സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC

സ്വകാര്യ ബസ് പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി; ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ നേരത്തേ എത്തിച്ചിട്ടുണ്ട്

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന വെല്ലുവിളിയുമായി മന്ത്രി. അതിന് ആവശ്യത്തിനുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ ഇന്നലെ രാത്രി തന്നെ കൊച്ചിയില്‍ എത്തിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ പണിമുടക്ക് എത്ര കാലം തുടരുമെന്ന് നോക്കട്ടെയെന്ന് പറഞ്ഞ മന്ത്രി, പണി മുടക്കുന്ന ബസുകളുടെ […]
Read more

കെഎസ്ആർടിസി പെൻഷൻ വിതരണത്തിന്‌ 74.34 കോടി അനുവദിച്ചതായി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപ കൂടാതെ 676 […]
Read more

വീണ്ടും കെഎസ്ആർടിസിയുടെ വിജയക്കുതിപ്പ്; ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്രം കുറിച്ചു. 2025 ഒക്ടോബർ 6-ന് കെഎസ്ആർടിസി സ്വന്തമാക്കിയ 9.41 കോടി രൂപയുടെ ടിക്കറ്റ് കളക്ഷൻ, കോർപ്പറേഷൻ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതിന് മുൻപായി, 2025 സെപ്റ്റംബർ 8-ന് കെഎസ്ആർടിസി നേടിയത് 10.19 കോടി രൂപയാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം. ഓപ്പറേറ്റിംഗ് റവന്യുവിൽ ഈ തുടർച്ചയായ നേട്ടങ്ങൾക്ക്, ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും […]
Read more

മന്ത്രി ഗണേഷ് കുമാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ച KSRTC ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം

കോട്ടയം: മന്ത്രി കെ ബി ഗണേഷ് കുമാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ച KSRTC ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. സര്‍വീസിനിടെ ഇന്ന് ബസ്സിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ ഉടനെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നലെയാണ് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ്, സൂപ്പര്‍വൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഇവരെ ഗതാഗത വകുപ്പ് മന്ത്രി […]
Read more

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് എഎസ്‌ഐ; സംഭവം വൈക്കത്ത്

വൈക്കം: റോഡിലെ കുഴിയില്‍ ചാടി മുന്നോട്ട് പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പിന്‍ഭാഗം പൊലീസ് ജീപ്പിന്റെ കണ്ണാടിയിൽ ഉരസിയതിനെ തുടർന്ന്, പ്രകോപിതനായ അഡീഷണല്‍ എസ്.ഐ ഡ്രൈവറെ മര്‍ദ്ദിച്ചതായി ഗുരുതരമായ പരാതി. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ.പി. വേലായുധനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, കണ്ണിനേറ്റ പരിക്കിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ 11.40ഓടെ തലയാഴം കൃഷിഭവന്‍ മുമ്പില്‍ വെച്ചായിരുന്നു സംഭവം. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസ്, തലയാഴം മണ്ഡലം കോൺഗ്രസ് […]
Read more

ഹൈകോടതി തുണച്ചു; കോളടിച്ചത് കെഎസ്ആർടിസിക്ക്

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് ഹൈക്കോടതി വിലക്കിയത് ശരിക്കും ലാഭമായത്ത് കെഎസ്ആർടിസിക്ക്. പ്രതിദിനം എണ്ണൂറോളം ബസുകളാണ് പാലിയേക്കര വഴി ഇപ്പോൾ കടന്നുപോകുന്നത്. ഈ ബസുകൾ ടോൾ കൊടുക്കാതെ കടന്നുപോയതിനെ തുടർന്ന് കെഎസ്ആർടിസിയുടെ ലാഭം 90 ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. പാലിയേക്കരയിൽ കെഎസ്ആർടിസി പ്രതിമാസം നിശ്ചിതമായ തുകയാണ് ടോൾ നിരക്കായി നൽകിയിരിക്കുന്നത്. ഒരു മാസം 1050 രൂപയായിരുന്നു ആദ്യം നൽകിയതെങ്കിൽ അടുത്തിടെ കുത്തനെ ഉയർത്തിയിരുന്നു. നിലവിൽ ഒരു ബസിന് ഒരു മാസം കടന്നുപോകണമെങ്കിൽ 7310 രൂപയാണ് നൽകേണ്ടത്. 50 ദിവസങ്ങളായി […]
Read more

അവധി ദിനങ്ങളില്‍ സ്പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: അവധി ദിവസങ്ങളോട് അനുബന്ധിച്ച് അധിക സ്പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രത്യേക അധിക സര്‍വ്വീസുകള്‍. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസകുള്‍ നടത്തും. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.
Read more

ഇനി കെഎസ്ആർടിസി വക ഗാനമേളയും; പുതിയ പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്വന്തമായി പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് ആരംഭിക്കാൻ നീക്കം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പിൽ അംഗമാകാൻ അപേക്ഷ സമർപ്പിക്കാം. സെപ്തംബർ 29നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപര്യമുള്ളവർ പ്രകടനങ്ങളുടെ വീഡിയോ അയയ്ക്കാം. മൂന്ന് മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിട്ടിൽ കൂടുതൽ ദെെർഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്. വീഡിയോയുടെ തുടക്കത്തിൽ […]
Read more

ദേശീയപാതയിൽ അപകടത്തിൽപ്പെട്ട് കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ്; 28 പേർക്ക് പരിക്ക്, ഒൻപത് പേരുടെ നില ഗുരുതരം

കൊച്ചി: ചേർത്തലയിൽ കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി. 28 പേ‌ർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്തായി ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേയ്ക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

സ്വകാര്യ ബസ് ജീവനക്കാരന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ നടുറോഡില്‍ വെച്ച് മര്‍ദിച്ചു

തൃശൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നടു റോഡില്‍ വെച്ച് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദിച്ചെന്നാണ് പരാതി. തൃശൂര്‍ കേച്ചേരിയില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കെഎസ്ആര്‍ടസി കണ്ടക്ടര്‍ രാജേഷ്‌കുമാറിനാണ് മര്‍ദനമേറ്റത്. ട്രാഫിക് ബ്ലോക്കിനിടെ വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ രാജേഷ്‌കുമാറിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ രാജേഷ്‌കുമാര്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ്. ഇതിനിടെയാണ് കുന്നംകുളത്ത് വെച്ച് സ്വകാര്യ ബസ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.