സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

രണ്ട് സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കണോ എന്നതിൽ കോൺ​ഗ്രസിൽ ചർച്ച; ഹൈക്കമാൻഡ് തീരുമാനം നിർണായകം

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നു. രണ്ട് സിറ്റിംഗ് സീറ്റുകളിൽ അവസാനഘട്ടത്തിലും ചർച്ച. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകം. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തി. എൽദോസും, ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്. ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയെങ്കിലും. കോൺ​ഗ്രസ് നേതാവ് […]
Read more

ട്രെയിനിൽ കുഞ്ഞിനെ ഏല്പിച്ച് കടന്നുകളഞ്ഞു; റെയിൽവേ പോലീസിന് കൈമാറി സഹയാത്രികൻ

കോഴിക്കോട്: തീവണ്ടിയിൽ യുവതി ഉപേക്ഷിച്ച എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേ അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട കോഴിക്കോട്–ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. ട്രെയിനിൽ കയറിയ യുവതി കുഞ്ഞിനെ സീറ്റിൽ കിടത്തി “ടോയ്‌ലറ്റിൽ പോയി വരാം, ഒന്ന് നോക്കണം” എന്ന് പറഞ്ഞ് സമീപ യാത്രക്കാരന്റെ കൈയിൽ ഏൽപ്പിച്ച ശേഷം പുറത്തേക്കുപോയി. ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്താതിരുന്നതോടെ കുഞ്ഞുമായി എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരൻ ആശങ്കയിലായി. ട്രെയിൻ രാവിലെ 10.23ഓടെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ […]
Read more

ഗണേഷ് കുമാര്‍ പുറത്തേക്കോ? മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിശദീകരിക്കും

തിരുവനന്തപുരം: വിവാദങ്ങള്‍ കൊഴുക്കുന്നതില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിപിഐഎം കടുത്ത നടപടിയിലേക്കെന്ന് സൂചന. ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ ഗണേഷ് കുമാര്‍ ഇന്നലെ സിപിഐഎം നേതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. കുടുംബപരമായ പ്രശ്നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞെങ്കിലും ഗാര്‍ഹിക പീഡനമകടക്കം ആരോപണങ്ങളുള്ളതിനാല്‍ നിസാരമായി തള്ളിക്കളയാന്‍ പാര്‍ട്ടിക്കുമാവില്ല. ഗണേഷ് കുമാറിന്റെ വിശദീകരണം സിപിഐഎമ്മിന് തൃപ്തികരമല്ല. ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനം പാര്‍ട്ടി എടുക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ […]
Read more

മീൻപിടിത്ത ബോട്ട് ഇടിച്ചുതകർത്ത പനാമ കപ്പൽ കസ്റ്റഡിയിൽ

തിരുവനന്തപുരം: നീണ്ടകരയിൽനിന്ന് മീൻപിടിക്കാനായി പോയ ട്രോളിങ് ബോട്ടിനെ ഇടിച്ചുതകർത്ത പനാമൻ എണ്ണക്കപ്പൽ എം.ടി. സോളിസിനെ ഡി.ജി. ഷിപ്പിങ് അധികൃതർ കസ്റ്റഡിയിലെടുത്തു. അപകടത്തിന് പിന്നാലെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയായി തടഞ്ഞുവെച്ചിരുന്ന കപ്പൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ വിഴിഞ്ഞം പുറംകടലിലേക്ക് എത്തിച്ചു. ഡി.ജി. ഷിപ്പിങ് അധികൃതരുടെ നിർദേശത്തെ തുടർന്ന് കോസ്റ്റ്ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിന്റെ നേതൃത്വത്തിലാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്. കോസ്റ്റ്ഗാർഡിന്റെ ‘അനഘ്’ എന്ന കപ്പൽ എം.ടി. സോളിസിനെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് […]
Read more

കോർപ്പറേറ്റുകൾ ആരോഗ്യമേഖലയെ തകർക്കാൻ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്താൻ കോർപ്പറേറ്റ് ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന മാസ്റ്റർപ്ലാൻ നിർമാണത്തിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിൽ ഉണ്ടാകുന്ന വീഴ്ചകൾ സർക്കാർ ഒരിക്കലും ന്യായീകരിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നില്ലെന്നും, അത്തരത്തിലുള്ള സംഭവങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോൾ സ്വകാര്യ ആശുപത്രികളിലെ പിഴവുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ചികിത്സാ കേന്ദ്രങ്ങൾക്കപ്പുറം പഠനത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രങ്ങളായി വികസിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർപ്ലാനിന്റെ […]
Read more

​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വീട്ടിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇൻ്റലിജൻസ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറിയതായി ഇൻ്റലിജൻസ് അറിയിച്ചു. സംഭവത്തിൽ ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ കേസെടുക്കേണ്ടി വരാമെന്നും, സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മന്ത്രിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് സ്വമേധയാ കേസെടുക്കില്ലെന്നാണ് നിലപാട്. ഗാർഹിക പീഡനമോ കയ്യേറ്റമോ […]
Read more

ചേട്ടന്‍ നാട്ടിലെത്തി; വിമാനത്താവളത്തില്‍ വന്‍ സ്വീകരണം- Video

തിരുവനന്തപുരം: ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണ്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. പ്രിയ താരത്തെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, എംപി എ എ റഹീം എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നല്‍കുകയെന്ന് ശിവന്‍കുട്ടി അറിയിച്ചു. നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടാണ് ഇത് സാധ്യമായതെന്ന് സഞ്ജു പ്രതികരിച്ചു.
Read more

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെയുള്ള ഭാര്യ ബിന്ദു മേനോന്റെ പരാതിയില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളെയല്ല, മുഖ്യമന്ത്രിയെ തന്നെ വിളിച്ച് കാര്യം പറയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more

കേരളം പിടിക്കാന്‍ മോദി വരുന്നു; താമര വേരുറപ്പിക്കുമോ ഇത്തവണ?

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തെ, ഇവിടുത്തെ മൂന്ന് മുന്നണികളേയും സംബന്ധിച്ച് പല കാരണങ്ങളാല്‍ വളരെ നിര്‍ണായകമാണ്. ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങള്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പമെന്നും തെളിയിക്കേണ്ട ബാധ്യത സിപിഎമ്മിന് കിടക്കുമ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഒരു തോല്‍വി കൂടി താങ്ങാനുള്ള ബാല്യം തങ്ങള്‍ക്കില്ലെന്ന് കുറച്ച് കോണ്‍ഗ്രസുകാര്‍ക്കും ബാക്കി ജനങ്ങള്‍ക്കും നല്ല ബോധ്യമുണ്ട്. ഇനി ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ കാര്യം വന്നാല്‍, അവര്‍ക്കിത് അഭിമാനത്തിന്റെ പോരാട്ടമാകുന്നു. കേന്ദ്രം അടക്കിഭരിച്ചിട്ടും ബാലികേറാമലയായ കൊച്ചു കേരളത്തെ ഇനിയെങ്കിലും വരുതിയിലാക്കാനായില്ലെങ്കില്‍ ഇനിയെന്ന് […]
Read more

കണ്ണൂരില്‍ മത്സരിക്കും, 110% വിജയിക്കും; പാര്‍ട്ടിക്ക് മുന്നേ തീരുമാനിച്ച് സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം തീരുമാനമാകാതെ ഇഴയുന്നതിനിടെ കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ട്. കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം കെ സുധാകരന്‍ ആവര്‍ത്തിച്ചു. നേരത്തേ തന്നെ പലവട്ടം ഈ താല്‍പര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. എംപി സ്ഥാനത്തിരിക്കുന്നവര്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. സ്‌ക്രീനിങ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് സുധാകരന്‍ ഇപ്പോള്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.