെന്നും മരണം വരെ അങ്ങനെ തന്നെ ആയിരിക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ഗണഗീതം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസിനോടും ഗാന്ധി കുടുംബത്തിനോടും ആഭിമുഖ്യം ഉള്ള ആളാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. ആർഎസ്എസ് ​ഗണ​ഗീതം ആലിപിച്ചതിന് പിന്നാലെ ഡികെ ശിവകുമാറിന് പാർട്ടിയിൽ […]
Read more

ധർമസ്ഥലയിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണം: ബിജെപി

കർണാടക: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി. ഗൂഢാലോചനയ്ക്ക് പിന്നിൽ ഉള്ളവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു. അതേസമയം സാക്ഷിയെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് മുൻ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം ഏകദേശം 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ എടുത്തത്. നൂറിലേറെ മൃതദേഹങ്ങൾ […]
Read more

അനധികൃത സ്വത്ത് സമ്പാദനം; കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ അറസ്റ്റ് ചെയ്ത് കെസി വീരേന്ദ്ര. സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വീരേന്ദ്രയെ സിക്കിം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബെംഗളൂരുവിലെത്തിക്കും എന്നാണ് വിവരം. ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയത് അനധികൃതമായ 12 കോടി രൂപയാണ്. കൂടാതെ എംഎല്‍എയുടെ വീട്ടില്‍ നിന്നും ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്. വീരേന്ദ്ര നിരവധി […]
Read more

ധര്‍മ്മസ്ഥലയിലെ ആരോപണങ്ങള്‍ വ്യാജം: വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍, ‘

ബംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ ആളുടെ പേര് പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ അജ്ഞാതനായ പരാതിക്കാരന്‍. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസിലാണ് ഇയാള്‍ നിലവില്‍ ഉള്ളത്.
Read more

കർണാടകയിലെ കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പാപ്പി ഇഡി കസ്റ്റഡിയിൽ

ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പാപ്പിയെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിക്കിമിൽ നിന്നാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി. കസ്റ്റഡിയിലെടുത്ത് വീരേന്ദ്ര പാപ്പിയെ സിക്കിമിൽ ഇഡി ചോദ്യം ചെയ്യുകയാണ്. എംഎൽഎയുടെ ബന്ധപ്പെട്ട മുപ്പതോളം കേന്ദ്രങ്ങളിൽ ഇഡി ഇന്ന് പുലർച്ചെ മുതൽ റെയ്ഡ് നടത്തുന്നുണ്ട്. ബംഗളൂരുവിലും ചിത്രദുർഗയിലും ജോധ്പൂ‍ർ, ഹുബ്ബള്ളി, ഗോവ എന്നിവിടങ്ങളിലുമാണ് പരിശോധന. രാജരാജേശ്വരി മണ്ഡലം എംഎൽഎ കുസുമ ഹനുമന്തപ്പയുടെ വീട്ടിലും ഇഡി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix