Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ബത്ലഹേം കുടുംബ യൂണിറ്റ്, ലവ്, കുങ്ഫു ലെജൻഡ്… ഇന്ന് OTTയിൽ എത്തിയ സിനിമകൾ

ഈ വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തിയ ചിത്രങ്ങൾ ഇവയെല്ലാമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ചിത്രം OTTയിലേക്ക് വരുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ റൊമാന്‍റിക് കോമഡി ചിത്രത്തിൽ സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ലവ് അർജുൻ ദാസും ഐശ്വര്യാ ലക്ഷ്മിയും ഒരുമിച്ച ലവ് നെറ്റ്ഫ്ലിക്സിൽ […]
Read more

ചാവക്കാട് KSRTC ഓഫീസിൽ ജീവനക്കാരന് മർദനം

തൃശൂർ: തൃശൂർ ചാവക്കാട് മണത്തല കെഎസ്ഇബി ഓഫീസിൽ ജീവനക്കാരന് മർദനം. റിസപ്ഷനിൽ ജോലി ചെയ്തിരുന്ന പുന്ന സ്വദേശി ഉമൈറിനാണ് മർദനമേറ്റത്. ചാവക്കാട് മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി മണത്തല കെഎസ്ഇബി ഓഫീസിലെത്തിയ സംഘമാണ് ജീവനക്കാരനെ മർദിച്ചതെന്നാണ് വിവരം. രാത്രി 11.39ഓടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കെഎസ്ഇബി ചാവക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട പരാതികൾ കെഎസ്ഇബിയുടെ 24 മണിക്കൂർ കസ്റ്റമർ കെയർ സംവിധാനമായ […]
Read more

‘ഇത് എന്റെ സ്റ്റൈൽ, ആരും ഇടപെടേണ്ട’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ആൻസി സോജൻ

ന്യൂഡൽഹി: സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഏഷ്യൻ ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ. ‘ ട്രാക്കിലാണെങ്കിലും പുറത്താണെങ്കിലും എന്റെ സ്റ്റൈൽ, എന്റെ ഇഷ്ടം. അതിൽ മറ്റാരും ഇടപെടേണ്ട ആവശ്യമില്ല. വിമർശകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇത് എന്റെ കഷ്ടപ്പാടിന്റെ ഫലമാണ്, അതിൽ എനിക്ക് അഭിമാനമേയുള്ളു. ഈ സീസണിൽ എനിക്ക് രണ്ട് രാജ്യാന്തര വെള്ളി മെഡലുകളുണ്ട്. ഞാൻ മത്സരിക്കുമ്പോൾ, മാലയിടുന്നു, വളയിടുന്നു എന്നൊക്കെ പറഞ്ഞുള്ള വിമർശനം തോന്ന്യാസമാണ്. സ്പോർട്സുമായി എന്തെങ്കിലും ബന്ധമുള്ളവർ ഇങ്ങനെ […]
Read more

ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിലെത്തി യുവതിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മാടശേരി കൊമ്പൻ സജീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സജീർ യുവതിയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചെന്നും ഇതിനിടെ കയറിപ്പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് പരാതി. സംഭവത്തിൽ അസ്വസ്ഥയായ യുവതി ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് സജീറിനെ കണ്ടെത്തി […]
Read more

കുറ്റിപ്പുറത്ത് MDMA യുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ്‌വാൻ (25), മുഹമ്മദ് ജാസിൽ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂർ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് പ്രദേശത്ത് വിൽപ്പനയ്ക്കായി എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
Read more

NOCAP ഫേസ്ബുക്ക് പേജിന് വിലക്ക്; പ്രതിഷേധവുമായി പിണറായി വിജയൻ

തിരുവനന്തപുരം: മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള യു.ഡി.എഫ് സർക്കാരിന്റെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് നോക്യാപിന് നേരിട്ട വിലക്കെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലെ സെൻസർഷിപ്പിൽ സർക്കാരിന് പങ്കില്ലെന്ന് നിരന്തരം പറയുന്നതിനിടെയാണ് നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് വിലക്ക് നേരിട്ടതെന്നും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് മെറ്റയുടെ വിശദീകരണത്തിലൂടെ വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ […]
Read more

സൂര്യനെല്ലിയിലും ​ഗവിയിലും വർക്കേഷൻ, ഭക്ഷണവും ഇന്റർനെറ്റും; നിരക്ക് ഇങ്ങനെ

രാജകുമാരി: ഓഫിസിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതി ഭം​ഗം ആസ്വധിച്ച് ജോലി ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ടോ? എന്നാലിതാ ആനയിറങ്കൽ ഡാമിന്റെയും സമീപപ്രദേശങ്ങളിലെ തേയിലക്കുന്നുകളുടെയും നയനമനോഹരമായ കാഴ്ച്ചകളാസ്വദിച്ചു ജോലി ചെയ്യാൻ സൂര്യനെല്ലിയിൽ സൗകര്യമാെരുക്കി കേരള വനം വികസന കോർപറേഷൻ. പ്രകൃതിയോടും യാത്രകളോടുമുള്ള ആളുകളുടെ താൽപര്യം കണക്കിലെടുത്ത് കെഎഫ്ഡിസി പുതുതായി ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം പദ്ധതിയുടെ ഭാഗമായാണു സൂര്യനെല്ലിയിലെ ആനയിറങ്കൽ ക്യാംപിൽ വർക്കേഷൻ സൗകര്യമാെരുക്കിയിരിക്കുന്നത്. സൂര്യനെല്ലി കൂടാതെ പത്തനംതിട്ട ജില്ലയിലെ ഗവിയിലാണു കെഎഫ്ഡിസിയുടെ വർക്കേഷൻ സൗകര്യമുള്ളത്. 4 പകലും […]
Read more

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം; 10 ലക്ഷം ആവശ്യപ്പെട്ടെന്ന് പരാതി

തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം. തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ എസ്.എൽ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. പണം നൽകാത്തപക്ഷം ഡിവൈഎഫ്ഐ പ്രവർത്തകരെക്കൊണ്ട് ഭൂമിയിൽ കൊടി കുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിച്ചു. അജിനുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖകളും പരാതിക്കാരൻ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, കൈക്കൂലി ആരോപണം തന്നെ കുടുക്കാനുള്ള നീക്കമാണെന്നാണ് അജിൻ എസ്.എല്ലിന്റെ വിശദീകരണം.
Read more

കൊല്ലം അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; ഓഫീസ് അടിച്ചുതകർത്തു

കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് അടിച്ചുതകർത്ത നിലയിലാണ്. ആക്രമണത്തിന് പിന്നിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. അതിനിടെ, കണ്ണൂർ കൂത്തുപറമ്പിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാട്യം സ്വദേശികളായ സി. ആദർശ്, […]
Read more

കെ.എം. ബഷീർ കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാരിനെതിരെ സമസ്ത എ.പി വിഭാഗം

കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സമസ്ത എ.പി വിഭാഗം. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ച സർക്കാർ പിന്നീട് അതിന് വിരുദ്ധമായി നിയമനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചെന്നാണ് വിമർശനം. സർക്കാർ നിലപാട് ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആരോപിച്ചു. വിഷയത്തിൽ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും സംഘടന അറിയിച്ചു. കേസിലെ വിചാരണ നടപടികൾ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix