സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

പാലക്കാട് ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കുന്ന് ചക്കംതൊടി സ്വദേശി അബ്ദു സലാം ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുതൽ ഇയാളെ കാണാതായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കുളത്തിൽ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല; വി ഡി സതീശൻ

കണ്ണൂർ: മണ്ഡലത്തിൽ പി.വി. അൻവർ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി. ബേപ്പൂരിൽ അൻവറിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും, സീറ്റ് വിഭജനം പൂർത്തിയായതിന് ശേഷമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും സതീശൻ പറഞ്ഞു. അൻവർ എവിടെ മത്സരിച്ചാലും വിജയിക്കാൻ കഴിവുള്ള നേതാവാണെന്ന അർത്ഥത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് പ്രതികരിച്ചതെന്നും, അത് ഔദ്യോഗിക പ്രഖ്യാപനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണ്ണയത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും, അൻവറുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ […]
Read more

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു. ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളോടുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന താല്‍പര്യം കണക്കിലെടുത്താണ് എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ വളരെ എളുപ്പത്തില്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയും. ഏറ്റവും പുതിയതും സമകാലിക ഡിസൈനുകളിലുള്ളതുമായ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി […]
Read more

എയർ ഇന്ത്യയുടെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ലോഞ്ച് തുറന്നു

കൊച്ചി: എയർ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ആരംഭിച്ചു. ഫെബ്രുവരി 16 മുതൽ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും ഗോൾഡ്, പ്ലാറ്റിനം മഹാരാജ ക്ലബ് അംഗങ്ങൾക്കും സ്റ്റാർ അലയൻസ് അംഗങ്ങൾക്കും ഘട്ടംഘട്ടമായി ലോഞ്ച് തുറന്ന് നൽകും. യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഈ ലോഞ്ചിൽ ഒരേസമയം 300 പേരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. 16,000 ചതുരശ്ര അടിയാണ് വിസ്തൃതി. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി […]
Read more

തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്പ്രസ് ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃശൂർ ചൂലിശ്ശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അർജുൻ ആണ് മരിച്ചത്. പനങ്ങാട് ഫിഷറീസ് കോളേജിലെ ബി.ടെക് ഫുഡ് ടെക്‌നോളജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അർജുൻ. പത്തനംതിട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. അപകടസമയത്ത് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം […]
Read more

131 മത് മാരാമണ്‍ കണ്‍വെന്‍ഷന് പമ്പാതീരത്ത് തുടക്കം

പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷന്റെ 131-ാമത് സംഗമത്തിന് പമ്പാ നദീതീരത്ത് തുടക്കമായി. മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ വലിയ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ വന്നെങ്കിലും ഇപ്പോഴും ആശങ്കയുണ്ട്. വര്‍ഗീയ മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും ന്യൂനപക്ഷ വേട്ട കേരളത്തില്‍ പോലും കേട്ടുതുടങ്ങുന്നത് ഗൗരവകരമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് […]
Read more

മോശക്കാരനാക്കി ചിത്രീകരിച്ചു: എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വാര്‍ത്താസമ്മേളനത്തില്‍ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസ്. എംഎ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. 100 പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക ഇതിനായി ചിലവഴിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷ പ്രതികരണവുമായി എംഎ […]
Read more

ജെയ്‌നമ്മ കൊലക്കേസ്; കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

ആലപ്പുഴ: ചേര്‍ത്തലയിലെ ജെയ്‌നമ്മ കൊലക്കേസ് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. സെബാസ്റ്റ്യന്‍ കത്തിച്ച് കുഴിച്ചിട്ടത് ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയെ തന്നെയെന്ന് അന്വേഷണസംഘം. പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥികള്‍ ജെയ്‌നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഏറ്റുമാനൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ചേര്‍ത്തല സ്വദേശി സെബാസ്റ്റ്യന്‍ മാത്രമാണ് പ്രതി. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ നിന്ന് അസ്ഥികളടക്കം കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനുമാണ് കേസില്‍ നിര്‍ണായകമായത്. തെളിവെടുപ്പില്‍ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. ചേര്‍ത്തലയിലെ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ […]
Read more

എസ്‌എൻഡിപി-എൻഎസ്‌എസ്‌ ഐക്യം ഇനി ചർച്ചയാകേണ്ടതില്ല: വെള്ളാപ്പള്ളി

കൊച്ചി: എസ്‌എൻഡിപി–എൻഎസ്‌എസ്‌ ഐക്യം ഇനി ചർച്ചയാകേണ്ട വിഷയമല്ലെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാധ്യമങ്ങൾ നടത്തുന്ന വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ സമുദായത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ള ആളുകളുണ്ടെന്നും ഓരോരുത്തർക്കും സ്വന്തം വിശ്വാസപ്രകാരം വോട്ട് ചെയ്യാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സ്ഥാനാർഥി നിർണയം പൂർത്തിയായ ശേഷം എസ്‌എൻഡിപി ബോർഡ് യോഗം ചേർന്ന് സംഘടനയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പൊന്നുരുന്നിയിൽ നടന്ന എസ്‌എൻഡിപി യോഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. […]
Read more

അടൂർ പ്രകാശിന് പിന്നാലെ SIT സോണിയയിലേക്കോ?

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണം ഇപ്പോൾ കോൺ​ഗ്രസ്സ് നേതാക്കളെ ചുറ്റിപറ്റിയാണെന്ന കാര്യം ഏറെക്കുറെ ഉറപ്പായി തുടങ്ങിയിട്ടുണ്ട്. കുറച്ചു നാളുകളായി ഉണ്ണികൃഷ്ണൻപോറ്റിയും അടൂർ പ്രകാശും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനേ കുറിച്ചുള്ള അന്വേഷണം എസ് ഐ ടി ആരംഭിച്ചിട്ട്. കേട്ടിടത്തോളം അടുർ പ്രകാശ് ചൂണ്ടയിലെ ചെറിയ മീനാണെന്നാണ് അറിയാൻ കഴിയുന്നത്. വമ്പൻ സ്രാവുകളെ രക്ഷ്യമിട്ടാണ് എസ്ഐടി ഇറങ്ങിതിരിച്ചിരിക്കുന്നതത്രേ. അയ്യപ്പന്റെ സ്വർണ്ണം കട്ട ഉന്നതൻമാർ അരാണെങ്കിലും അവരെയും അതിന് കൂട്ടുനിന്നവരെയും പിടകൂടുമെന്നും, അന്വേഷണം ഹെെക്കോടതിയുടെ നിരീക്ഷണത്തിൽ ശരിയായ രീതിയിൽ നടക്കുകയാണെന്നും sit […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.