സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC

കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം വരുന്നു

കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി വകുപ്പ്.ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഡിജിറ്റലായി ടിക്കറ്റ് ചാര്‍ജ് അടയ്ക്കാനുള്ള സംവിധാനം പകുതിയോളം കെഎസ്ആര്‍ടിസി ബസുകളില്‍ വിജയകരമായി നടപ്പാക്കിയതോടെയാണ് കൂടുതല്‍ ബസുകളിലേക്കു കൂടി സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങുന്നത്. നടപ്പാക്കിയ ബസുകളില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ സംഭവം വിജയകരമാണെന്ന വിലയിരുത്തലിലാണ് തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്. ചലോ ആപ് വഴിയാണ് ഓണ്‍ലൈനായി പണമടയ്ക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ നടപ്പാക്കുന്നത്. നിലവില്‍ ടിക്കറ്റ് എടുക്കാന്‍ മാത്രമാണ് സാധിക്കുന്നതെങ്കിലും ഭാവിയില്‍ നിരവധി സൗകര്യങ്ങളാണ് ആപ് […]
Read more

ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണു ഭാഗികമായി കത്തി നശിച്ചത്. ഇന്നു രാവിലെ ആറിനായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണു തീപിടിച്ചത്. പുക വരുന്നതു കണ്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ആറ്റിങ്ങലില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ അരമണിക്കൂറോളം നീണ്ട് പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്്. ആളപായമില്ല.
Read more

കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി

പത്തനംതിട്ട: കെഎസ്ആര്‍ടിസി പാക്കേജില്‍ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. 38 അംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. കുട്ടികള്‍ ഉള്‍പ്പടെ ഉള്ളവര്‍ യാത്ര സംഘത്തിലുണ്ട്. യാത്രമധ്യേ ബസ് കേടാകുകയായിരുന്നു. ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറില്‍ വനത്തില്‍ കുടുങ്ങിയത്. ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാരന്‍ പറഞ്ഞു.
Read more

ദീർഘദൂര കെഎസ്ആർടിസി ബസുകൾക്ക് ലിസി ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കണം

കൊച്ചി: ദീർഘദൂര സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടയുള്ള ബസുകൾക്ക് എറണാകുളം ലിസി ആശുപത്രി ജംഗ്ഷനിൽ സോറ്റപ്പ് അനുവദിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ്, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു. തൃശൂർ, ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി, അങ്കമാലി, എന്നീ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നീ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ നിശ്ചിത ശതമാനം യാത്രക്കാർ ലിസി ആശുപത്രിയിലേക്ക് പോകുന്ന രോഗികളാണ് ഏറെയും. എന്നാൽ […]
Read more

ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെപോയ കെഎസ്ആർടിസിക്ക്‌ 18,000 രൂപ പിഴ

കോഴിക്കോട്: യാത്രക്കാരൻ ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ പോയ കെഎസ്ആർടിസിക്ക് 18,000രൂപ പിഴയിട്ട് ഉപഭോക്തൃകോടതി.കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളിയുടെ പരാതിയിലാണ് ഉപഭോക്തൃ കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായത്‌. 2024 ഒക്ടോബർ 18നാണ് കേസിനാസ്പദമായ സംഭവം. ചെറുവണ്ണൂർ സ്വകാര്യകോളേജിലെ ലൈബ്രേറിയനായ ജമാലുദ്ദീൻ കോയാസ് സ്റ്റോപ്പിൽ നിന്നാണ് കോഴിക്കോട്-പാലക്കാട്ട് ടൗൺ ടു ടൗൺ ബസിൽ വള്ളുമ്പ്രത്തേക്ക് ടിക്കറ്റ് എടുത്തത്. കൊട്ടുക്കര സ്റ്റോപ്പിൽ ഇറങ്ങുന്നതിനായി ബസ് നിർത്താൻ ജമാലുദ്ദീൻ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ബസ് നിർത്താതെപോയി. അടുത്ത സ്റ്റോപ്പായ കോളനിറോഡിൽ ഇറക്കി വിടുകയായിരുന്നു. […]
Read more

ട്രാവൽ കാർഡുമായി വീണ്ടും കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളിൽ ട്രാവൽകാർഡ് വീണ്ടുമെത്തുന്നു. 100 രൂപയാണ് കാർഡിന്റെ വില. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കാ‍ർഡ് ആദ്യം നടപ്പാക്കുക. എല്ലാത്തരം ഓൺലൈൻ ഇടപാടുകളും സാധ്യമായ ടിക്കറ്റ് മെഷീനുകൾ ഇതിനായി വകുപ്പ് ഏർപ്പെടുത്തി. 50 രൂപ മുതൽ 2000 രൂപവരെ ചാർജ്ജ് ചെയ്ത് ഉപയോഗിക്കാം. ഡിപ്പോകളിൽനിന്നും കണ്ടക്ടർമാരിൽനിന്നും വാങ്ങാം. കാ‍ർഡുകൾ വ്യക്തികൾക്ക് കെെമാറി ഉപ​യോ​ഗിക്കാം. സാങ്കേതിക തകരാർ കാരണം കാർഡ് പ്രവർത്തനക്ഷമമല്ലെങ്കിൽ അപേക്ഷ നൽകിയാൽ രണ്ടുദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. അതേസമയം കാ‍ർഡുകൾ പൊട്ടുകയോ […]
Read more

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മുഴുവന്‍ ഇനി എ.സി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ ആലോചന. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ് എ.സിയാക്കാന്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയുമായി ധാരണയായി. സാങ്കേതികത പരിശോധിച്ച ശേഷമാകും കൂടുതല്‍ ബസുകള്‍ എ.സിയാക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.55 സീറ്റുകളുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസാണ് പരീക്ഷണാടിസ്ഥാനത്തില്‍ എ.സിയിലേക്ക് മാറ്റുന്നത്. എഞ്ചിനില്‍ നിന്നും നേരിട്ട് പവര്‍ എടുക്കുന്നതിനു പകരം ബാറ്ററി ഉപയോഗിച്ചാകും പ്രവര്‍ത്തനം. കാസര്‍ഗോഡ് ഇത്തരത്തില്‍ ഒരു പ്രൈവറ്റ് ബസ് എ.സിയിലേക്ക് മാറ്റി സര്‍വീസ് നടത്തുന്നുണ്ട്.
Read more

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

പീരുമേട്: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പീരുമേട് പാമ്പനാര്‍ സ്വദേശി സ്റ്റാന്‍സിലാവോസാണ് (68) മരിച്ചത്. കുമളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ബസ് വരുന്നതുകണ്ട് ഓടി മാറാന്‍ ശ്രമിച്ച സ്റ്റാന്‍സിലാവോസിനെ ഇടിച്ച ശേഷം ബസ് മുന്‍പോട്ടുനീങ്ങി നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിന്റെ വശത്തായി വലിയ കുഴിയും ഇതിന് സമീപത്തായി 11 […]
Read more

2020നു ശേഷം ആദ്യമായി ശമ്പളം കൃത്യസമയത്ത് നല്‍കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ ശമ്പളം നല്‍കി. 2020നു ശേഷം ആദ്യമായാണ് ശമ്പളം ഒന്നാം തീയതി തന്നെ അക്കൗണ്ടിലെത്തുന്നത്.മാര്‍ച്ചിലെ ശമ്പളമാണ് പൂര്‍ണമായും ഒന്നാം തീയതി തന്നെ നല്‍കിയത്. എന്നാല്‍, എംപാനല്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാനായില്ല. ഇവര്‍ക്ക് കുടിശികയുണ്ടായിരുന്ന ഫെബ്രുവരിയിലെ പകുതി ശമ്പളമാണ് ഇന്നലെ ലഭിച്ചത്. മുന്‍പ്, ടോമിന്‍ തച്ചങ്കരി എംഡിയായപ്പോള്‍ 3 മാസം ശമ്പളം ഒന്നാം തീയതി തന്നെ നല്‍കിയിരുന്നു. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടും എണ്ണക്കമ്പനികള്‍ക്ക് ഉള്‍പ്പെടെയുള്ള പണം തടഞ്ഞുവച്ചുമായിരുന്നു […]
Read more

ദീര്‍ഘദൂര ബസുകള്‍ സ്വകാര്യപമ്പില്‍നിന്നുള്ള ഇന്ധനമടി അവസാനിപ്പിക്കണം: കെഎസ്ആര്‍ടിസി

പാലക്കാട്: കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ ‘മിന്നല്‍’ അടക്കമുള്ള ദീര്‍ഘദൂര ബസുകള്‍ സ്വകാര്യപമ്പില്‍നിന്ന് ഇന്ധനമടിക്കേണ്ടെന്ന് കെഎസ്ആര്‍ടിസി. സ്വകാര്യ പമ്പുകളില്‍നിന്ന് ബസുകള്‍ ഡീസല്‍ നിറയ്ക്കുന്നതുവഴി കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമുണ്ടാക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നേരിട്ട് ഇടപെട്ട്് നടപടി സ്വീകരിച്ചത്. പാലക്കാട്ടുനിന്ന് മൂകാംബിക, കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മിന്നല്‍ ബസുകള്‍ക്കും ബംഗളൂരുവിലേക്കുള്ള ഡീലക്‌സ് ബസിനും പാലക്കാട്ടെ സ്വകാര്യപമ്പില്‍നിന്ന് ഡീസല്‍ നിറയ്ക്കാനാണ് അനുവാദം നല്‍കിയിട്ടുള്ളത്. ഈ ബസുകള്‍ക്ക് ദിവസേന 400 ലിറ്ററോളം ഡീസലാണ് വേണ്ടിവരുന്നത്.ഇതിനുപുറമേ ചിലസമയങ്ങളില്‍ ജില്ലയിലെത്തുന്ന മറ്റ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.