സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

മെഡിക്കൽ കോളേജുകളിൽ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ഇന്ന് മുതൽ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരത്തിലേക്ക് കടക്കുന്നു. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (KGMC TA) കഴിഞ്ഞ ഒരു വർഷത്തിലേറെയായി നടത്തിവരുന്ന സമരങ്ങളുടെ അടുത്ത ഘട്ടമായാണ് ഒപി, അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡോക്ടർമാർ ധർണ നടത്തും. ഒപി […]
Read more

കുമരകം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഒന്നാം വാർഷികത്തിലേക്ക്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കുമരകത്ത് രൂപീകരിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി കുമരകത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിച്ചുവരുന്ന ഫൗണ്ടേഷൻ്റെ പ്രവർത്തനം വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് വരും വർഷം രൂപം നൽകുന്നത്. ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി കുഞ്ഞച്ചൻ വേലിത്തറ (പ്രസിഡന്റ്), രഘു അകവൂർ (സെക്രട്ടറി), പി.എ. ശശീന്ദ്രൻ (ട്രഷറർ) […]
Read more

എം.എ. നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

മുകളിലലും താഴെയുമായി ജനപ്രിയ താരങ്ങളായ സൈജുക്കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ ക്ലോസ് ലുക്കോടെ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.ദേശീയ അന്തർദ്ദേശീയ തലത്തിലുമുള്ള നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹമാകുകയും ചെയ്തു കൊണ്ടാണ് ലർക്ക് പൊതുജനങ്ങൾക്കിടയിലേക്ക് എത്തുന്നത്. അതിനു മുന്നോടിയായിട്ടുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരി ക്കുന്നത്. ആർ ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രം തൻ്റെ മുൻ […]
Read more

മലയാളത്തില്‍ ഇത് വരെ കാണാത്ത തരത്തിലൊരു ചിത്രം; ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം ആശാനെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ ചീഫ് ഗസ്റ്റ് ആയെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടി, ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇതിന്റെ കഥ തനിക്ക് അറിയാം എന്നും, മലയാളത്തില്‍ ഇത് വരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായി മാറാനുള്ള എല്ലാ സാധ്യതയും ആശാന് ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഗംഭീര പ്രകടനങ്ങളും സാങ്കേതിക നിലവാരവും ഉള്ള ചിത്രമാണ് ഇതെന്ന് ഇതിന്റെ ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ടെന്നും അദ്ദേഹം ട്രെയ്ലര്‍ കണ്ടതിന് […]
Read more

ക്ഷേത്രകുളത്തിൽ ലോട്ടറി വില്പനകാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കത്തിൽ സഹദേവന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെ ക്ഷേത്രത്തിന്റെ വടക്കേ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച കാവടി സ്വാമിയായ പ്ലസ് വൺ വിദ്യാർത്ഥിയും ഇതേ ക്ഷേത്രക്കുളത്തിൽ വീണു മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

നിയന്ത്രണങ്ങളില്ലാതെ വിഡി സതീശൻ

വായിൽ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞ് വെെറലാകാനുള്ള തന്ത്രവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ 2026 നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി ആർക്കെതിരെ എന്തും സംസാരിക്കാൻ യാതൊരുമടിയുമില്ലെന്ന അവസ്ഥയാണ് ഇപ്പോൾ വിഡി സതീശനുള്ളത്. സംസ്ഥാന സർക്കാർ ഒരു മന്ത്രിക്ക് നൽകുന്ന എല്ലാ പദവികളും കൊടുത്തിരിക്കുന്ന സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ്, കോൺ​ഗ്രസ്സ് പ്രസ്ഥാനത്തിലെ എല്ലാവരും അറിയപ്പെടുന്ന ഒരു പൊതു പ്രവർത്തകൻ എന്നാൽ കുറച്ചു നാളുകളായി വിഡി സതീശന്റെ പെരുമാറ്റം തന്റെ പദവിക്ക് ചേരുന്നതാണോ […]
Read more

സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

തെലുങ്കിലെ ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടടഞ61 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറില്‍ നാഗ് അശ്വിന്‍ ആണ്. പരമ്പരാഗത പൂജ ചടങ്ങുകളോടെ ഔപചാരികമായി ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പുറത്തു വിടും. പുഷ്പക വിമാനം, ആദിത്യ 369, തുടങ്ങി ഒട്ടേറെ ക്ലാസ്സിക്കുകളുടെ സൃഷ്ടാവായ സിംഗീതം ശ്രീനിവാസ റാവു എന്ത്‌കൊണ്ട് ഇതിഹാസമാകുന്നു എന്ന് പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്ന ഒരു വീഡിയോ പുറത്തു […]
Read more

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി; സിലിണ്ടറിന് 49 രൂപയാണ് വര്‍ധിച്ചത്

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി. 49 രൂപയാണ് കൂട്ടിയത്. ഒരു സിലിണ്ടറിന്റെ വില 1147 ആയി. ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ധിക്കുകയും പിന്നീട് കുറയുകയും ചെയ്തിരുന്നു.
Read more

കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് തീയതി പ്രഖ്യാപിച്ചു

നടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു.പ്രശസ്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൈറ്റില്‍, ഫസ്റ്റ് ലുക്ക് എന്നിവ നേരത്തേ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരുടെയും പ്രശസ്ത ഛായാഗ്രാഹകരായ ജോമോന്‍.ടി. ജോണ്‍, ജിംഷിഖാലിദ്, സുജിത് വാസുദേവ്, ആനന്ദ്.സി. ചന്ദ്രന്‍ എന്നിവരുടെപേജുകളിലൂടെ പുറത്തുവിട്ടിരുന്നത് നവമാധ്യമങ്ങളില്‍ വലിയ പ്രതികരണം നേടിയിരുന്നു. മലയോര ജില്ലയായ ഇടുക്കിയുടെ മനോഹാരിതക്കൊപ്പം,ഹൊററും,കൗതുകവുമൊക്കെ കോര്‍ത്തിണക്കിയുള്ള അവതരണമാണ് ബൈജു എഴുപുന്ന ഈ ചിത്രത്തിനു […]
Read more

“ഐ ആം ഗെയിം” ടീമിന് വിജയം; മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം

പൂനെയിൽ നടന്ന മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം. 55 പ്ലസ് വിഭാഗത്തിൽ നടന്ന മത്സരത്തിലാണ് ടീം സ്വർണ്ണം സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന “ഐ ആം ഗെയിം” എന്ന ചിത്രത്തിന്റെ ടീം ആണ് ഇത്തവണ കേരളാ ടീമിനെ സ്പോൺസർ ചെയ്തത്, “ഐ ആം ഗെയിം” എന്നെഴുതിയ ജേഴ്സിയിൽ ആണ് കേരളാ ടീം മത്സരത്തിന് ഇറങ്ങിയത്. നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ തന്നെ ഒരു മികച്ച നേട്ടമാണ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.