സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കെ. സരസ്വതിയമ്മ അനുസ്മരണം നടത്തി

തൃശ്ശൂർ: പ്രശസ്ത കഥാകാരി കെ. സരസ്വതിയമ്മയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കെ. സരസ്വതിയമ്മ അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തിൽ സെമിനാർ, ശില്പശാല, നാടകാവതരണം തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന 100 പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. അതിലെ രണ്ടാമത്തെ പരിപാടിയായ കെ. സരസ്വതിയമ്മ അനുസ്മരണ പ്രഭാഷണം ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ നടത്തി. അനുസ്മരണ സമ്മേളനം പ്രിൻസിപ്പാൾ ഡോ. ഷാജു കെ. എസ് ഉദ്ഘാടനം ചെയ്തു. ശ്രീകേരളവർമ്മകോളേജിലെ മലയാളം അധ്യാപിക ഡോ. ബ്രില്ലിറാഫേൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. […]
Read more

അതിരപ്പിള്ളിയിൽ നിന്നും 200 ലിറ്റർ വാഷും ഉപകരണങ്ങളും പിടികൂടി

തൃശ്ശൂർ: അതിരപ്പിള്ളി വില്ലേജിൽ വെറ്റിലപ്പാറ -15 ദേശത്ത് അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപത്ത്കൂടി പോകുന്ന എക്സ് സർവീസ് മെൻ റോഡിൽ നടത്തിയ സംയുക്ത പരിശോധനയിൽ  പാറക്കെട്ടുകൾക്കിടയിൽ നിന്നും ചാരായം വറ്റുന്നതിനുള്ള 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ  ചാലക്കുടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി. പി. പി, ജെയ്സൺ ജോസ്, ജീസ്മോൻ. കെ. വി. (എക്‌സൈസ് ഇന്റലിജൻസ് ബ്യുറോ, തൃശ്ശൂർ) സിവിൽ എക്‌സൈസ് ഓഫീസർ […]
Read more

സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് വോട്ട് മുന്നിൽകണ്ട്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോ​ഗം കൗൺസിലിൽ അം​ഗീകാരം ലഭിച്ചു. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി- എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായാടി മുതൽ നസ്രാണി വരെ അനിവാര്യമെന്നാണ് പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ […]
Read more

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി ഇനി എഐ

ജനങ്ങൾക്ക് ഉപകാരപ്രഥമാകുന്ന പുതിയ പുതിയ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇപ്പോഴിതാ ദിവസേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരന്റെ ആവശ്യങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും പരിഹരിക്കാനുള്ള ലക്ഷ്യത്തോടെ സ്മാർട്ടി എന്ന എഐ അധിഷ്ഠിത കോൾ സെന്റർ സംവിധാനമാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്. വിവിധ സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇനി മുതൽ ഈ കോൾ സെൻറർ വഴി വിവരങ്ങളും പരാതി പരിഹാരങ്ങളും എളുപ്പത്തിൽ ലഭ്യമാകും. എന്താണ് സ്മാർട്ടി? സ്മാർട്ടി ഒരു എഐ അധിഷ്ഠിത കോൾ […]
Read more

തെരുവ് നായ് ശല്യം അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു

തൃശ്ശൂർ: തെരുവ് നായ് ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.ഇത് സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ശുപാർശയും,എൽഡിഎഫ് കൗൺസിലർമാർ നൽകിയ കത്തും കൺസിൽ ചർച്ച ചെയ്തു. തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടർ നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തൽ,തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ, വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷനും ലൈസൻസ് നൽകലും, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.നായ്ക്കൾക്കുള്ള വന്ദ്യംകരണം ,മാള ബ്ലോക്ക് പഞ്ചായത്തിൻ്റെ സെൻ്ററിൽ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെടും. തെരുവ് നായ്ക്കൾക്ക് പൊതു സ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നവർക്കെതിരെ കർശന […]
Read more

നടൻ കമൽ റോയ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കല്പന, ഉർവശി, കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും പരേതനായ നടൻ പ്രിൻസിന്റെ സഹോദരനാണ് അദ്ദേഹം. സിനിമാ കുടുംബത്തിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ കമല്‍ റോയ്, വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കല്യാണ സൗഗന്ധികം എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു”, […]
Read more

പിണറായിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. എൻഡിഎയിൽ ചേർന്നാൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കൂടുതൽ ധനസഹായം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയെ എതിർക്കാം, എന്നാൽ വികസനത്തെ എതിർക്കരുതെന്നും അതാവലെ വ്യക്തമാക്കി. കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപ്പബ്ലിക് പാർട്ടിയിൽ ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ എൻഡിഎയിൽ ചേരുന്നത് വിപ്ലവകരമായ തീരുമാനമായിരിക്കുമെന്നും, ഭരണത്തുടർച്ച ഉറപ്പാക്കണമെങ്കിൽ മുഖ്യമന്ത്രി എൻഡിഎയിലേക്ക് വരണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
Read more

കോട്ടയം പുതുപ്പള്ളിയിലെ റബർ ബോർഡിന്റെ ക്വാർട്ടേഴ്സിൽ മോഷണം

കോട്ടയം: പുതുപ്പള്ളയിലെ റബ്ബർ ബോർഡിന്റെ  തലപ്പാടിയിലെ ആളില്ലാത്ത രണ്ടു ക്വാർട്ടേഴ്സുകളിൽ  മോഷണം. എഴുപത്തിമൂന്ന് പവനോളം സ്വർണം നഷ്ടമായി. ഇന്നലെ രാത്രിയായിരുന്നു മോഷണം. രണ്ടു മുറികളിൽ മോഷണം നടത്തി. മൂന്ന് മുറി ഭാഗികമായി കുത്തി തുറന്ന നിലയിലാണ്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു.  ഇന്നലെ രാത്രി പന്ത്രണ്ടു മണിക്കു ശേഷമാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ക്വാർട്ടേഴ്സിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റു പരിപാടികൾക്കുമായി പോയ സമയം നോക്കിയാണ് മോഷണം നടന്നത്. ചിലർ […]
Read more

തലസ്ഥാന നഗരിയുടെ വികസന മാർഗ്ഗരേഖയുമായി മോദി

തിരുവനന്തപുരം: തിരുവനന്തപുരം നഗര വികസനത്തിന് മാർഗരേഖയുമായി മോദി. മറ്റന്നാൾ തലസ്ഥാനത്ത് എത്തുന്ന മോദി തലസ്ഥാന നഗരിയുടെ വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും. തിരുവനന്തപുരം നഗരത്തിന് പുറത്ത് സാറ്റലൈറ്റ് നഗര രൂപീകരണം അടക്കം വികസന രേഖയിലുണ്ടാകും. നഗരത്തിന് പുറത്ത് സാറ്റലൈറ്റ് സിറ്റികൾ, മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതി, തെരുവ് നായ ശല്യം തടയാൻ നടപടി തുടങ്ങി തലസ്ഥാന നഗരവികസനത്തിനുള്ള ബ്ലൂ പ്രിന്റിലെ പ്രഖ്യാപനങ്ങൾ ഏറെയാണ്. തിരുവനന്തപുരം നഗരത്തിന്റെ സ്ഥലപരിമിതികൾ കണക്കിലെടുത്ത് നഗരത്തിന് പുറത്തെ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഉപഗ്രഹ നഗരങ്ങളാണ് […]
Read more

മണിമലയിൽ നിർമിച്ച ബസ് സ്റ്റാൻഡ് വികസന പുരോഗതിയില്ലാതെ വർഷങ്ങളായി തുടരുന്നു

കോട്ടയം:  മണിമലയിൽ വർഷങ്ങൾക്കുമുൻപ് വെള്ളാവൂർ പഞ്ചായത്ത്  നിർമിച്ച ബസ് സ്റ്റാൻഡ് മറ്റ് പുരോഗതിയില്ലാതെ ആയിരിക്കുന്നു. ബസുകളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചപ്പോഴും സ്റ്റാൻഡ്‌ വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി. ബസ് സ്റ്റാൻഡ്‌ വികസനത്തിനായി നിലവിലെ സ്റ്റാൻഡിനെതിർവശത്തായി ആറ്റുതീരം കെട്ടി ഉയർത്തി സ്ഥലം നിരപ്പാക്കിയിരുന്നു. മണിമല പഞ്ചായത്തു വക സ്ഥലം ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് മൈതാനമാക്കിയത്. ഈ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഒരുകോടി രൂപ ചെലവിൽ പഞ്ചായത്ത് വ്യാപാരസമുച്ചയം നിർമിച്ചു കടമുറികൾ ലേലംചെയ്തു നൽകുകയും ചെയ്തു. എന്നാൽ ബസ് സ്റ്റാൻഡ്‌ വികസനം സംബന്ധിച്ച […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.