സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. പകല്‍ 11 am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി […]
Read more

തുടര്‍ഭരണം നല്ലതല്ല’ ബംഗാളിലെ അനുഭവം ഓര്‍ക്കണം, കെ സച്ചിദാനന്ദന്‍

കോഴിക്കോട്: തുടര്‍ഭരണം നല്ലതല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കവിയും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ താന്‍ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്.പ്രതിപക്ഷത്ത് ഇരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും കെ സച്ചിദാനന്ദന്‍ പ്രതികരിച്ചു. തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. അവസരവാദികള്‍ ഒപ്പം കൂടും. ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്, പക്ഷെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. […]
Read more

ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. എസ്ഐടി അഞ്ചാമത്തെ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും. VSSC യിൽ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയിൽ ഹാജരാക്കും. അന്വേഷണം ശരിയായ ദിശയിൽ തന്നെയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്. അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് പരി​ഗണിക്കും. ദ്വാരപാലക ശില്പ കേസിലെയും കട്ടിളപ്പാളി കേസിലെയും ജാമ്യാപേക്ഷകൾ […]
Read more

നിഖില്‍- ഭരത് കൃഷ്ണമാചാരി പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ ടീസര്‍ 2026 ഫെബ്രുവരി 11 ന്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ ടീസര്‍ തീയതി പുറത്ത്. 2026 ഫെബ്രുവരി 11 ന് ആണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വരിക. നിഖില്‍ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രം പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാര്‍ത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് ‘സ്വയംഭൂ’. […]
Read more

സെൻറ് തോമസ് സ്പെഷ്യൽ സ്കൂളിൽ കാരുണ്യ ദിനാചരണം

പാലക്കാട്: കയറാടി സെൻറ് തോമസ് സ്പെഷ്യൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ച കാരുണ്യ ദിനാചരണം നെന്മാറ എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് അറയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ കെ.എം. മാണിസാറിന്റെ 93-ാം ജന്മദിനവുമായി ബന്ധപ്പെടുത്തി നടത്തിയ കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി വിവിധ സാമൂഹ്യ സേവന പരിപാടികൾ സംഘടിപ്പിച്ചു. ഹൈക്ക് പ്രൊഡക്ഷൻസ് എം.ഡി. ഷൈമോൾ ബിബിൻ മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. […]
Read more

ഒരു വർഷം പിന്നിട്ടിട്ടും നീതി നിഷേധം; സർക്കാർ അനാസ്ഥക്കെതിരെ നിരാഹാര സമരം

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും, അഛനും അമ്മയും ചെന്താമരയെന്ന മനോരോഗിയാൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഖിലക്കും അതുല്യക്കും അർഹമായ നീതിയും സഹായവും ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ അനാസ്ഥ തുടരുന്നതായി യൂത്ത് കോൺഗ്രസ്–കെ.എസ്.യു നേതാക്കൾ ആരോപിച്ചു. ഇരകളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യം ഉയർത്തി നെന്മാറയിൽ സംഘടിപ്പിച്ച നിരാഹാര സമരം ശക്തമായ പ്രതിഷേധമായി മാറി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ സർക്കാർ പ്രഖ്യാപിച്ച 3 ലക്ഷം രൂപയുടെ നഷ്ടപരിഹാരം തീർത്തും […]
Read more

പത്തനാപുരം പാലം തുറന്നു; ആറാപ്പുഴ വഴിയുള്ള യാത്രാദുരിതത്തിന് പരിഹാരം

പാലം അടച്ചിരുന്ന കാലയളവിൽ തോണിപ്പാടം, തോടുകാട്, മാട്ടുമല, അമ്പലക്കാട്, കരിങ്കുളങ്ങര, പത്തനാപുരം, ഞാറക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിച്ചത്. സ്കൂൾ–കോളേജ് വിദ്യാർത്ഥികൾ, തൊഴിലാളികൾ, വ്യാപാരികൾ, രോഗികളെ ആശുപത്രികളിലെത്തിക്കേണ്ടവർ എന്നിവർക്കെല്ലാം യാത്ര വലിയ വെല്ലുവിളിയായിരുന്നു. ബദൽ മാർഗമായി പത്തനാപുരം–ചേറുങ്കോട്–ആറാപ്പുഴ–മുത്താനോട്–വെങ്ങന്നൂർ പാത ഉപയോഗിക്കേണ്ടിവന്നതോടെ ടാർ ചെയ്യാത്ത റോഡിലൂടെ ഏകദേശം ആറു കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇതുമൂലം യാത്രാസമയം വർധിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പാലം തുറന്നതോടെ നേരിട്ടുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതും സമയം ലാഭിക്കാനും […]
Read more

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാനസമ്മേളനം നടന്നു

മലപ്പുറം: സുദീർഘമായ രാഷ്ട്ര സേവനം ചെയ്ത് വിരമിച്ച അധ്യാപകരുൾപ്പെടെ കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളേയും നിരാശരാക്കിയ പിണറായി സർക്കാർ, കേരളത്തിലെ അവസാനത്തെ മാർക്സിസ്റ്റ് ഗവൺമെൻ്റായിരിക്കുമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി. ശരത് ചന്ദ്രപ്രസാദ് എക്സ്.എം.എൽ.എ. മതേതര ജനാധിപത്യ വിശ്വസികളായ അധ്യാപകരുടെ കൂട്ടായ്മകൾ സാമൂഹ്യതിൻമകൾക്കെതിരെ ശക്തമായ പ്രവർത്തനം നടത്തണമെന്നും കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാനസമ്മേളനം തിരൂർ തുഞ്ചൻ പറമ്പിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡണ്ട് എം. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, കെ.പി.എസ്.ടി.എ […]
Read more

ജില്ലയിൽ പനിയും ചിക്കൻ പോക്സും പടരുന്നു

കോഴിക്കോട് : ചൂടും തണുപ്പും മാറിവരുന്ന കാലാവസ്ഥയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധന. ചിക്കൻ പോക്സും വർദ്ധിക്കുന്നു. മുൻപ് കടുത്തചൂടുള്ള സമയത്താണ് ചിക്കൻ പോക്സ് ഉണ്ടായിരുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയും എല്ലാ സമയത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഗവ. ആശുപത്രികളില്‍ രണ്ടാഴ്ചയ്ക്കിടെ പനിക്ക് ചികിത്സ തേടിയത് 7,625 പേരാണ്. 35 പേര്‍ക്ക് മഞ്ഞപ്പിത്തവും ആറ് പേര്‍ക്ക് ഡെങ്കിപ്പനിയും മൂന്ന് പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ഷിഗെല്ല കേസുകൾ രണ്ടെണ്ണം. മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ചിക്കൻപോക്സിന് ചികിത്സ തേടിയവർ […]
Read more

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍മന്ത്രി വിഎസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ്. അതേസമയം ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന്് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വിഎസ് ശിവകുമാര്‍ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസില്‍ ഒന്നാം പ്രതിയായ ശിവകുമാറിന് അനധികൃതസ്വത്തില്ലെന്നാണ് കണ്ടെത്തല്‍. മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് അനുസരിച്ചള്ള സ്വത്തേ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.