സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

വയനാട് പുനരധിവാസം; ആദ്യഘട്ടത്തിലെ 178 വീടുകളുടെ കൈമാറ്റം ഉടൻ

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കായി കൽപ്പറ്റ ടൗൺഷിപ്പിൽ ഒരുങ്ങിയ 175 വീടുകൾ ആദ്യഘട്ടത്തിൽ, നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് ഫെബ്രുവരി 20ന് കൈമാറും.178 പേർക്ക് പട്ടയവും നൽകും. വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 25ന് . അത്യാധുനിക സൗകര്യങ്ങളോടെയാണ് ടൗൺഷിപ്പും വീടുകളും സജ്ജമാകുന്നത്. 7 സെന്റിൽ 1,000 ചതുരശ്ര അടിയിൽ ഒറ്റ നിലയിലാണ് ഓരോ വീടും. ദുരന്തങ്ങളെ അതിജീവിക്കാനാകുംവിധം നിർമിക്കുന്ന വീടുകളിൽ രണ്ടാംനില കൂടി പിന്നീട് പണിയാനാകുംവിധം കരുത്തുള്ളതാണ് അടിത്തറ. പ്രധാന കിടപ്പുമുറി, അടുക്കള, ഡൈനിങ് റൂം, സ്റ്റഡി […]
Read more

കണ്ണനല്ലൂരിൽ പൊലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനത്തിൽ വിവാദം; രാഷ്ട്രീയ ഇടപെടലെന്ന് പി സി വിഷ്ണുനാഥ്

കൊല്ലം: കണ്ണനല്ലൂരിൽ പുതിയ പൊലീസ് സ്റ്റേഷന്റെ കെട്ടിട നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി അവസാന നിമിഷം മാറ്റിവെച്ചത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചു. പരിപാടിക്കായി നോട്ടീസുകൾ വിതരണം ചെയ്തതും സ്റ്റേജും പന്തലും ഒരുക്കിയതുമായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങ് നടത്താനായില്ല. രാത്രിയോടെ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചതായി അറിയുന്നു. പൊലിസ് ആസ്ഥാനത്ത് ഉദ്ഘാടന വിവരം അറിയിച്ചിരുന്നില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങാണ് […]
Read more

പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

എറണാകുളം: ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു. മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡി.ടി.പി കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ഡാറ്റാ എൻട്രിയോ അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് […]
Read more

ശബരിമല സ്വർണക്കൊള്ള; തന്ത്രിക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് പുറത്ത്. തന്ത്രിക്കെതിരേ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്ക് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേവസ്വം ബോർഡിന്റെ ചുമതലയാണ്. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നുമാണ് പുറത്തുവന്ന ജാമ്യ ഉത്തരവിൽ പറയുന്നത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നും […]
Read more

പൂങ്കുളത്ത് മനുഷ്യന്റെ രണ്ട് തലയോട്ടികളും എല്ലുകളും ചാക്കിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: പൂങ്കുളത്ത് പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൾ കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

മണ്ണാർക്കാടിന്റെ മണ്ണൊരുങ്ങുന്നു; വിളവെടുപ്പിന് മുന്നൊരുക്കവുമായി യുഡിഎഫും എൽഡിഎഫും

പാലക്കാട്: കർഷകരും, പ്രവാസികളും, ആദിവാസികളും സാധാരണക്കാരുമെല്ലാമടങ്ങിയ മണ്ണാർക്കാട് 15 വർഷമായി യുഡിഎഫിനൊപ്പമാണ്. എന്നാൽ, കുത്തക മണ്ഡലമെന്നു പറയാൻ അവസരം കൊടുത്തിട്ടില്ല. ജനമനസ്സറിഞ്ഞു പ്രവർത്തിക്കുന്നവർക്കൊപ്പം ഇവിടത്തെ ജനതയുമുണ്ടാകും. ഇത്തവണയും യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കുതിപ്പു തുടരുമെന്നും ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നുമുള്ള വിശ്വാസത്തിൽ മണ്ഡലത്തിൽ നാലാം വിജയത്തിനുള്ള തയാറെടുപ്പിലാണ് യുഡിഎഫ്. എന്നാൽ, ഒരുക്കങ്ങളിൽ ഒട്ടും പിന്നിലല്ല എൽഡിഎഫ്.
Read more

കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ; ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം ഇവിടെ പ്രയോഗികമാകില്ല

വിവാ​ദങ്ങൾക്ക് കാരണമായ കേരള സ്റ്റോറി 2 എന്ന ചിത്രത്തിനെതിരെ രാഹുൽ ഈശ്വറിന്റെ പോസ്റ്റ്. ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രമാണ് സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്നതെന്ന് രാഹുൽ പറയുന്നു. ഹിന്ദുക്കളെ പറ്റിക്കാനും, മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനുമുള്ള പ്രൊപ്പ​ഗെണ്ടയാണ് കേരളം സ്റ്റോറി 2 എന്നും രാഹുൽ ഈശ്വർ കുറിക്കുന്നു. ഏതാനും ദിവസം മുൻപ് റിലീസ് ചെയ്ത കേരള സ്റ്റോറി 2ന്റെ ട്രെയിലർ ആണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള […]
Read more

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 4 വിദ്യാർത്ഥികൾക്ക് പരിക്ക്

കൊച്ചി: പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവർകക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോതമംഗലം–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘റെയ്ഹാൻ’ എന്ന സ്വകാര്യ ബസും ജയ്ഭാരത് കോളേജ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കോളേജ് ബസ് ഡ്രൈവറുടെ കാൽ കാബിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. പരിക്കേറ്റ നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രദേശവാസികൾ അറിയിച്ചു. ബസിലെ ചില യാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊലീസ് […]
Read more

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല

കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ ഇത്തവണ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള സീറ്റിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ്‌ ആയിരുന്നതിനാൽ മത്സരിച്ചില്ലെന്നും, എല്ലാ ഇടത്തും പ്രചാരണത്തിന് എത്തേണ്ടതിനാലാണ് അന്ന് മത്സരിക്കാതിരുന്നത്. നിലവിൽ തന്റെ ആവശ്യങ്ങളോട് ഹൈക്കമാൻഡ് മുഖം തിരിക്കില്ലെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങൾ എല്ലാം വിജയകരമായി ചെയ്തിട്ടുണ്ട്. സ്ഥാനാർഥികളിൽ പരിചയസമ്പന്നരും പുതുമുഖങ്ങളും ആയിരിക്കും. വിജയസാധ്യത ആയിരിക്കണം മാനദണ്ഡം. സ്ഥാനാർഥികൾ ആയി ചിലരുടെ പേരുകൾ പ്രചരിക്കുന്നത് ശരിയല്ല. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. പാർട്ടി അന്തിമ […]
Read more

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി

കാസർകോട്: കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ പ്രദേശത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ഇല്യാസിലെ ഇബ്രാഹിം ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ തലയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തി. ഉടൻ മംഗളൂരുയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.