സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

വിദ്യാഭ്യാസ എക്സ്പോയും എക്സിബിഷനും

തൃശ്ശൂർ: ചാലക്കുടി സികെഎം എൻഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിൽ ജനുവരി 26ന്  വിദ്യാഭ്യാസ എക്സ്പോയും എക്സിബിഷനും സംഘടിപ്പിക്കുന്നതായി പ്രിൻസിപ്പാൾ  മൃദല മധു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള സാധാരണക്കാരായ രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ കോളേജുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ എക്സ്പോയിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും കാലത്തിനനുയോജ്യമായ പഠന വിഷയങ്ങളെയും പരിചയപ്പെടുത്തുന്നു. പത്താം ക്ലാസ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനം എന്തെന്ന് തീരുമാനിക്കാനും അതിനനുസരിച്ചുള്ള പഠനവിഷയം തിരഞ്ഞെടുക്കാനും,  വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യങ്ങൾക്ക് […]
Read more

തിരുപ്പൂരിൽ വൈരമുത്തുവിന് നേരെ ചെരിപ്പെറിഞ്ഞ യുവതി പിടിയിൽ

തിരുപ്പൂർ: നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗാനരചയിതാവ് വൈരമുത്തുവിനു നേരെ ചെരിപ്പെറിഞ്ഞ യുവതിപിടിയിൽ. തിരുപ്പൂർ കലക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിനു നൽകിയ സ്വീകരണത്തിനിടയിലായിരുന്നു ചെരിപ്പേറ്. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സ്ഥലത്തു നേരിയ സംഘർഷത്തിനു കാരണമായി. കലക്ടറേറ്റിൽ പരാതി നൽകാനെത്തിയ ജയ എന്ന യുവതി നേരത്തെ നൽകിയ പരാതികളിൽ നടപടിയില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിനു മുന്നിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിൽ അവിടെയെത്തിയ വൈരമുത്തുവിനെ സ്വീകരിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്കു ചെരിപ്പെറിയുകയായിരുന്നു എന്നാണു പൊലീസ് പറഞ്ഞു.
Read more

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ നമ്പര്‍ 13; എല്‍ കെ അക്ഷയ് കുമാര്‍- വിഘ്നേഷ് വടിവേല്‍- എസ് എസ് ലളിത് കുമാര്‍ ചിത്രം പൂജ

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചെന്നൈയില്‍ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ദ്രുതഗതിയില്‍ ആണ് നടക്കുന്നത്. നവാഗതനായ വിഘ്നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എല്‍ കെ അക്ഷയ് കുമാര്‍ ആണ് നായകനായി അഭിനയിക്കുന്നത്. വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സിറൈ’ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എല്‍ കെ അക്ഷയ് കുമാര്‍. ആഴമുള്ള കഥ […]
Read more

അഭിഭാഷകയുടെ വീട്ടിൽനിന്ന് 29 പവൻ സ്വർണം കവർന്ന മോഷ്ടാവ് പിടിയിൽ

കാസർകോട്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. ഇയാൾ ക്ഷേത്ര കവർച്ച ഉൾപ്പടെ 25 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും വെള്ളിയാഭരണങ്ങളുമാണ് ഇയാൾ കവർന്നത്. കർണാടകയിൽ നിന്നാണ് മഞ്ചേശ്വരം പൊലീസ് ഇയാളെ പിടികൂടിയത്. ജനുവരി18 നാണ് കവർച്ച നടന്നത്. ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴായിരുന്നു മോഷണം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് […]
Read more

സ്വര്‍ണ്ണം കുതിപ്പില്‍ തന്നെ: ഒറ്റയടിക്ക് പവന് കൂടിയത് 3960 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 3,960 രൂപ. 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 495 രൂപ ഉയര്‍ന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സര്‍വകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. അതിന് […]
Read more

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടയെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഹൈക്കമാന്‍ഡുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം അറിയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുകായും സ്ഥാനാര്‍ത്ഥി ചര്‍ച്ചയും നടക്കും. അതേസമയം എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിപക്ഷത്തെയും മത്സരിപ്പിക്കാൻ കോൺഗ്രസ് […]
Read more

അര്‍ജുന്‍ സര്‍ജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സല്‍ സിനിമ റിലീസായി

അഭിനേതാവും സംവിധായകനുമായ അര്‍ജുന്‍ സര്‍ജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിലെ അസ്സല്‍ സിനിമാ എന്ന ഗാനം റിലീസായി. ചിത്രം ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേ ദിനത്തില്‍ തിയറ്ററുകളിലേക്കെത്തും. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തില്‍ അര്‍ജുന്‍ സര്‍ജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അര്‍ജുന്‍ നായികയായെത്തുന്നു. നിരഞ്ജന്‍ സുധീന്ദ്രയാണ് ചിത്രത്തിലെ നായകന്‍. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം […]
Read more

കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു

തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നു കൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. മൂന്ന് പേരാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത്. ഈ മൂന്ന് പേർക്കും ഷോക്കേറ്റെങ്കിലും ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്. കരാർ തൊഴിലാളിയായ അസം സ്വദേശി ബൈനൂൽ ഇസ്‌ലാംനാണ് പരിക്ക്. ഇയാളെ കയ്പമംഗലം ഗായിഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈനിൽ വൈദ്യുതി പ്രവാഹം ഉണ്ടായതിനെ സംബന്ധിച്ചതിൽ വ്യക്തതയില്ല. ജോലി […]
Read more

ഫേസ് ക്രീം മാറ്റിവെച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച് മകള്‍: സംഭവം എറണാകുളത്ത്

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാടാണ് സംഭവം. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മകള്‍ അമ്മയെ മര്‍ദിച്ചത്. സംഭവത്തില്‍ പനങ്ങാട് സ്വദേശി നിവിയ (30)യെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പിടിയിലായ നിവിയ മുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. സരസു എന്ന 70 വയസുള്ള അമ്മയെയാണ് നിവിയ അതിക്രൂരമായി മര്‍ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിവിയയുടെ പശ്ചാത്തലത്തെക്കുറിച്ച് […]
Read more

ഒറ്റപ്പാലത്ത് വയോധികയുടെ സ്വർണമാല കവർന്നു

പാലക്കാട്: ഒറ്റപ്പാലം കയറംപാറയിൽ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് വയോധികയുടെ സ്വർണ മാല കവർന്നു. കയറാംപാറ കുന്നത്ത് വീട്ടിൽ പാഞ്ചാലിയുടെ ഒരു പവന്റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർചെ മൂന്ന് മണിയോടെയായായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ വാതിലിന്റെ ഓടാമ്പൽ നീക്കി വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. മുൻവശത്തെ മുറിയിലാണ് പാഞ്ചാലി കിടന്നിരുന്നത്. ബഹളം കേട്ട് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയിരുന്ന മകൾ ഓടി എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപെട്ടു. മാലയുടെ ചെറിയ ഒരു ഭാഗം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.