സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ നിലയിൽ ; 26 വിദ്യാർഥികൾക്ക് പരിക്ക്

കണ്ണൂർ: പൂവത്തൂർ എൽ.എം.എസ്. എൽ.പി.എസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മേക്കൊല്ല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 കുട്ടികൾക്ക് പരിക്കേറ്റു. അപകടസമയത്ത് ഡ്രൈവറും ആയയും ഉൾപ്പെടെ 28 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 26 കുട്ടികളെയും ഉടൻ തന്നെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളെല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വാർഡിൽ നിരീക്ഷണത്തിലാണ്. ഒരു കുട്ടിയെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. […]
Read more

എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി

കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തീകരിക്കാത്തത് സംബന്ധിച്ചാണ് പൊതുമരാമത്ത് വകുപ്പിനെതിരെ എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പ്രമേയം പാസ്സാക്കിയത് . വിഷയത്തിൽ പൊതുമരാമത്ത് വകുപ്പും സർക്കാരും ഇടപെടണമെന്നവശ്യപ്പെട്ടു കോൺഗ്രസ് അംഗം കെ സി ശോഭിതയാണ് പ്രമേയം അവതരിപ്പിച്ചത്. പുതുവത്സര സമ്മാനമായി റോഡ് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന വാഗ്ദാനം നടപ്പായില്ലെന്ന് പ്രമേയത്തിൽ പറയുന്നു. രണ്ടാംഘട്ട നിർമാണത്തിന് ഒൿടോബർ 8ന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ എൻഒസി ലഭ്യമായിട്ടും ടെൻഡർ നടപടി വൈകുന്നുവെന്ന കാര്യവും പ്രമേയത്തിൽ ഉന്നയിച്ചു. സിപിഎം അംഗം സുജാത […]
Read more

മസ്തിഷ്കമരണം സംഭവിച്ച ആലിനെ ആഘോഷിക്കുന്നു; മലയാളികളെ ഓർത്തു ലജ്ജ തോന്നുന്നു എന്ന് എതിരൻ കതിരവൻ

കോട്ടയം:മസ്തിഷ്കമരണം സംഭവിച്ച ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ തോന്നുന്നെന്ന് എഴുത്തുകാരനും ശാസ്ത്രചിന്തകനുമായ എതിരൻ കതിരവൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു. മറ്റ് രാജ്യങ്ങളിലായിരുന്നെങ്കിൽ മാതാപിതാക്കൾ ജയിലിൽ ആയേനെയെന്ന് എതിരൻ കതിരവൻ. വാഹനങ്ങളിൽ ചൈൽഡ് സീറ്റ് കർശനമാക്കുന്നതിനേപ്പറ്റി ആലോചിക്കാതെ ആ കുഞ്ഞു മരണത്തെ ഇവിടെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ അനാസ്ഥയല്ലേ ആ കുഞ്ഞിനെ കൊന്നുകളഞ്ഞതെന്നു തോന്നുന്നവർ ആരുമില്ലെയെന്നാണ് എതിരൻ കതിരവൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നത്. ആലിൻ്റെ മാതാപിതാക്കൾക്ക് അധികം പരിക്കുകളില്ല , സൂക്ഷിച്ചിരുന്നെങ്കിൽ ആലിൻ മരിക്കുമായിരുന്നോയെന്നും എതിരൻ […]
Read more

ശബരി റെയില്‍ പദ്ധതിക്ക് പുതുജീവന്‍; പ്രതീക്ഷയോടെ കേരളം

കൊച്ചി: 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ശബരി റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് സമ്മതിച്ചതോടെയാണ് കേന്ദ്ര-സംസ്ഥാന തര്‍ക്കം പരിഹരിക്കപ്പെട്ടത്. 517 കോടി രൂപയില്‍ തുടങ്ങിയ പദ്ധതിയുടെ ചെലവ് ഇപ്പോള്‍ 3,347 കോടിയായി ഉയര്‍ന്നിട്ടുണ്ട്. അങ്കമാലിയില്‍ നിന്ന് ആരംഭിച്ച് ഇടുക്കി വഴി എരുമേലിയിലെത്തുന്ന പാത, കേരളത്തിന്റെ വികസന ഭൂപടത്തില്‍ നിര്‍ണ്ണായകമാകും. പുനലൂര്‍ വഴി തിരുവനന്തപുരം ബാലരാമപുരത്തേക്ക് പാത നീട്ടുന്നതോടെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ റെയില്‍വേ എത്താത്ത പ്രദേശങ്ങള്‍ക്കും ഇത് ഗുണകരമാകും. വിഴിഞ്ഞം തുറമുഖവുമായുള്ള […]
Read more

അയല്‍വാസിയുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കോഴിക്കോട്: അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പേരാമ്പ്ര ചേനോളി കീഴൽ മീത്തൽ സ്വദേശി ബാലൻ ആണ് മരിച്ചത്. ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഫെബ്രുവരി 8-നു രാത്രിയായിരുന്നു സംഭവം നടന്നത്. ബാലനും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത് സമീപവാസിയായ വിനോദ് വീടിനുള്ളിൽ കയറിയതിനെ ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമായതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചിരുന്ന ബാലന് മർദ്ദനത്തിൽ നെഞ്ചിലും കഴുത്തിലും പരിക്കേറ്റതായി ഭാര്യ അറിയിച്ചു. […]
Read more

വനിതാ ദിനത്തില്‍ വന്‍ ഓഫറുകളുമായി കേരളാ ടൂറിസം; കെ.ടി.ഡി.സി റിസോര്‍ട്ട് ബുക്കിംഗില്‍ 50% ഇളവ്

തിരുവനന്തപുരം: വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കാന്‍ പ്രത്യേക ഇളവുകളുമായി കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KTDC). മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത കെ.ടി.ഡി.സി റിസോര്‍ട്ടുകളില്‍ വനിതകള്‍ ഉള്‍പ്പെടുന്ന റിസര്‍വേഷനുകള്‍ക്ക് റൂം വാടകയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 മാര്‍ച്ച് 5 മുതല്‍ 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി 16 മുതല്‍ 28 വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ നേരിട്ട് നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ഓഫര്‍ ബാധകം. കെ.ടി.ഡി.സി സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്റര്‍ […]
Read more

KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

എറണാകുളം: ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. പ്രതിയുടെ മോശം പെരുമാറ്റത്തിനെതിരെ യുവതി ഉടൻ പ്രതികരിക്കുകയും കണ്ടക്ടറെ വിവരം അറിയിക്കുകയും ചെയ്തു. മറ്റ് യാത്രക്കാരും ഇടപെട്ടതോടെ പ്രതിയെ പിടികൂടി. ബസ് ഇടപ്പള്ളിയിൽ എത്തിയതോടെ പ്രതിയെ പൊലീസിന് കൈമാറി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തതായി […]
Read more

വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക സംശയം. ഒരാൾ ചികിത്സയിലാണ്. ചടയമംഗലം നിലമേൽ സ്വദേശി ഷാജി, ഭാര്യാമാതാവ് റാഷിദ ബീവി എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ പാരിപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്മാക്ക് ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മീൻവിഭവമാണ് കഴിച്ചതെന്നതാണ് ലഭ്യമായ വിവരം. ഷാജി കുടുംബസമേതം ഹോട്ടലിലെത്തിയിരുന്നു. രണ്ട് മക്കളും കൂടെയുണ്ടായിരുന്നുവെങ്കിലും ഇവർക്കു ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടലിൽ […]
Read more

കോഴിക്കോട്ട് ഗവ. റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 31 കുട്ടികൾ ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർഥിനികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച തയ്യാറാക്കിയ ചിക്കൻ കറിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക സംശയം. രാത്രി ഭക്ഷണത്തിന് പിന്നാലെ ചിലർക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർഥിനികൾക്കും സമാന ലക്ഷണങ്ങൾ പ്രകടമായതോടെയാണ് എല്ലാവരെയും ചികിത്സയ്ക്കായി ആരോഗ്യകേന്ദ്രത്തിലെത്തിച്ചത്. വിദ്യാർഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് […]
Read more

പ്രമേഹരോഗികള്‍ക്ക് ആശ്വാസം: സെമാഗ്ലൂറ്റൈഡ് ജനറിക് പതിപ്പ് അടുത്ത മാസം വിപണിയിലേക്ക്

തൃശ്ശൂർ: ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഫലപ്രദമായ സെമാഗ്ലൂറ്റൈഡ് (Semaglutide) കുത്തിവെപ്പിന്റെ വില കുറഞ്ഞ ജനറിക് പതിപ്പ് അടുത്ത മാസത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള നാറ്റ്കോ ഫാര്‍മയ്ക്കാണ് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) ഇതിനായുള്ള അനുമതി നല്‍കിയത്. നിലവില്‍ മരുന്നിന്റെ ഇന്ത്യന്‍ പേറ്റന്റ് കൈവശമുള്ള നോവോ നോര്‍ഡിസ്‌കിന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കുന്നതോടെയാണിത്.പ്രമേഹത്തോടൊപ്പം ഹൃദ്രോഗം, പക്ഷാഘാതം എന്നിവ തടയാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഈ മരുന്നിന് നിലവില്‍ 8,500 മുതല്‍ 25,000 രൂപ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.