Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വന്ദേ ഭാരതത്തിലൂടെ ഗുജറാത്ത് സ്റ്റാർട്ടപ്പായ മൈകോബിന് 30 കോടി രൂപയുടെ വമ്പൻ നിക്ഷേപം

കൊച്ചി: നൂതനാശയമുള്ള സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും കണ്ടെത്താനായി ഗൗതം അദാനി തുടക്കമിട്ട വന്ദേ ഭാരതം പദ്ധതിയിലൂടെ ഗുജറാത്ത് ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ-ടെക് സ്റ്റാർട്ടപ്പായ മൈകോബിന് 30 കോടി രൂപയും നിക്ഷേപം ലഭിച്ചു. സെപ്റ്റംബർ 14-ന് സംപ്രേഷണം ചെയ്ത വന്ദേ ഭാരതം പരിപാടിയുടെ ഏഴാം എപ്പിസോഡിലൂടെയാണ് 30 കോടി രൂപയുടെ ഈ റെക്കോർഡ് നിക്ഷേപം കമ്പനി സ്വന്തമാക്കിയത്. ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി, റെനി കോസ്മെറ്റിക്സ് സഹസ്ഥാപകൻ അഷുതോഷ് വൽാനി എന്നിവർ ചേർന്നാണ് 30 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഈ […]
Read more

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേൾക്കുന്ന കാര്യം; പ്രതികരിച്ച് കെടി ജലീൽ

കൊച്ചി: റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. മാധ്യമങ്ങളുടെ ന്യൂസ് ഡസ്ക് വരെ എത്തിയോ പൂക്കി പൊലീസിൻ്റെ ഇടപെടൽ എന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്തുവർഷം കാണാത്തതും കേൾക്കാത്തതുമാണ് സർവ്വമേഖലകളിലും കാണുന്നതും കേൾക്കുന്നതുമെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം വാർത്തകൾ നാം കേട്ടിട്ടുള്ളത്. ക്യാമറക്കണ്ണുകൾ നോക്കിനിൽക്കെ വെടിവെച്ച് കൊല്ലൽ, മാധ്യമസ്ഥാപനങ്ങളുടെ വായടപ്പിക്കൽ, മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യൽ, മാധ്യമങ്ങളെ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; പവന് 1,12,520 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,065 രൂപയും ഒരു പവന് 1,12,520 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും ഒരു പവന് 1,12,320 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 […]
Read more

റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് ഗുണ്ടായിസം; അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പിണറായി വിജയന്‍

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കില്‍ കടന്നു കയറി വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത് എന്ന് പിണറായി വിജയൻ പറഞ്ഞു. ന്യൂസ് ക്ലിക്ക് ഓഫീസില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലില്‍ അടക്കുകയും ചെയ്തതിന് […]
Read more

കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടി വി ഓഫീസിൽ റെയ്ഡ്

കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കൊച്ചി ഓഫീസിൽ പുലർച്ചെ പൊലീസ് പരിശോധന നടത്തി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഓഫീസിലെത്തിയത്. പരിശോധനയ്ക്കിടെ മാധ്യമപ്രവർത്തകരുടെയും സാങ്കേതിക വിഭാഗം ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചുവെച്ചതായി സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ആരോപണമുണ്ട്. ന്യൂസ് ഡെസ്‌കിൽ ജോലി ചെയ്യുന്നതിനിടെയാണ് പൊലീസ് സംഘം എത്തിയതെന്നും ജോലി തടസ്സപ്പെട്ടതായും റിപ്പോർട്ടർ ടിവി അധികൃതർ പറയുന്നു. പരിശോധനയുടെ കാരണമോ മറ്റ് വിവരങ്ങളോ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയില്ലെന്നും അരമണിക്കൂറിലേറെ സമയം പൊലീസ് ഓഫീസിൽ തുടരുകയായിരുന്നുവെന്നും ആരോപണമുണ്ട്. അതേസമയം, […]
Read more

ലണ്ടനിൽ വിജയ്‌യുടെ പരിപാടി റദ്ദാക്കി; സുരക്ഷാ പ്രശ്നമെന്ന് പൊലീസ്

ലണ്ടൻ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കി. മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘാടകർ പരിപാടി റദ്ദാക്കിയത്. വിജയ്‌യെ കാണാനായി നൂറുകണക്കിന് ആരാധകർ ദി ഷാർഡിന് സമീപം എത്തിയിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന ആരാധകർക്ക് പരിപാടി റദ്ദാക്കിയ നടപടി നിരാശയായി. പൊതുജന സുരക്ഷ കണക്കിലെടുത്താണ് പരിപാടി റദ്ദാക്കിയതെന്ന് വിജയ്‌യുടെ സംഘത്തിലെ അംഗം അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പരിപാടിക്ക് അനുമതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിജയ് യുകെയിലെത്തിയത്. […]
Read more

താമരശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണം; മധ്യവയസ്കന് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. വീട്ടുവരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന എം.കെ. അബ്ദുൽ ഖാദർ (59) ആണ് ആക്രമണത്തിനിരയായത്. അപ്രതീക്ഷിതമായി വീട്ടുവരാന്തയിലേക്ക് കുതിച്ചെത്തിയ കാട്ടുപന്നി അബ്ദുൽ ഖാദറിന്റെ കാലിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

റിസോര്‍ട്ട് നടത്തിപ്പുകാരനെ ആക്രമിച്ച മൂന്നുപേർ കൂടി പിടിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ റിസോർട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളായ കർണാടക സ്വദേശികളെയാണ് വെള്ളറട പൊലീസ് സത്യമംഗലം കാട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുഹമ്മദ് കൗനേൻ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് അറസ്റ്റിലായത്. കർണാടക അതിർത്തിയിൽ കവർച്ച, മോഷണം, ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് […]
Read more

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ശിവൻകുട്ടിയെയും എം ബി രാജേഷിനെയും ഉൾപ്പെടുത്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വി ശിവൻകുട്ടിയെയും എം ബി രാജേഷിനെയും ഉൾപ്പെടുത്തി. പി ജയരാജനെയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തി. മൂന്ന് ദിവസം നീണ്ട വിശാല സംസ്ഥാന സമിതി യോഗത്തിലാണ് നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾ ഉണ്ടായത്. ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് വി ശിവൻകുട്ടിയുടെ പേര് ഉയർന്നത്. ഒടുവിൽ ശിവൻകുട്ടിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയും ജോൺ ബ്രിട്ടാസിനെ ക്ഷണിതാവായി നിയമിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാന സമിതിയിൽ തുടരുന്ന പി ജയരാജനെയാണ് സെക്രട്ടേറിയറ്റിലേക്ക് ഉയർത്തിയത്. […]
Read more

ചർമ്മം തിളങ്ങണോ? പഞ്ചസാര ഒഴിവാക്കിയാൽ മതി

ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് പ്രമേഹ സാധ്യത കുറയ്ക്കാമെന്നത് മാത്രമല്ല, ചർമം തിളങ്ങാനും സഹായിക്കും. സംഭവം സത്യമാണ്, പഞ്ചസാരയുടെ ഉപയോ​ഗം കുറയുന്നതോടെ വയറിലെക്കും കരളിലെയും കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകൾക്ക് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമം ലഭിക്കാൻ സഹായിക്കും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix