Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Karnataka

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം

ബംഗളൂരു: കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോൺഗ്രസ് സർക്കാർ വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് മാത്രമായിരുന്നു ഇതുവരെ ഇളവ്. ഇതിനൊപ്പം ആൺകുട്ടികൾക്ക് കൂടി യാത്ര സൗജന്യമാക്കിയിരിക്കുകയാണ് സർക്കാർ. ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. 10 ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും ഇനി മുതൽ സർക്കാരിന് കീഴിലുള്ള നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടേയും […]
Read more

കർണാടകത്തിൽ നാളെ നിർണായക കോൺഗ്രസ് നിയമസഭ കക്ഷിയോഗം

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. പുതിയ നേതാവായി ഡി കെ ശിവകുമാറിനെ നേതാവായി തിരഞ്ഞെടുക്കും. നാളെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് ഔദ്യോഗിക തീരുമാനമെടുക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രിമാരും മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂവെന്നാണ് സൂചന. പാർട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ ഹൈക്കമാൻഡ് ശ്രമം ശക്തമാക്കുകയാണ്. നാളെ നടക്കുന്ന കോൺഗ്രസ് […]
Read more

ഓടിക്കൊണ്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ച് അപകടം

കർണാടക: കർണാടകയിലെ ഹാസനിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ഭാരത് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും കത്തി നശിച്ചു. 36 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നവെങ്കിലും എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശാന്തിഗ്രാം എന്ന സ്ഥലത്ത് ബസ് എത്തിയപ്പോഴാണ് ടയറിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ബസ് സൈഡിലേക്കൊതുക്കി യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. പൊലീസ്, മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥ‌ർ സംഭവത്തിൽ […]
Read more

കർണാടകയിൽ മഴക്കെടുതി; മേൽക്കൂര തകർന്നുവീണ് നാല് പേർ മരിച്ചു

കർണാടക: കർണാടകയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വിജയപുര ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് അപകടത്തിന് കാരണമായത്. വിജയപുര സ്വദേശികളായ ഗുരുനാഥ് ബാഡിഗർ (35), ഭാര്യ ജ്യോതി ബാഡിഗർ (28), മക്കളായ കലമ്മ, കീർത്തി എന്നിവരാണ് മരിച്ചത്. വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കുടുംബം താൽക്കാലികമായി വാടകവീട്ടിലേക്ക് മാറിയിരുന്നു. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മേൽക്കൂര തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാലുപേരും സംഭവസ്ഥലത്ത് […]
Read more

ഒരാഴ്ചക്കിടെ 44 മയിലുകൾ ചത്തു; കർണാടകത്തിലെ 33 ഗ്രാമങ്ങൾ ജാഗ്രതയിൽ

തുംകൂരു: കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവമാണ് ആശങ്കയ്ക്ക് ഇടയായത്. തുംകൂരു താലൂക്കിലെ ബൊമ്മനഹള്ളി, മച്ചേനഹള്ളി പ്രദേശങ്ങളിൽ ഏപ്രിൽ 16 മുതൽ 24 വരെ മയിലുകൾ ചത്തിരുന്നു. ആദ്യം കടുത്ത ചൂടാണ് കാരണം എന്ന് കരുതിയെങ്കിലും ലബോറട്ടറി പരിശോധനയിൽ എച്ച്5എൻ1 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന 33 ഗ്രാമങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മേഖലയിൽ അണുനാശിനി സ്പ്രേ ചെയ്യാനും […]
Read more

ഹാസനിൽ അടിമവേല; 18 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി

കർണാടക: കർണാടകയിലെ ഹാസനിൽ കൃഷിയിടത്തിൽ അടിമവേലയ്ക്ക് ഇരയാക്കിയിരുന്ന 18 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. കാസർകോട് പുത്തിഗെ സ്വദേശി ഉദയനും കൊല്ലം സ്വദേശി അനിൽ കുമാറും ഉൾപ്പെടെ നിരവധി പേരാണ് മോചിതരായത്. കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ഇവിടെ നിന്നു രക്ഷപ്പെട്ട കർണാടക സ്വദേശി ഈരണ്ണ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഈരണ്ണയുടെ മാതാവിന്റെ പരാതിയോടെയാണ് പൊലീസ് ഇടപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പൂട്ടിയിട്ട നിലയിൽ തൊഴിലാളികളെ കണ്ടെത്തുകയും ഉടൻ […]
Read more

കുട്ടികളിലെ സ്ക്രീൻ ടൈം കുറയ്ക്കാൻ കർണാടകയിൽ ‘ഡിജിറ്റൽ ഡിറ്റോക്സ് ‘

ബെംഗളൂരു: കുട്ടികളിലെ അമിതമായ മൊബൈൽ ഇൻ്റർനെറ്റ് ഉപയോ​ഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ ഡിറ്റോക്സ് പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ മാനസികാരോ​ഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്ക്രീൻ ഉപയോ​ഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. കുട്ടികൾക്ക് വൈകിട്ട് 7 മണിക്ക് ശേഷം ഇൻ്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോ​ഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇത്തരത്തിലേക്കുള്ള നീക്കത്തിന് തുടക്കമിടുന്നത്. പദ്ധതിയുടെ ഭാ​ഗമായി എല്ലാ […]
Read more

സി ജെ റോയിയുടെ സംസ്കാരം ഇന്ന്; ഇഡി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി. ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരൻ സി. ജെ. ബാബുവിന്റെ വീട് സ്ഥിതിചെയ്യുന്ന കോറമംഗലയിലാണ് സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒൻപത് മണിയോടെ ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിവരെ സഹോദരന്റെ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും. ഡോ. സി. ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് […]
Read more

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം അപകടത്തിൽപെട്ടു; നാല് പേര്‍ മരിച്ചു

ബംഗളൂരു: കർണാടകയിലെ കൊപ്പളയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസ്സുകാരിയുൾപ്പെടെ നാല് പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

16 കാരിയെ വേശാവൃത്തിക്ക് നിർബന്ധിച്ചു; അച്ഛനും മുത്തശ്ശിയും ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ

കർണാടക: പണത്തിനായി 16 കാരിയായ മകളെ വേശ്യാവൃത്തിക്ക് കൊണ്ടുപോയ സംഭവത്തിൽ അച്ഛനും മുത്തശ്ശിയും ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ. കർണാടകയിലെ കാടൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ചവക്കുകയും ആറു ദിവസത്തോളം നിരവധി പേർ പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ പിന്നിൽ പെൺകുട്ടിയുടെ അച്ഛന്റെ അമ്മയാണെന്നാണ് കണ്ടെത്തൽ. പെൺകുട്ടി അമ്മാവനെ വിവരമറിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അച്ഛൻ ഉൾപ്പെടെ പത്തുപേർക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix