സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി യാത്ര ചെയ്ത പിതാവിനെതിരെ പോലീസ് കേസെടുത്തു

കോട്ടയം: പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി വാഹനം ഓടിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്താണ് സ്കൂൾ വിട്ടു മടങ്ങിയ കുട്ടികളെ സ്കൂൾ യൂണിഫോമിൽ തന്നെ കാറിന്റെ മുന്നിലിരുത്തി യാത്ര നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ജ്യോതിഷാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. അശ്രദ്ധയായി വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read more

കണിയാമ്പറ്റയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അന്വേഷണമാരംഭിച്ച് പൊലീസ്

മാനന്തവാടി: കണിയാമ്പറ്റയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കാർ തോട്ടിലേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്.
Read more

സ്വർണ്ണകൊളളയിൽ ഒളിച്ചോടി പ്രതിപക്ഷം

മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ് . സ്വർണക്കൊള്ള കേസിനെ കേന്ദ്രവിഷയമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ പ്രസംഗം ആരംഭിക്കുകയും, അന്വേഷണത്തിനായി രൂപീകരിച്ച എസ്‌ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ഗുരുതര ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാൽ, പ്രതിക്കൂട്ടിലാകുമെന്ന് വ്യക്തമായതോടെ ശബരിമല വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറാകാതെ നിയമസഭയെ അലങ്കോലമാക്കി പ്രതിപക്ഷം ഒളിച്ചോടിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ‘സ്വർണം കട്ടവരാരപ്പ’ എന്ന ബാനറും പാട്ടുമായി സഭയിലെത്തിയ പ്രതിപക്ഷത്തിന് ‘കട്ടത് കോൺഗ്രസാണപ്പ’ എന്ന […]
Read more

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പിലിന് തടവ് ശിക്ഷ. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഞ്ച് മണി വരെ നില്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. കേസില്‍ […]
Read more

358 കോടി ആഗോള ഗ്രോസും കടന്ന് ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’ ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ഹിറ്റ്

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ നേടുന്നത് ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ്. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ചിത്രം നേടിയത് 358 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സ്. തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് […]
Read more

തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ

കൊച്ചി: ​സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ശാസ്താംമുകൾ ഭാഗത്തെ പാറമടയിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടത്. പൊലീസ് സ്ഥലത്തെത്തി […]
Read more

ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപകിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയ കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഷിംജിത റിമാൻഡിൽ തുടരും. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ മാസം 16 നായിരുന്നു സ്വകാര്യബസില്‍ കേസിനാസ്പദമായ വീഡിയോ ചിത്രീകരിച്ചശേഷം ഷിംജിത അത് […]
Read more

പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചിക്ക് തീപിടിച്ചു

തിരുവനന്തപുരം: നെട്ടയം ബി.ടി.ആർ നഗറിൽ പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മിനി എസ്കവേറ്ററിന് തീപിടിച്ചു. മലമുകൾ മാറ്റുന്നതിനുള്ള ജോലികൾ നടക്കുമ്പോഴായിരുന്നു സംഭവം നടന്നത്. എസ്കവേറ്ററിന്റെ എൻജിൻ ഭാഗത്ത് പുക ഉയരുന്നത് ശ്രദ്ധിച്ച തൊഴിലാളികൾ ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനുശേഷം തിരുവനന്തപുരം യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണത്തിൽപ്പെടുത്തി. ഉപകരണം ഭാഗികമായി കത്തി നശിച്ചു. ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
Read more

ശബരിമല സ്വർണക്കൊള്ള; പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണത്തിനിടെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ, ചില രേഖകളുമായി എത്താൻ ആവശ്യപ്പെട്ട് പ്രശാന്തിനെ എസ്ഐടിക്കു ഹാജരാക്കാൻ വിളിച്ചിരുന്നു. മുൻപരിചയസംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾ കാരണം ആദ്യത്തേതെ മാറ്റിവെച്ചു. പിന്നീട് കഴിഞ്ഞ 24-ാം തീയതിയിലാണ് അദ്ദേഹത്തെ എസ്ഐടി ഓഫീസിൽ ചോദ്യം ചെയ്തത്. അതേ സമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.