Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസ്; നാല് പ്രതികൾ കുറ്റവിമുക്തർ

തിരുവനന്തപുരം: സ്വത്ത് തർക്കത്തിന്റെ പേരിൽ വീട്ടമ്മയെ ഭർത്താവിന്റെ സഹോദരന്മാരും സഹോദരന്റെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ നാല് പ്രതികളെയും കോടതി വെറുതേവിട്ടു. വർക്കല അയിരൂർ കളത്തറ എം.എസ്. വില്ലയിൽ താമസിച്ചിരുന്ന ലീനാമണി (53) കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. 2023 ജൂലൈ 16-നാണ് ലീനാമണി കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാരി സരസുവിനും പരിക്കേറ്റിരുന്നു. ലീനാമണിയുടെ ഭർത്താവ് ഷാൻ എന്ന സിയാദിന്റെ സഹോദരന്മാരായ കളത്തറ ഷഹ്ന മൻസിലിൽ ഷാജി (46), അയിരൂർ […]
Read more

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്; 6.07 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 6.07 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര കുറത്തികാട് മുരളി ഭവനത്തിൽ ദേവ മുരളി (24), മാവേലിക്കര കോട്ടൂർ സ്വദേശി അനന്തു (25) എന്നിവരാണ് അറസ്റ്റിലായത്. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കറുകപ്പള്ളി ജംഗ്ഷന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. പിടിയിലായ അനന്തു നേരത്തെയും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊച്ചി സിറ്റി […]
Read more

കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, […]
Read more

താൻ ഒന്നുമറിയുന്നില്ലെന്ന് അടൂർ പ്രകാശ്, മുഖ്യമന്ത്രിയുടെ ഏകാധിപത്യം UDFൽ പൊട്ടിത്തെറിയുടെ രൂപത്തിലേക്ക്; കരുതലോടെ കെസി, VD സതീശനെ മാറ്റാൻ തയ്യാറാകുമോ?

ഒടുവിൽ ആഴ്ച്ചകളായി പുകഞ്ഞ് നിന്നിരുന്ന അതൃപ്തി പൊട്ടിത്തെറിയുടെ രൂപത്തിൽ പുറത്ത് വരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫിൽ പടയൊരുക്കം. താനറിയാതെ പല കാര്യങ്ങളും മുന്നണിക്കുള്ളിൽ നടക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, യു.ഡി.എഫ്. കൺവീനറായ അടൂർ പ്രകാശാണ്. കാര്യങ്ങൾ വിളിച്ചുപറയാൻ കഴിയാത്തത്ര തിരക്കുണ്ടാകും. എങ്കിലും മാധ്യമങ്ങളിൽ കൂടിമാത്രം കാര്യങ്ങൾ അറിഞ്ഞാൽ മതിയെന്നത് ശരിയല്ലെന്ന് അടൂർ പ്രകാശ് തുറന്നടിച്ചു. പുതിയ സർക്കാർ ഭരണത്തിലേറി നാലാം മാസം തന്നെ അതേ മുന്നണിയുടെ കൺവീനർ മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം വിളിച്ചുകൂട്ടുക എന്ന അസാധാരണ സംഭവവികാസങ്ങൾക്കാണ് കോൺ​ഗ്രസും […]
Read more

കോടിയേരിയുടെ ഫ്ലക്സ് നശിപ്പിച്ച സംഭവം; വിശദീകരണവുമായി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി. ഫ്ലക്സ് നശിപ്പിച്ചയാൾ എസ്.എഫ്.ഐ പ്രവർത്തകനല്ലെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഇയാൾ സംഘടനയുടെ യാതൊരു ഘടകത്തിലും പ്രവർത്തിക്കുന്നയാളോ അംഗമോ അല്ലെന്നും എസ്.എഫ്.ഐ അറിയിച്ചു. എസ്.എഫ്.ഐയുടെ പ്രകടനത്തിനിടെ ഇയാൾ എങ്ങനെ സംഘത്തിൽ എത്തിയെന്ന് പരിശോധിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് ഫ്ലക്സ് നശിപ്പിച്ചത്. ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം […]
Read more

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിൻസെന്റ് എന്നയാളാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. വീടുപണി നടക്കുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. അതിനിടെ, പൊന്മുടിയിൽ വനംവകുപ്പ് താൽക്കാലിക ജീവനക്കാരനും ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (67) ആണ് മിന്നലേറ്റത്. പാർക്കിങ് സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

മന്ത്രി കെ.എം. ഷാജിയെ തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയെ തടഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുവമോർച്ച പ്രവർത്തകൻ രഞ്ജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ പ്രതികാരമായാണ് തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് ബേക്കറി ജംഗ്ഷനിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്. തുടർന്ന് മന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചു. എന്നാൽ […]
Read more

എസ്.എഫ്.ഐ. മാർച്ചിനിടെ കോടിയേരിയുടെ ഓർമ്മദിന ഫ്ലക്സ് വലിച്ചുകീറി

കൊല്ലം: എസ്.എഫ്.ഐ. പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിന ഫ്ലക്സ് എസ്.എഫ്.ഐ. പ്രവർത്തകർ വലിച്ചുകീറിയതായി ദൃശ്യങ്ങൾ. കൊല്ലത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. എസ്.എൻ. കോളേജിൽനിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ചിനിടെ സംഘത്തിൽനിന്ന് ഓടിയെത്തിയ പ്രവർത്തകൻ റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു. ഫ്ലക്സ് കീറിയതിന് പിന്നാലെ, “കോടിയേരിയുടെ ഫ്ലക്സ് ആണോ കീറിയത്, മാറിപ്പോയോ?” എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് എസ്.എഫ്.ഐ. പ്രവർത്തകർ മാർച്ച് നടത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ […]
Read more

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തിയതായി പരാതി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയിലാണ് സംഭവം. തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സിബി (37)യെ ഇർണിയൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ചതിനെ തുടർന്ന് തങ്കലീല മകൾ ജാസ്മിൻ ഷീബയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവിടെ തങ്കലീലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇർണിയൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ സിബിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ചോദ്യം […]
Read more

എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്തു സ്റ്റോപ്പ്

ഒറ്റപ്പാലം: മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിനു ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിച്ചു. ഇതോടെ യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണു നടപ്പായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിനും ഒറ്റപ്പാലത്തു സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 11നു ശേഷവും തിരിച്ചുള്ള ട്രെയിൻ ഉച്ചകഴിഞ്ഞു 2നു ശേഷവുമാണ് ഒറ്റപ്പാലത്തെത്തുക. ഷൊർണൂർ ജംക്‌ഷൻ സ്പർശിക്കാതെ പോകുന്ന ട്രെയിനിനു തൃശൂർ കഴിഞ്ഞാൽ പാലക്കാടാണു സ്റ്റോപ്പുണ്ടായിരുന്നത്. ഒറ്റപ്പാലം, ഷൊർണൂർ മേഖലകളിലെ യാത്രക്കാർക്കു പുറമേ, മലപ്പുറം ജില്ലയിലെ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix