സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ജനനായകന്‍ റിലീസ് ; സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജിയുമാടി സെന്‍സര്‍ ബോര്‍ഡ്

ഡല്‍ഹി : വിജയ് നായകനായ ‘ജനനായകന്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത പരിഗണിച്ചാണ് നീക്കം. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ അപ്പീല്‍ വന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ടാണ് തടസഹര്‍ജി. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് […]
Read more

റോയ് സി ജെയുടെ ആത്മഹത്യ: അന്വേഷണ ചുമതല കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്

ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റോയ് സി ജെയുടെ ആത്മഹത്യയില്‍ അന്വേഷണചുമതല കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബംഗളൂരുവില്‍ തന്നെയാകും സംസ്‌കാരം. സംഭവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. റോയ്യുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും. മരണകാരണം ആത്മഹത്യ […]
Read more

കൊച്ചിയിൽ അതിമാരക രാസലഹരിയുമായി 2 പേർ പി‍ടിയിൽ

കൊച്ചി: കൊച്ചിയിൽ അതിമാരകമായ രാസലഹരിയായ ‘ചൈനാ വൈറ്റ്’ ഹെറോയിനുമായി രണ്ടു പേരെ എക്സൈസ് പിടികൂടി. കബൂത്തർ ഭായി എന്ന പേരിൽ അറിയപ്പെടുന്ന ജഹിദുൾ ഇസ്ലാം, റംസാൻ അലി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ആസാം സ്വദേശികളാണ്. കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതികളിൽ നിന്ന് 16 ഗ്രാം ഹെറോയിൻ, ഒരു ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച 2,85,000 രൂപയും എക്സൈസ് സംഘം […]
Read more

സംസ്ഥാന തല പഞ്ചഗുസ്തി മത്സരത്തില്‍ ആരോണ്‍ എഡിന് ഇരട്ട സ്വര്‍ണ്ണമെഡല്‍

കാലടി: സുല്‍ത്താന്‍ ബത്തേരി പി.സി അഹമ്മദ് ഹാജി മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന 48-ാമത് കേരള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോ സബ്ജൂനിയര്‍ റൈറ്റ് ഹാന്‍ഡ്, ലെഫ്റ്റ് ഹാന്‍ഡ് വിഭാഗങ്ങളില്‍ ആരോണ്‍ എഡിന്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടി. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആരോണ്‍ . ജില്ലാതലത്തില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല സ്‌ക്കൂള്‍മീറ്റില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.നീലീശ്വരം കാളാം പറമ്പില്‍ […]
Read more

ചേർത്തലയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൈക്കൂലി കേസിൽ പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിൽ. ചേർത്തല മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ കെ. ജി. ബിജുവിനെയാണ് ആലപ്പുഴയിൽ നിന്നെത്തിയ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ബിജുവിനെ വീട്ടിൽ നിന്നാണ് വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. ഡ്രൈവിംഗ് സ്‌കൂൾ ഏജന്റായ ഒരാളിൽ നിന്ന് 5,600 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ പണം കൈമാറിയ ഉടൻ ഇയാളെ തടഞ്ഞുവെച്ച് പരിശോധന നടത്തി. […]
Read more

വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വാക്കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മുവാറ്റുപുഴ സ്വദേശി സജീവ് ആണ് പിടിയിലായത്. മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മുടവൂരിലെ വീട്ടിലെത്തിയ പ്രതി ഭാര്യയെ വാക്കത്തിയുമായി ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച മകളെയും ഇയാൾ പരിക്കേൽപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ അന്വേഷണം ശക്തമാക്കിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി.
Read more

കൊഴിഞ്ഞാവാറയിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 25നാണ് ഭാര്യ ദീപികയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ദീപികയ്ക്ക് അപസ്മാരമാണെന്നായിരുന്നു ശിവദാസൻ അയൽവാസികളെ അറിയിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് സംഭവത്തിന്റെ യഥാർത്ഥ വിവരം പുറത്തുവന്നത്. […]
Read more

രഹസ്യമായി കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

മാനന്തവാടി: കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മാനന്തവാടി കാഞ്ഞിരങ്ങാട് പുതുശ്ശേരി സ്വദേശി ടി. എസ്. വിശാഖാണ് കൊണിയൻമുക്ക് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ 856 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാൾ ഉപയോഗിച്ചിരുന്ന കെഎൽ 10 എഎഫ് 1849 നമ്പർ മാരുതി എ-സ്റ്റാർ കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വലിയ അളവിൽ കഞ്ചാവ് വാഹനത്തിൽ സൂക്ഷിച്ച് ചില്ലറ വിൽപ്പനയ്ക്കായി പൊതികളാക്കി വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ പ്രവർത്തനരീതി എന്നാണ് […]
Read more

ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരൻ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരൻ മരിച്ചു. നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡ് ആണ് മരിച്ചത്. സ്‌കൂട്ടറിനെ മറികടന്ന് മുന്നോട്ടുപോയ സ്വകാര്യ ബസ് റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ ഇടിച്ചുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത […]
Read more

ഇന്ദ്രന്‍സ് – മധുബാല ചിത്രം ‘ചിന്ന ചിന്ന ആസൈ’യിലെ ‘മഹാദേവ’ ഗാനം പുറത്ത്

ഇന്ദ്രന്‍സും മധുബാലയും ഒരുമിക്കുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’യിലെ വാരണാസി ട്രിബ്യൂട്ട് സോങ് ‘ മഹാദേവാ” പുറത്ത്. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ഗാനം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്ന ഈ ഗാനത്തിന്റെ വരികള്‍ ഒരുക്കിയത് ധന്യ സുരേഷ് മേനോന്‍ ആണ്. ഗോവിന്ദ് വസന്ത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വാരണാസിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം, ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് നിര്‍മ്മിക്കുന്നത്. പുതുമുഖ സംവിധായിക വര്‍ഷ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.