സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kasargod

എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

കാസർഗോഡ്: പെരിയ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് കാറിൽ കൊണ്ട് വരികയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയയിലെ കേന്ദ്ര സർവകലാശലയ്ക്കു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കാറിൽ കൊണ്ട് വരികയായിരുന്ന മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. പയ്യന്നൂർ രാമന്തളി സ്വദേശികളായ എം. പ്രജിത്ത് 33, കുന്നരുവിലെ ടി. സജിത്ത് 36 എന്നിവരാണ് അറസ്റ്റിലായത്. 1.95 ഗ്രാം എം.ഡി എം.എ കണ്ടെടുത്തു. ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ ടി. അഖിൽ, സബാസ്റ്റ്യൻ, […]
Read more

കിനാനൂർ- കരിന്തളം പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യുഡിഎഫ് നേതാക്കൾ

കാസർഗോഡ് : കിനാനൂർ- കരിന്തളം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് പ്രവർത്തകരും നേതാക്കളും സ്ഥാനാർത്ഥികളോടൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. മണ്ഡലം കോൺഗ്രസ്പ്രസിഡന്റും കാരാട്ട് ഒമ്പതാം വാർഡ് സ്ഥാനാർത്ഥിയുമായ മനോജ്‌ തോമസ് ആദ്യ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികളായ ഭാസ്ക്കരൻ എ, ചന്ദ്രമോഹനൻ, ശ്യാമള, ഐശ്വര്യ ലക്ഷ്മി, രമ്യ വി, നൗഷാദ് കാളിയാനം, സെറീന കെ പി, ഓമന എം, ഷൈലജകൃഷ്‌ണൻ, പി കെ ശ്യാമള, സിന്ധു വിജയകുമാർ, റോസമ്മ ചാക്കോ, ജോമോൾ, അജയൻ […]
Read more

കുമ്പളയിൽ ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിൽ

കാസർഗോഡ് : കുമ്പളയിലെ ലോഡ്ജ് മുറിയിലിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ. 2.772 ഗ്രാം മെത്താഫിറ്റാമിൻ കൈയിൽ നിന്നും ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും കണ്ടെടുത്തു.കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ കെ വി ശ്രാവണും സംഘവുമാണ് ഇവരെ പിടികൂടിയത്. കുമ്പള നിത്യാനന്ദ മഠത്തിന് സമീപം ഭട്ടൂഞ്ഞി വീട്ടിൽ സി കെ കേതൻ, കുണ്ടംകരയടുക്കം നിസാർ മഹസിലിലെ അബ്ദുൾ നിസാർ, കർണാടക പുത്തൂർ ഗാളിമുഖ ഹൌസിലെ ബ്രിജേഷ് എന്നിവരെയാണ് പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ ഗ്രേഡ് പീതാംബരൻ, […]
Read more

ജോലി സമ്മർദ്ദം; ബിഎൽഒ ഉദ്യോഗസ്ഥ കുഴഞ്ഞുവീണു

കാസർകോട്: വെള്ളരിക്കുണ്ടിൽ എസ്ഐആർ ഫോം വിതരണം ചെയ്യാൻ പോകുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു. അങ്കണവാടി അധ്യാപികയായ ബളാൽ മൈക്കയം ഇടയക്കാട്ട് ശ്രീജ (42) ആണ് കുഴഞ്ഞുവീണത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ശ്രീജയെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജോലി ഭാരവും സമ്മർദവുമാണ് കുഴഞ്ഞുവീഴാൻ കാരണമെന്നാണു ലഭിക്കുന്ന വിവരം. രാത്രി […]
Read more

മുൻ സിപിഎം ഏരിയ കമ്മിറ്റി അംഗം ആർ സി രജനി ദേവി ബിജെപിയിലേക്ക്

രാജപുരം: പനത്തടിയിൽ സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായ ആർ സി രജനി ദേവി ബിജെപിയിൽ ചേർന്നു. ബിജെപിയുടെ നേതൃത്വത്തിൽ കാസർഗോഡ് നടന്ന ശബരിമല സംരക്ഷണ സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി രജനി ദേവിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗവും പുരോഗമന കലാ- സാഹിത്യ വേദി പനത്തടി ഏരിയ വൈസ് പ്രസിഡന്റും പനത്തടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും സിഡിഎസ് […]
Read more

ശാന്തിപ്പള്ളത്ത് കന്നിയങ്കത്തിനൊരുങ്ങി 21-കാരി സിപിഎം സ്ഥാനാർഥി

കാസർകോട്: കന്നിയങ്കത്തിനൊരുങ്ങുകയാണ് ജെഡിസി വിദ്യാർഥിനിയായ 21-കാരി. കാസർകോട് ഗവ. കോളേജിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി മത്സരിച്ചും ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുമുള്ള അനുഭവസമ്പത്തുകൊണ്ട് പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയാണ് ശാന്തിപ്പള്ളത്തെ കെ. സ്നേഹ. കുമ്പള ഗ്രാമപ്പഞ്ചായത്ത്‌ 21-ാം വാർഡായ ശാന്തിപ്പള്ളയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. നിലവിൽ ബിജെപിയാണ് വാർഡിനെ പ്രതിനിധീകരിക്കുന്നത്. 150 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വാർഡ്‌ പുനർവിഭജനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് സിപിഎം.
Read more

സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോ തൊഴിലാളികൾ മർദ്ധിച്ചതായി പരാതി

കാസർഗോഡ് : കാഞ്ഞങ്ങാട് – പാടിച്ചാൽ റൂട്ടിലെ ടിസി ബസിലെജീവനക്കാർക്കാണ് പാടിച്ചാലിലെ ഓട്ടോ തൊഴിലാളികളുടെ മർദ്ദനമേറ്റത്. എല്ലാ ദിവസവും രാവിലെ ബസിനു മുന്നിൽ ഓട്ടോ ആളുകളെ കയറ്റിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ബസ് സമയത്ത് ആളെ കയറ്റി വരല്ലേ എന്ന് ബസ് ഡ്രൈവർ ഓട്ടോ ഡ്രൈവറോട് പറഞ്ഞതാണ് മർദ്ദനത്തിനു കാരണം. മർദ്ദനത്തെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ജീവനക്കാർ ചെറുവത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ചികിത്സ തേടി.
Read more

വർഷങ്ങളായി ഒളിവിലായിരുന്ന വധശ്രമക്കേസിലെ പ്രതികളെ പിടികൂടി പോലീസ്

കാസർഗോഡ്: വധശ്രമക്കേസില്‍ ഒളിവില്‍ പോയ പ്രതികളെ പൊലീസ് പിടികൂടി. പുല്ലൂര്‍ അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ എ എം ഹമീദ് (56) ,അല്‍ത്താഫ്(29) എന്നിവരെയാണ് അമ്പലത്തറ പൊലീസ് ഉഡുപ്പി ഹെബ്രിയില്‍ വെച്ച് പിടികൂടിയത്. അമ്പലത്തറ സ്വദേശികളായ മുനീര്‍, സമീര്‍ എന്നിവരെ സംഘം ചേര്‍ന്ന് വാള്‍ കൊണ്ട് വെട്ടിയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നും നാലും പ്രതികളാണിവർ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം മനസിലാക്കി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 2021ലാണ് കേസിനാസ്പദമായ […]
Read more

വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക സന്നദ്ധ സേനാംഗങ്ങൾക് പരിശീലനം നല്‍കി

കൊന്നക്കാട്: മനുഷ്യ- വന്യ ജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന് വനം വകുപ്പ് കാസര്‍ഗോഡ് ഡിവിഷന്റെ നേതൃത്വത്തില്‍ ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുളിയാര്‍ , കാറഡുക്ക , ദേലംപാടി, പനത്തടി , ബളാല്‍ , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള സേനാംഗങ്ങള്‍ക്കായാണ് പരിശീലനം നല്‍കിയത്. കാസര്‍ഗോഡ് വനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് വനം വകുപ്പ് തുടങ്ങിയ പത്തിന കര്‍മ്മ പരിപാടികളിലൊന്നാണ് പി ആര്‍ ടി […]
Read more

ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ സംഭവം; ഗുരുതരാവസ്ഥയിലായിരുന്ന ഇളയമകനും മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ആസിഡ് കുടിച്ച് ജീവനൊടുക്കിയ കുടുംബത്തിലെ ഇളയമകൻ രാകേഷും മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാകേഷിന്റെ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാകേഷിന്റെ അച്ഛൻ ഗോപി (58), അമ്മ ഇന്ദിര (55), മൂത്തസഹോദരൻ രഞ്ചേഷ് (37) എന്നിവർ അന്നുതന്നെ മരിച്ചിരുന്നു. സാമ്പത്തിക ബാദ്ധ്യത മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാര് പറയുന്നത്. സംഭവ ദിവസം പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ച് ആസിഡ് കുടിച്ചെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യാശ്രമം പുറത്തറിഞ്ഞത്. അയൽക്കാരൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.