സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Latest News

ഗോവയിൽ ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചു

പനാജി: ഗോവയിലെ ഷിര്‍ഗാവോയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം ഉണ്ടായത്. വടക്കന്‍ ഗോവയിലെ ഷിര്‍ഗാവോയിലുള്ള ലയ്‌റായി ദേവി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ഘോഷയാത്രയ്ക്കിടെ എന്തോ കാരണത്താല്‍ ജനങ്ങള്‍ പരിഭ്രാന്തരാവുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറുപേര്‍ക്ക് […]
Read more

വഖഫ് ഭേദഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി . സ്ത്രീകൾ ഉൾപ്പടെ ഓരോ മണ്ഡലങ്ങളിലെ വീടുകൾ കയറിയിറങ്ങി പ്രചാരണത്തിനിറങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. കൂടാതെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതൽ തുടങ്ങും. കൂടാതെ ജില്ലാ തലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനൻ അഗർവാൾ, അനിൽ ആൻ്റണി, അരവിന്ദ് മേനോൻ, ജമാൽ സിദ്ധിഖി എന്നിവർക്ക് ചുമതലയും […]
Read more

സൂരജ് വധക്കേസ്: പ്രതികൾക്കായി അപ്പീൽ പോകുമെന്ന് എംവി ജയരാജൻ

കണ്ണൂർ: 2005 ൽ കണ്ണൂർ മുഴപ്പിലങ്ങാട് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സൂരജ് കൊലക്കേസിലെ വിധിയിൽ അതൃപ്തിയുമയി സിപിഎം. ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് അതൃപ്തി പ്രകടമാക്കിയത്. കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു . ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികൾ ആണെന്ന് തങ്ങൾ കാണുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടിയുടെ ഏരിയ സെക്രട്ടറിയെ അടക്കം കേസിൽ പ്രതിയാക്കിയത് ഗൂഡാലോചനയുടെ ഭാഗമാണ് ഇപ്പോൾ പ്രതികളായവർ ആളുകളെ കൊന്നെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. പ്രതികളിൽ ഒരാളെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയതാണെന്നും എം […]
Read more

മദപാടിൽ പടയപ്പാ :വീണ്ടും ആക്രമണം ;ഭാഗീകമായി വീട് തകർന്നു

ഇടുക്കി : മുന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി പടയപ്പ. ഇന്നലെ രാത്രിയായിരുന്നു ലോക്ക് ഹാർട് എസ്റ്റേറ്റ് ലയത്തിന് സമീപം പടയപ്പാ എത്തിയത്. സമീപത്തുള്ള സച്ചു എന്നയാളുടെ വീടും ആന ഭാഗീകമായി തകർത്തു. കഴിഞ്ഞ ദിവസം ഇയാളുടെതന്നെ വഴിയോര കച്ചവട കേന്ദ്രവും ആന തകർത്തിരുന്നു കൂടാതെ ലയത്തിന്റെ മുൻഭാഗത്തെ വേലിയും ആനയുടെ ആക്രമണത്തിൽ തകർന്നു. സമീപ ദിവസങ്ങളിലായി ആന നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. പടയപ്പാ മദപാടിൽ കൊണ്ട് ആക്രമണകാരിയാണ്.
Read more

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 817 കോടി രൂപ ഇതിനായി അനുവദിച്ചു എന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ്‌ പെൻഷൻ വഴി 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. ബാങ്ക് അക്കൗണ്ടുകൾ വഴിയും ,സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും പെൻഷൻ തുക കൈമാറും. 8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 […]
Read more

കേന്ദ്രം എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് : പ്രായപരിധിയിൽ ഇളവ് നൽകും ; ബൃന്ദ കാരാട്ട്

തിരുവനന്തപുരം: സിപിഎം ദേശീയ തലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തനിക്കിപ്പോൾ 77 വയസ്സാണ് പ്രായം .മധുര പാർട്ടി കോൺഗ്രസോടെ താൻ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയും എന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. അതേസമയം പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന് പ്രായപരിധിയിൽ ഇളവ് നൽകും എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്രം ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും. മുഖ്യമന്ത്രിക്ക് […]
Read more

പി വി അന്‍വറിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി: ഡിവൈഎസ്പി എംഐ ഷാജിയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനതപുരം : നിലമ്പൂർ മുൻ എംഎൽഎ പി വി അന്‍വറിന് പൊലീസ് അന്വേഷിക്കുന്ന കേസിലെ നിർണായക വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി നൽകിയതിന് ഡിവൈഎസ്പി എംഐ ഷാജിക്ക് സസ്പെൻഷൻ. ഇന്റിലന്‍ജസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി. തിരുവനതപുരത്ത് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ ഉൾപ്പെടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എംഐ ഷാജിക്കെതിരെ സസ്പെൻഷൻ നടപടി .
Read more

പ്രണവ് മോഹന്‍ലാലിന്റെ ഹൊറര്‍ ചിത്രം; ചിത്രീകരണം ഏപ്രിലില്‍

ഭ്രമയുഗത്തിന്റെ ശേഷം രാഹുൽ സദാശിവൻ പ്രണവ് മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരു ഹൊറര്‍ ചിത്രം എത്തുന്നു എന്ന വാർത്ത നേരെത്തെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വടകര, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം എന്നാണ് സൂചന. നൈറ്റ് ഷിഫ്റ്റ് സ്റ്റൂഡിയോസും വൈ നോട്ട് സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത് എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗീക പ്രഖ്യാപനങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ഭൂതകാലം ,ഭ്രമയുഗം എന്നി ചിത്രങ്ങൾക്ക് ശേഷം രാഹുലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ഹൊറര്‍ […]
Read more

ഷാബ ഷെരീഫിനെ വധക്കേസില്‍ വിധി ഇന്ന് : ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ നിര്‍ണായകം

മലപ്പുറം : പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ മലപ്പുറം നിലമ്പൂരില്‍ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ഇന്ന് വിധിപറയും .കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹ അവശിഷ്ടങ്ങൾ ലഭിക്കാത്ത വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവമായ കൊലക്കേസ് ആണിത്. അത്കൊണ്ട് തന്നെ കേസിൽ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും. കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് ഉള്ളത്. 2019 ലാണ് പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് ഒറ്റമൂലി മരുന്നുകളുടെ […]
Read more

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല: വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശ് : സ്ത്രീകളയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടുപൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന വിചിത്രവാദവുമായി അലഹബാദ് ഹൈക്കോടതി. രണ്ട് യുവാക്കൾക്കെതിരെ ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ വിചിത്ര പരാമർശം. ബലാത്സംഗ ശ്രമവും ബലാത്സംത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ഈ പരാമർശം. 2021 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ലിഫ്റ്റ് നൽകാമെന്നു പറ‍ഞ്ഞു പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ യുവാക്കൾ പെൺക്കുട്ടിയെ പീഡിപ്പിക്കാൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.