സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഇയാൾ. ഹോട്ടലിൽ സ്ഥിരമായി എത്തിച്ചേരുന്ന പെൺകുട്ടിയെ സ്നേഹവാഗ്ദാനം ചെയ്ത് സ്വന്തം ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി. പിന്നീട് വീണ്ടും ഹോട്ടലിൽ എത്തിയപ്പോൾ പ്രതി അരയിടത്തുപാലത്ത് താമസ സൗകര്യം ഒരുക്കി നൽകിയതായും […]
Read more

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി പുറത്തേക്കുവിട്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം പകച്ചുപോയി ദുബായിലെത്തി ജോലിചെയ്ത് കടമെല്ലാം വീട്ടണം. ഭാര്യയും രണ്ടുമക്കളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തെ നോക്കണം- ജനുവരി 15-ന് മുംബൈ വിമാനത്താവളത്തിൽ ശ്രീനിവാസന്റെ എല്ലാ സ്വപ്നങ്ങളും വീണുടഞ്ഞു. പോലീസ് വെരിഫിക്കേഷൻ ഉദ്യോഗസ്ഥന്റെ അശ്രദ്ധയിൽ മറ്റൊരു ശ്രീനിവാസനുമേലുള്ള കേസ് ഈ […]
Read more

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.
Read more

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു- നമ്മുടെ അടക്കം ലോകത്തെ വിപണികളെല്ലാം ഇടിയുന്നു, പിന്നാലെ തീരുവയിൽ ഇളവ് നൽകുന്നു, വിപണി ഉണരുന്നു, ബം​ഗ്ലാദേശിന് ഇളവ് നൽകുന്നു, ദേ വീണ്ടും ഇന്ത്യൻ മാർക്കറ്റ് ഠിം! ഇപ്പോൾ സ്വന്തം പ്രസിഡന്റിനെ അമേരിക്കൻ സുപ്രീം കോടതി കൊട്ടിയപ്പോൾ ഉണർന്ന ഓഹരികൾ കോടതിയെല്ലാം തനിക്ക് […]
Read more

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. വർഷങ്ങളായി പ്രത്യേകിച്ച് അനക്കമില്ലാതെ കിടന്നിരുന്ന ഇളവ് പരിധിയിൽ നിലവിലെ പണപ്പെരുപ്പത്തിന് ആനുപാതികമായ മാറ്റങ്ങളാണ് വരുന്നത്. ഇതോടെ റോക്കറ്റ് പോലെ ഉയരുന്ന ജീവിതച്ചെലവിൽ ചെറിയൊരു കുറവ് പ്രതീക്ഷിക്കാം. സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളായ വീട്ടുവാടക […]
Read more

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ് മാർച്ച് 1-ന് വൈകുന്നേരം 3 മണിയിലേക്ക് മാറ്റിയതായി പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. അവധി ദിവസമായ ഞായറാഴ്ച നടത്തണമെന്ന പൊതുഅഭിപ്രായം ഉയർന്നതിനാലാണ് തീയതി മാറ്റിയതെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്താനായിരുന്നു സർക്കാർ ശ്രമം. ദുരന്തത്തിൽ പൂർണമായി വീട് നഷ്ടമായ ഫേസ്-1 […]
Read more

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. അച്ഛനും മകനും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായതും പിന്നീട് അത് കയ്യാങ്കളിയായി മാറിയതുമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. തർക്കത്തിനിടെ മനോജ് മാരകായുധം ഉപയോഗിച്ച് പിതാവിനെ ആക്രമിച്ചതായാണ് പ്രാഥമിക വിവരം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണൻ തൃശൂർ […]
Read more

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; മാർച്ച് 1 മുതൽ മാറ്റങ്ങൾ

ന്യൂ ഡൽഹി: 2026 മാർച്ച് 1 മുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ഇനി ജനറൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യുടിഎസ് (UTS) മൊബൈൽ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം, പുതിയ ‘RailOne’ എന്ന ആപ്പാണ് ഇന്ത്യന്‍ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ യുടിഎസ് ആപ്പ് ഉപയോ​ഗിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല, ആപ്പ് തുറക്കുമ്പോൾ ഒരു പോപ്പ് അപ്പ് സന്ദേശം കാണാം. ഇത് വഴി യാത്രക്കാർക്ക് പുതിയ ആപ്പിലേക്ക് എളുപ്പത്തിൽ മാറാം. പഴയ യുടിഎസ് […]
Read more

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചതും ഉപയോഗിച്ചതും സ്വകാര്യതാവകാശ ലംഘനമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഈ വിവരങ്ങൾ വിനിയോഗിച്ചുവെന്നാരോപിച്ചും ഹർജിയിൽ വ്യക്തമാക്കുന്നു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് ഹർജിക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും. ശമ്പള വിതരണത്തിനായി നൽകിയ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് ദുരുപയോഗം […]
Read more

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്. എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കാൻ നടക്കുകയാണ് അനുരാ​ഗ് കശ്യപെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നമ്മുടെ സമൂഹത്തിൽ പെൺകുട്ടികളെ മതം മാറ്റാൻ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുണ്ടെന്ന് ആവർത്തിച്ചു. ഇങ്ങനെ കുറ്റകൃത്യം നടക്കുന്നുണ്ട്, കശ്യപ് ജിക്ക് മാനസിക പ്രശ്നങ്ങളാണ്. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.