സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

നെയ്യാറ്റിൻകരയിൽ വയോധികൻ ഓടയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ടാറിംഗ് ജോലിക്കിടെ കാണാതായ വയോധികനെ ഓടയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി സദാശിവൻ ആണ് മരിച്ചത്. കോവളം–കാരോട് ബൈപ്പാസിലെ പയറുംമൂട് ഭാഗത്തെ ഓടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 27ന് രാവിലെ പത്ത് മണിയോടെ ഉച്ചക്കട വട്ടവിള പ്രദേശത്ത് ടാറിംഗ് ജോലിക്കിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ സദാശിവൻ പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. രാത്രി എട്ടുമണിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് മകൻ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ […]
Read more

ഈ തനിനിറം ഫെബ്രുവരി പതിമൂന്നിന്

അനൂപ് മേനോന്‍ ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു.ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ്. മോഹന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്. കുറ്റാന്വേഷണ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. സിനിമയെ സംബന്ധിച്ചടത്തോളം ചിത്രത്തിന്റെ വിജയത്തിന് മിനിമം ഗാരന്റി സമ്മാനിക്കുന്ന താണ് കുറ്റാന്വേഷണകഥകള്‍.. അവതരണത്തിലെ മികവും കൗതുകവുമാണ് ഇത്തരം ചിത്രങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്.ഈ ചിത്രത്തിന്റെ അവതരണത്തില്‍ […]
Read more

പെരുമ്പാവൂരില്‍ ജോയിൻ്റ് ആർ ടി ഒ ഓഫീസിൽ തീപ്പിടിത്തം

എറണാകുളം: പെരുമ്പാവൂർ പട്ടാലിൽ സ്ഥിതിചെയ്യുന്ന ജോയിൻ്റ് ആർ ടി ഓഫീസിൽ തീപ്പിടിത്തം. ലൈസൻസ്, ആർ സി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. പെരുമ്പാവൂർ നഗരസഭയുടെ രണ്ട് നിലയുള്ള കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ജോയിൻ്റ് ആർ ടി ഒ ഓഫീസിലെ ഇ സേവാ കേന്ദ്രത്തിലെ ഷോർട്ട് സർക്ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം. സമീപത്തുള്ള അഗ്നി സുരക്ഷാ സേനയെത്തി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. സേവന കേന്ദ്രത്തിലെ കമ്പ്യൂട്ടറും യു പി എസ്, […]
Read more

തിരുവനന്തപുരത്ത് വി എസിന്റെ ഓർമ്മയ്‌ക്കായി ‘വി എസ് സെന്റർ ഉടൻ പണികഴിപ്പിക്കും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനനായകൻ വി എസ് അച്യുതാനന്ദന്റെ ഓർമ്മ എന്നും ജന മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയിഗം നികത്താനാവാത്ത വിടവ് തന്നെയാണ് എന്ന് വേണം പറയാൻ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി എന്നും നിലകൊണ്ട സി പി ഐ എമ്മിന്റെ സമര നായകന്റെ ഓർമയ്ക്കായി ‘വി എസ് സെന്റർ’ പണിക്കഴപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റി വച്ചു. കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരണത്തിൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വി എസിനു […]
Read more

കിഫ്ബിയിലൂടെ വളര്‍ന്ന കേരളം

ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ചയെന്നത് ആ സംസ്ഥാനം അടിസ്ഥാന സൗകര്യങ്ങളില്‍ കൈവരിച്ച പുരോഗതിയാണ്. വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും, ഗതാഗത രംഗത്തും പുരോഗതി കൈവരിക്കണമെങ്കില്‍ ഈ രംഗത്ത് അടിസ്ഥാന വികസനം കൈവരിക്കണം. പദ്ധതി വിഹിതത്തെ മാത്രം ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനം സംസ്ഥാനത്തെ മുന്നോട്ടേക്ക് നയിക്കില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കിഫ്ബി എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനവികസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട പത്തുവര്‍ഷമാണ് കഴിഞ്ഞുപോവുന്നത്. കേരളചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വികസനമുന്നേറ്റത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം […]
Read more

ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. മുമ്പ് റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് പ്രതിയെ കോടതിയിൽ കൊണ്ടുവന്നിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കെ.പി. ശങ്കരദാസിനെ വീൽചെയറിൽ കൊണ്ടുവന്നു ഹാജരാക്കി. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് ജാമ്യം ലഭിച്ചു. അറസ്റ്റിന് ശേഷം 43-ാം ദിവസം കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ അദ്ദേഹത്തിന് […]
Read more

മാളിക്കടവിലെ കൊലപാതകം; പ്രതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: മാളിക്കടവിലെ 26 കാരിയായ യുവതിയുടെ കൊലപാതകത്തിൽ വൈശാഖ് എന്ന പ്രതിയെ കൊയിലാണ്ടി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. യുവതിയെ “ഒരുമിച്ചുള്ള ജീവിതം നടത്താമോ” എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. കേസിന്റെ പശ്ചാത്തലത്തിൽ, യുവതിയുമായി സഹജീവനത്തിനുള്ള ബന്ധം അയാളുടെ ഭാര്യ അറിഞ്ഞേക്കുമെന്ന് ഭയപ്പെട്ട് പ്രതി പ്ലാൻ ചെയ്ത കൊലപാതകം നടത്തുകയായിരുന്നു. ആദ്യം സംഭവത്തെ ആത്മഹത്യയെന്ന് കരുതിയത്.പത്ത് വർഷം മുൻപ് യുവതിയുമായി ബന്ധം സ്ഥാപിച്ച വൈശാഖൻ ഒരുമിച്ച് ജിവിക്കാൻ […]
Read more

സ്വയം സ്ഥാനാർത്ഥികാളകാൻ ആരും നിൽക്കണ്ട; സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും, തുടർഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ പാർട്ടിക്ക് നേരിടുന്നതായ എല്ലാ വീഴ്ചകളും ഈ വരുന്ന തെരഞ്ഞെടുപ്പോടെ ഇല്ലാതാകും. ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എൽ.എമാർ ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങൾ തന്നെ സ്ഥാനാർത്ഥിയാകും. ചിലപ്പോൾ മാറേണ്ടിവരുമെന്നും മുഖ്യമന്ത്രി സൂചന നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം […]
Read more

സൗരോർജം സംഭരിച്ച് വിതരണം ചെയ്യാൻ പദ്ധതി; സോളാർ പാനൽ സ്ഥാപിച്ചവർക്ക് ആശ്വാസം

തിരുവനന്തപുരം: സൗരോർജം സംഭരിച്ച് വിതരണം ചെയ്യാനുള്ല പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബഡ്ജറ്റ്. പഞ്ചായത്തുകൾ തോറും പദ്ധതി നടപ്പിലാക്കുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഊർജമേഖയിലെ വിഹിതം 1309.94 കോടിയായി ഉയർത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്ക് 1238.08 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ബഡ്‌ജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. എംഎസ്എംഇ […]
Read more

എംപിമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല; തീരുമാനവുമായി കോൺഗ്രസ്

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്. നയരൂപീകരണ സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനാം കൈക്കൊണ്ടത്. ഭൂരിഭാഗം നേതാക്കളും എംപിമാർ മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് പങ്കുവച്ചത്. തർക്കങ്ങളൊന്നും ഉണ്ടാകാതെ സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കണമെന്നും ജയസാദ്ധ്യത മാത്രം പരിഗണിച്ചാൽ മതിയെന്നും യോഗത്തിൽ തീരുമാനമായി. അതേസമയം, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ല അന്തിമ മാനദണ്ഡം ഇന്ന് നടന്ന നയരൂപീകരണ സമിതിയിൽ ചർച്ചയായില്ല. ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിത്വം ഒരു നേതാക്കളും സ്വയം പ്രഖ്യാപിക്കേണ്ടെന്നും തീരുമാനമായി. മൂന്ന് സർവേ റിപ്പോർട്ടുകളാണ് പാർട്ടിക്ക് മുന്നിലുള്ലതെന്നും അത് ഉൾപ്പെടെയുല്ല […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.