സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഇന്ത്യക്ക് കവചമൊരുക്കാൻ അയൺ ഡോം; ചില്ലറക്കാരനല്ല കക്ഷി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങൾ നടന്നിരുന്നു. അതിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചില പ്രതിരോധ കരാറുകളാണ് സന്ദർശനത്തിന്റെ ഹൈലൈറ്റ് ആയത്. ഇസ്രായേലിന്റെ അഭിമാനമായ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനവും മറ്റ് അത്യാധുനിക ഹാർഡ്‌വെയറുകളും ഇന്ത്യയുമായി പങ്കുവെക്കാനാണ് തീരുമാനം. സാങ്കേതികവിദ്യ കൈമാറുന്നതിനൊപ്പം മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും ലക്ഷ്യമിടുന്നു എന്നായിരുന്നു ആ വാർത്ത. രാഷ്ട്രീയപരമായി സമാന സാഹചര്യങ്ങൾ നേരിടുന്ന […]
Read more

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ദിലീപിന് കുറ്റവിമുക്തമാക്കിയത് അടക്കം ചോദ്യംചെയ്താണ് അപ്പീൽ സമർപ്പിച്ചത്. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നുണ്ട്. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണ് എന്നും, പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണം നൽകേണ്ടത് എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപ് ഉള്‍പ്പടെ പ്രതികളെ വെറുതെവിട്ടത് നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. […]
Read more

കുമ്പപ്പാറയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം; കോൺഗ്രസ് നേതാവുൾപ്പെടെ നാലുപേർക്കെതിരേ കേസ്

ഇടുക്കി: കുമ്പപ്പാറയിൽ വഴിത്തർക്കത്തെ തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകരോട്ട് ഉൾപ്പെടെ നാല് പേർക്കെതിരെ രാജക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മണപ്പാടക്കുറി സുധ, മകൾ സുബി, സുധയുടെ സഹോദരി പൊന്നമ്മ, അയൽവാസി ബിന്ദു, ബിന്ദുവിന്റെ മകൾ കൃഷ്ണപ്രിയ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ രാജക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ […]
Read more

നടന്‍ ടിനി ടോമിന്‍റെ മകൻ ഉൾപ്പെടെ മൂന്നു പേർ കഞ്ചാവുമായി പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല് ​ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരും പിടിയിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Read more

‘ദി കേരളാ സ്റ്റോറി 2’ റിലീസിന് അനുമതി; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി: വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി 2’ സ്ക്രീനിലേക്ക്. ചിത്രത്തിന്‍റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരള സ്റ്റോറി ടു റിലീസ് തടഞ്ഞ സംഭവത്തെ തുടർന്ന് നിർമ്മാതാക്കൾ അടിയന്തര നീക്കം നടത്തുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു. ചിത്രത്തിന്റെ ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹർജികൾ ഫയൽ ചെയ്തതെന്ന് നിർമാതാവ് […]
Read more

ഉടുമ്പൻചോലയിൽ മണി തന്നെ; ദേവികുളത്ത് രാജയിറങ്ങും

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം.എം.മണിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറി. ദേവികുളത്ത് എ.രാജ വീണ്ടും മല്‍സരിക്കും. ഇടുക്കിയിൽ മണി ഇപ്പോഴും പ്രിയങ്കരൻ തന്നെയാണ് എന്നത് പാർട്ടിക്ക് അവ​ഗണിക്കാനാവുന്നതല്ല. ഉടുമ്പന്‍ചോലയില്‍ മണി മല്‍സരിച്ചില്ലെങ്കില്‍ വിജയസാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് നീക്കം. കെകെ.ജയചന്ദ്രന്‍റെ പേരും പരിഗണിച്ചിരുന്നു. കഴിഞ്ഞതവണ 38305 വോട്ടുകള്‍ക്കാണ് എം.എം.മണി വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നേരിട്ട കനത്ത തിരിച്ചടി പരി​ഗണിച്ച് ഈ തെരഞ്ഞെടുപ്പിൽ ഒരു പരീക്ഷണത്തിന് മുതിരണ്ട എന്ന നിലപാടിലാണ് പാർട്ടി. ഒപ്പം […]
Read more

ലേഡീസ് ഹോസ്റ്റലിലേക്ക് പതിവ് മതിൽ ചാട്ടം; യുവാവ് പിടിയിൽ

ഇടുക്കി: തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകടന്നയാൾ പിടിയിൽ. അതിക്രമിച്ചുകയറി സ്ത്രീയെ ഉപദ്രവിച്ച കേസിൽ , അറക്കുളം സ്വദേശി അഖിൽ പി. രഘുവിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞദിവസം തൊടുപുഴയിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ ഇയാൾ ഒരു സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി. മതിൽ ചാടിക്കടന്നാണ് പ്രതി ലേഡീസ് ഹോസ്റ്റൽ വളപ്പിനകത്തേക്ക് പ്രവേശിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതേസമയം, ഇയാൾ നേരത്തേയും സമാനസംഭവങ്ങളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് […]
Read more

‘മറ്റേ മോനേ’ എന്ന് വിളിച്ചത് എന്നെ; സുരേഷ് ​ഗോപിക്കെതിരെ ​ഗണേഷ്

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നടത്തിയ മറ്റേ മോനേ എന്ന പരാമർശം തന്നെ ഉദ്ദേശിച്ചാണെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. അത് അദ്ദേഹത്തിന്റെ സംസ്കാരമായിരിക്കുമെന്നും തനിക്ക് പ്രശ്നമൊന്നുമില്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ എയിംസ് എത്തുമെന്ന വാദത്തിനിടെയായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. എയിംസ് വരില്ല എന്ന് താൻ പറഞ്ഞതായിരിക്കും സുരേഷ് ​ഗോപിയെ ചൊടിപ്പിച്ചതെന്നും പറഞ്ഞ അദ്ദേഹം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാണ്ടി ഉമ്മൻ തനിക്കെതിരെ […]
Read more

220 കോടി തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ പുതിയ കേസ്

മുംബൈ: വ്യവസായി അനിൽ അംബാനിക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം നടപടികളുമായി ഇഡി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ കേസ്. അനിൽ അംബാനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 2200 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Read more

കാക്കനാട് ഭിന്നശേഷിക്കാരനായ എട്ട് വയസുകാരന് ക്രൂര മർദനം; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

കൊച്ചി: കാക്കനാട് എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് ആക്രമിച്ചതായി പരാതി. ടാബ് കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ നെറ്റിയുടെ വലത് വശത്ത് പരിക്കേറ്റിട്ടുണ്ട്. ജനുവരി മൂന്നിന് പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. ഭിന്നശേഷിക്കാരനായ കുട്ടിയെ കൗൺസിലിംഗ് നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.കൊല്ലം സ്വദേശിയായ കാക്കനാട് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരൻ്റെ മകനെയാണ് മാതാവിൻ്റെ സുഹുത്ത് ക്രൂരമായി മർദിച്ചത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.