സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

മദ്യനയ അഴിമതി; അരവിന്ദ് കേജ്രിവാൾ കുറ്റവിമുക്തൻ

ന്യൂ ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി. ഡൽഹി റൗസ്‌അവന്യു കോടതിയുടെതാണ് വിധി. തെളിവുകൾ ഇല്ലാതെ ഇവരെ പ്രതികളാക്കിയ സിബിഐക്കെതിരെ കോടതി കടുത്ത വിമർശം ഉന്നയിച്ചു. വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട കേജ്‌രിവാൾ പൊട്ടിക്കരഞ്ഞു. സത്യം ജയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Read more

ലോ​ഗിൻ ചെയ്യാനാകുന്നില്ല; പണികൊടുത്ത് വാട്സാപ്പ്

വാട്സാപ്പ് വെബ്ബിൽ ലോഗിൻ ചെയ്യാനാകാതെ കുഴങ്ങി ഉപഭോക്താക്കൾ. ഇന്ന് രാവിലെ മുതലാണ് വാട്സാപ്പ് വെബ്ബിൽ വ്യാപകമായി തടസ്സം നേരിട്ടത്. എട്ടുമണി മുതൽതന്നെ തുടങ്ങിയ പ്രശ്നം പത്ത് മണിയോടെ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഓഫീസുകളിലും മറ്റും വിവരകൈമാറ്റത്തിനും ആഭ്യന്തര ആശയവിനിമയങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമായി വ്യാപകമായി ഉപയോ​ഗിക്കുന്ന വാട്സാപ്പ് വെബ് പണിമുടക്കിയതോടെ പല ഓഫീസുകളിലെ പ്രവർത്തനങ്ങളും സ്തംഭിച്ചു. വാട്സാപ്പ് വെബ്ബിൽ നേരത്തെ ലോഗിൻ ചെയ്തവർക്ക് പ്രശ്നമില്ലെന്നാണ് വിവരം. പുറത്തുകടന്ന് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ സാധിക്കാത്തതാണ് പ്രശ്നം. എന്നാൽ മെറ്റ […]
Read more

പനീർസെൽവം ഡിഎംകെയിൽ ചേർന്നു; സ്വീകരിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രിയും അണ്ണാഡിഎംകെ പാർട്ടി കോ ഓർഡിനേറ്ററും ആയിരുന്ന ഒ.പനീർസെൽവം ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് ഒപിഎസ് ഡിഎംകെ അംഗത്വം സ്വീകരിച്ചത്. നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കും. സ്റ്റാലിന്റെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് ഒപിഎസിനായി പാർട്ടി ആസ്ഥാനത്ത് ഒരുക്കിയത്. കുറച്ച് നാളായി പാർട്ടിക്ക് പുറത്തായിരുന്നു പനീർശെൽവം. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാൻ തനിക്കു താൽപര്യമില്ലായിരുന്നു. പലരും നിർബന്ധിച്ചാണു മുഖ്യമന്ത്രിയായത്. പക്ഷേ പിന്നീട് തന്നെ അപമാനിച്ച് പുറത്താക്കിയെന്നും പനീർശെൽവം പറഞ്ഞിരുന്നു.
Read more

സിംബാബ്‌വെ തവിടുപൊടി; പക്ഷേ ഇനിയും പേടിക്കണം

ചെന്നൈ: ടി20 ലോകകപ്പിലെ ജീവൻമരണപ്പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് തകർത്ത ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഓപ്പണർ റയാൻ ബെന്നറ്റ് വെടിക്കെട്ട് അർധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും 72 റൺസകലെ സിംബാബ്‌വെ അടിതെറ്റി വീണു. ഇങ്ങനെ ജയിച്ചിട്ടും ഇന്ത്യക്ക് വെസ്റ്റിൻഡീസിന്റെ റൺറേറ്റ് മറികടക്കാനായില്ല എന്നതാണ് തിരിച്ചടി. 108 റൺസിന് മുകളിലുള്ള ജയം നേടിയിരുന്നെങ്കിൽ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിൻറെ നെറ്റ് റൺറേറ്റ് മറികടക്കാനാവുമായിരുന്നു. സിംബാബ്‌വെ ടോട്ടൽ 148 റൺസിൽ ഒതുക്കിയിരുന്നെങ്കിൽ […]
Read more

വീണ്ടും യുദ്ധം; ചോരക്കളമായി പാക്-അഫ്​ഘാൻ അതിർത്തി

കാബൂൾ: ആശങ്ക വിതച്ച് മറ്റൊരു യുദ്ധം കൂടി. അഫ്ഘാനിസ്ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. അഫ്ഗാൻ സേന തിരിച്ചടിച്ചു. 19 പാക്ക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാൻ അവകാശപ്പെട്ടു. 130 താലിബാൻ സൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടു. തങ്ങൾക്ക് ക്ഷമ നശിച്ചെന്നും ഇനി യുദ്ധത്തിലേക്ക് കടക്കുയാണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു. വ്യാഴാഴ്ച്ച രാത്രിയാണ് സംഘർഷം തുടങ്ങിയത്. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള […]
Read more

വീണാ ജോർജ് ആശുപത്രി വിട്ടു; ഇനി തിരുവനന്തപുരത്ത്

കണ്ണൂർ: കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇനി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. 4 മണിയോടെ റോഡ് മാർഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. […]
Read more

പേര് വെളിപ്പെടുത്തി; ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്

തിരുവനന്തപുരം: സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന് തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം മുൻപു വെളിപ്പെടുത്തിയതിന് പൗരാവകാശ പ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുൻപ് വെളിപ്പെടുത്തിയെന്നും […]
Read more

പ്രേതങ്ങളെ പേടിയായിരുന്നു… മനസ് തുറന്ന് മുഖ്യൻ

മോഹൻലാലിനൊപ്പമുള്ള അഭിമുഖത്തിൽ കുട്ടിക്കാലത്തെ കുറിച്ച് മനസ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്നും ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്. രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്നാണ് തോന്നിയിരുന്നത്. അതെല്ലാം വളര്‍ന്നപ്പോൾ താൻ തന്നെ മാറ്റിയെടുത്തെന്നും അദ്ദേഹം പറയുന്നു. സിനിമയെ കുറിച്ചും മുഖ്യമന്ത്രി വാചാലനായി. മലയാള സിനിമയിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം […]
Read more

ടോസ് വീണു, സഞ്ജു കളിക്കും; നെഞ്ചിടിപ്പോടെ ആരാധകർ

ചെന്നൈ: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് ജയിച്ചിരുന്നെങ്കിലും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു. സൂപ്പര്‍ 8ലെത്താന്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ വന്‍ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ് എന്നതിനാൽ ആദ്യം ബാറ്റ് ചെയ്യുന്നത് തന്നെയാകും ഇന്ത്യക്ക് നല്ലത്. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഫിനിഷറായ റിങ്കു സിംഗും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോൾ മലയാളി താരം […]
Read more

മടിക്കേണ്ട, രക്ഷിച്ചോളൂ; 25,000 രൂപ സമ്മാനവും കിട്ടും

ഡൽഹി: വാഹനാപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. സാധാരണ അപകടങ്ങളുണ്ടാകുമ്പോൾ ആളുകൾ ഓടിക്കൂടാറുണ്ടെങ്കിലും നൂലാമാലകൾ ഭയന്ന് ആശുപത്രിയിലെത്തിക്കാനൊന്നും ആരും സാധാരണ ശ്രമിക്കാറില്ല. ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ കൂടിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ‘രാഹ് വീർ പദ്ധതി നടപ്പാക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കായിരിക്കും പണം ലഭിക്കുക.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.