Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

എരുമേലിയിൽ ശുചീകരണം നടത്തുന്ന വിശുദ്ധിസേനാംഗങ്ങൾക്ക്  പണിയുടെ കൂലി നൽകിയില്ല; പ്രതിഷേധവുമായി തൊഴിലാളികൾ

കോട്ടയം: ഈ വർഷത്തെ ശബരമില തീർഥാടനം സമാപിച്ചിട്ടും എരുമേലിയിൽ ശുചീകരണം നടത്തുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് തിങ്കളാഴ്ച വൈകീട്ടുവരെയും ചെയ്ത പണിയുടെ കൂലി നൽകിയില്ല. പ്രതിഷേധവുമായി തൊഴിലാളികൾ എരുമേലി ധർമശാസ്താ ക്ഷേത്രഗോപുരത്തിന് മുമ്പിൽ വെയിലത്തിരുന്ന് പ്രതിഷേധിച്ചു. രാവിലെ പതിനൊന്നിന് തുടങ്ങിയ പ്രതിഷേധം വൈകുംവരെ നീണ്ടു. മുൻവർഷങ്ങളിലും പണം കിട്ടാൻ വൈകുന്ന സ്ഥിതിയായിരുന്നു. നാൽപതു വർഷത്തോളമായി മണ്ഡലകാലം തുടക്കംമുതൽ മകരവിളക്ക് തീർഥാടനം വരെ നൂറ്റിയിരുപത്തിയഞ്ചു പേരാണ് മധുര അയ്യപ്പ സേവാസംഘം വഴി വിശുദ്ധിസേനയെന്ന പേരിൽ എരുമേലിയിൽ ശുചീകരണത്തിനെത്തുന്നത്. ഡിസംബർ പതിനേഴു മുതലുള്ള വേതനമാണ് […]
Read more

സിനിമ സംഘടനകളുടെ സൂചന സമരം പിന്‍വലിച്ചു

കൊച്ചി:സിനിമാ സംഘടനകള്‍ നാളെ പ്രഖ്യാപിച്ചിരുന്ന സൂചനാ സമരം പിന്‍വലിച്ചു. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. വിനോദനികുതി എട്ടില്‍ നിന്ന് നാല് ശതമാനമാക്കി കുറയ്ക്കാന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. വിനോദ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റില്‍നിന്നും മൂന്ന് രൂപ ഈടാക്കി കോടികള്‍ സര്‍ക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അര്‍ഹരായവര്‍ക്കൊന്നും പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യവും മാറണമെന്ന് സിനിമ സംഘടനകള്‍ ആവശ്യപ്പെടുന്നു. തിയേറ്ററുകളുടെ ലൈസന്‍സ്, ഷൂട്ടിംഗ് ഏകജാലകസംവിധാനം, തിയേറ്ററുകളിലെ […]
Read more

പുളിക്കൽകവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു

കോട്ടയ: കൊല്ലം – തേനി ദേശീയപാതയും ചങ്ങനാശ്ശേരി-വാഴൂർ റോഡും ചേരുന്ന പ്രധാന ജങ്ഷനായ പുളിക്കൽകവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഇവിടെ മൂന്ന് ബസ്‌സ്റ്റോപ്പുകളാണ് ഉള്ളത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് വേണ്ടി ഡിവൈഎഫ്‌ഐ നിർമിച്ച ഒരു ചെറിയ കാത്തിരിപ്പുകേന്ദ്രം മാത്രമാണ് ഇവിടെ ഉള്ളത്. ഇവിടെ കഷ്ടിച്ച് നാല് പേർക്ക് മാത്രമേ ഇതിൽ ഇരിക്കാൻ കഴിയു ഈ സമയം മറ്റ് യാത്രക്കാർ വെയിലത്തും മഴയത്തും മരച്ചുവട്ടിലും കടത്തിണ്ണകളിലുമാണ് ബസ് കാത്തുനിൽക്കുന്നത്. രാവിലെയും വൈകീട്ടും ഇവിടെ യാത്രക്കാരുടെ തിരക്കാണ്. […]
Read more

പ്ലസ് ടു വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മുദാക്കല്‍ അമുന്തിരത്ത് അളകാപുരിയിൽ ബൈജുവിന്‍റെ മകൻ സിദ്ധാര്‍ഥാണ് ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായിപോയതാണ്. രാവിലെ ഒമ്പത് മണിയായിട്ടും മുകളിലെ നിലയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാർ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായുള്ള തര്‍ക്കത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം […]
Read more

നെടുംകുന്നം -മാന്തുരുത്തി റോഡിൽ ടാറിട്ട് കുഴിയടയ്ക്കാൻ നടപടിയില്ല

കോട്ടയം: മാന്തുരുത്തിയിൽ പൈപ്പിടാൻ വേണ്ടി കവലയിലെ നല്ല റോഡുകൾ കുത്തിപ്പൊളിച്ചു. ടാറിങ് അവശിഷ്ടങ്ങളും മണ്ണും വലിച്ചിട്ട് താത്കാലികമായി മൂടിയിട്ട് മാസങ്ങളായി. ഇതേ തുടർന്ന് നിരവധി പേർ അപകടത്തിൽപ്പെട്ടു. മാന്തുരുത്തി കവലയിൽ വാഴൂർ റോഡിനോട് ചേർന്നും, നെടുംകുന്നം -മാന്തുരുത്തി റോഡിന്റെ തുടക്കഭാഗവുമാണ് കുത്തിപ്പൊളിച്ചത്. ബസ്സ്‌റ്റോപ്പിനോട് ചേർന്നുള്ള ഭാഗം പത്തടിയോളം നീളത്തിലാണ് ഇളകി കിടക്കുന്നത്. കറുകച്ചാൽ ഭാഗത്തുനിന്നുവരുന്ന ഇരുചക്രവാഹന യാത്രികരാണ് പെട്ടെന്ന് കുഴികളിലേക്ക് ചാടുന്നത്. അപകടങ്ങളുണ്ടായപ്പോൾ നാട്ടുകാർ കുഴികളിൽ മണ്ണും പച്ചിലകളിട്ടും സൂചനനൽകിയിരുന്നു. ഇപ്പോൾ പൂർണമായി തകർന്നുകിടക്കുകയാണ്. കഴിഞ്ഞ ദിവസം […]
Read more

ഉപ്പ് തിന്നവർ വെള്ളം കുടിക്കും”: ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിക്കരണവുയമായി മന്ത്രി വി. ശിവൻകുട്ടി

പത്തനംതിട്ട: ശബരിമല സ്വർണ്ണ മോഷണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. “ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല” എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ശബരിമലയിലെ തന്ത്രിയുടെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. കേസിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം തുടരുകയാണെന്നും, ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ശബരിമല തന്ത്രിയെ പരസ്യമായി അനുകൂലിച്ച് […]
Read more

മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ വിജയതത്തിലേക്ക്?

സംസ്ഥാനത്തെ യുവതീ യുവാക്കളെ തൊഴിൽവിപണിയിലേക്ക് കൂടുതൽ ശക്തമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കി വരുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി വലിയ പ്രാധാന്യമുള്ള ഒരു ഇടപെടലായി മാറുകയാണ്. നൈപുണ്യ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്കും വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം ആയിരം രൂപ സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതിയുടെ ആനുകൂല്യം കൂടുതൽ പേരിലേക്കെത്തിക്കുന്നതിനായുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാ​ഗമായി കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം […]
Read more

കുളപ്പുള്ളി ബസ്റ്റാൻഡിൽ ബസ് കയറാത്ത വിഷയം; ശക്തമായ നടപടിക്കായി തീരുമാനം

പാലക്കാട്: ഷൊർണൂർ കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറാത്ത വിഷയത്തിൽ സ്വകാര്യ ബസുകാർക്കെതിരെ ശക്തമായി നടപടിയെടുക്കാൻ മോട്ടർ വാഹ്ന വകുപ്പും, നഗരസഭയും. നഗരസഭാധ്യക്ഷയുടെ ചേംമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാസങ്ങൾക്ക് മുൻപ് ബസ് അസോസിയേഷനുമായി ചർച്ച നടത്തി തുടക്കത്തിൽ സ്റ്റാൻഡിൽ ബസ് കയറിയെങ്കിലും പിന്നീട് വീണ്ടും പഴയ സ്ഥിതിയായി. യാത്രക്കാർ പരാതികളുമായി വീണ്ടും രംഗത്തെത്തിയതോടെയാണ് നഗരസഭ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. അടുത്ത ദിവസം തന്നെ ബസ് ഓണേഴ്സ് അസോസിയേഷനുമായി ചർച്ച നടത്താനാണ് തീരുമാനം. സംഘടനയുമായി ചേർന്ന് നടത്തുന്ന […]
Read more

ഒറ്റപ്പാലത്തെ ഇരട്ടക്കൊലപാതകം; ആസൂത്രിത നീക്കം എന്ന് പോലീസ്

പാലക്കാട്: തോട്ടക്കരയിൽ ദമ്പതികളെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് റാഫിയുടെ ക്രൂരതയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പോലീസ്. മകനെ വിട്ടുനൽകില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്നതിലുള്ള വൈരാഗ്യമാണ് തോട്ടക്കര നാലകത്ത് വീട്ടിൽ നസീറിനെയും ഭാര്യ സുഹറയെയും കൊലപ്പെടുത്താൻ കാരണമായതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് കേസിലുൾപ്പെടെ പ്രതിയായ റാഫിയുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ ഭാര്യ സുൽഫിയ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മലപ്പുറം പടപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ കടത്തിയ […]
Read more

മൂന്നാമൂഴം കാത്ത് സിപിഐഎം നേതാക്കളുടെ ഗൃഹ സന്ദർശനം

പാലക്കാട് : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുമ്പോൾ സിപിഐഎം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശന പരിപാടികൾ പുരോഗമിക്കുകയാണ്.പാലക്കാട് ജില്ലയിലെ വിവിധ ഏരിയകളിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും എംഎൽഎമാരും നേതൃത്വം നൽകി കൊണ്ടാണ് ഗൃഹസന്ദർശനം നടത്തുന്നത്. ഒറ്റപ്പാലം ഏരിയയിലെ ഗൃഹ സന്ദർശന പരിപാടിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ,എംആർ മുരളി തുടങ്ങിയ നേതാക്കളാണ് നേതൃത്വം നൽകുന്നത് .വാണിയംകുളം, മനിശ്ശേരി ,പാലപ്പുറം തുടങ്ങി ഏരിയയിലെ ലോക്കൽ കമ്മിറ്റികളിൽ ഗൃഹസന്ദർശനം അവസാനഘട്ടത്തിലാണ് .സംസ്ഥാന സർക്കാർ നടത്തുന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.