Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസി വോൾവോ

തിരുവനന്തപുരം: വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കേരളത്തിന്റെ കെഎസ്ആർടിസി വോൾവോ ബസ്. തിരുവനന്തപുരം– എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വെറും 505 രൂപയാണ് യാത്രാനിരക്ക്. ഏകദേശം നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചേരാം എന്നതും ബസിന്റെ പ്രധാന പ്രത്യേകതയാണ്. സുഖകരമായ സീറ്റുകളും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ബസിന്റെ വീഡിയോ വ്യവസായി ഹർഷ് ഗോയങ്ക സെപ്റ്റംബർ 11ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് കെഎസ്ആർടിസി വോൾവോ സർവീസ് […]
Read more

ചുട്ട് പൊള്ളും; താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം ദുർബലമായതും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് ചൂട് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. പകൽ 11 മുതൽ […]
Read more

റെയിൽ വൺ ആപ്പിൽ പുതിയ സൗകര്യം; ഇനി ആറ് പേർക്ക് ഒരുമിച്ച് സീസൺ ടിക്കറ്റ്

ഡൽഹി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ ആശ്വാസമേകുന്ന പുതിയ ‘ഷെയേർഡ് സീസൺ ടിക്കറ്റ്’ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ ‘റെയിൽ വൺ’ ആപ്പ് വഴി ഇനി ഒരു രജിസ്റ്റർ ചെയ്ത ഉപയോക്താവിന് സ്വന്തം പേരിന് പുറമെ അഞ്ച് പേർക്ക് കൂടി, ആകെ ആറ് പേർക്കായി സീസൺ ടിക്കറ്റ് ബുക്ക് ചെയ്യാം. കുടുംബാംഗങ്ങൾക്കോ ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്കോ വേണ്ടി സ്വന്തം അക്കൗണ്ടിൽനിന്ന് തന്നെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും ഇതുവഴി സാധിക്കും. നേരത്തെ ആപ്പ് ഉടമയ്ക്ക് സ്വന്തം പേരിൽ […]
Read more

ഹെയര്‍കട്ടിനിടെ പവർകട്ട്; ദുരിതത്തിലായി സലൂണുകള്‍

അടിമാലി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സലൂണുകളെയും ബ്യൂട്ടി പാർലറുകളെയും പ്രതിസന്ധിയിലാക്കുന്നു. കൃത്യമായ സമയക്രമമില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നത് ഉപഭോക്താക്കളെയും സ്ഥാപന ഉടമകളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. വൈദ്യുതി പോയാൽ പുനഃസ്ഥാപിക്കുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയാണ് പല സലൂണുകളിലും. ഇൻവെർട്ടറുകളും ജനറേറ്ററുകളും ഉപയോഗിക്കുന്ന സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും ചെലവ് കുത്തനെ ഉയർന്നതായി ഉടമകൾ പറയുന്നു. നേരത്തെ 500 രൂപയുടെ ഇന്ധനം നിറച്ചിരുന്ന ജനറേറ്ററുകളിൽ ഇപ്പോൾ 2,000 മുതൽ 3,000 രൂപ വരെ ചെലവാക്കി ഇന്ധനം നിറയ്ക്കേണ്ട സാഹചര്യമാണെന്നും ഉടമകൾ പറയുന്നു. കൃത്യമായ […]
Read more

H1B വിസ; ജോലി പോയാലുടൻ അമേരിക്ക വിടണം, കനത്ത തിരിച്ചടി

വാഷിങ്ടൻ: വീസ കാലാവധി തീരുംമുൻപേ ജോലി നഷ്ടമായാൽ പുതിയതു കണ്ടെത്താൻ 60 ദിവസം വരെ രാജ്യത്തു തുടരാൻ ഇളവനുവദിക്കുന്ന നിയമം റദ്ദാക്കാനൊരുങ്ങി യുഎസ്എ. എച്ച്1ബി വീസയ്ക്കുകൂടി ബാധകമായ ഈ ഭേദഗതിയുടെ കരടു ശുപാർശ പ്രസിദ്ധീകരിച്ചു. നിയമമായാൽ, ജോലി നഷ്ടമാകുന്ന എച്ച്1ബി വീസക്കാരടക്കം ഉടൻ യുഎസ് വിടണം. ടെക് കമ്പനികളിൽ ജോലിയെടുക്കുന്ന ഇന്ത്യക്കാർക്ക് ഏറ്റവും തിരിച്ചടിയാകുന്ന ശുപാർശയിൽ പൊതുജനാഭിപ്രായം തേടി 2 മാസത്തിനകമാണു നിയമമാക്കുക. ചില വിദഗ്ധ തൊഴിൽമേഖലകളിലാണ് നിയമം കർശനമാകുക. നിലവിൽ ഇ1, ഇ2, ഇ3, എച്ച്1ബി, […]
Read more

എല്‍ നിനോ പ്രതിഭാസം മത്സ്യസമ്പത്തും കവര്‍ന്നെടുക്കുമെന്ന് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: എൽ നിനോ പ്രതിഭാസം കടലിലെ മത്സ്യസമ്പത്തിൽ കുറവുണ്ടാക്കാൻ ഇടയാക്കുമെന്ന് ഐഎസ്ആർഒ. ഐഎസ്ആർഒ വിക്ഷേപിച്ച ഓഷ്യൻസാറ്റ്-3 ഉപഗ്രഹത്തിൽനിന്നുള്ള നിരീക്ഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. എൽ നിനോയുടെ ഭാഗമായി കടലിലെ സൂക്ഷ്മ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളർച്ച കുറഞ്ഞതാണ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കാനുള്ള പ്രധാന കാരണം. കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പസഫിക് സമുദ്രഭാഗത്ത് സമുദ്രോപരിതല താപനില അസാധാരണമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. സമുദ്രത്തിലെ അധിക താപവർധന അന്തരീക്ഷത്തിലെ കാറ്റിന്റെയും സമുദ്രജല പ്രവാഹങ്ങളുടെയും […]
Read more

കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

കാസർകോട്: കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന യുവതിയെയും യുവാവിനെയും വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ എയ്യള സ്വദേശി മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തസ്‌ലിം ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർക്കളയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലേകാലോടെ കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചെർക്കള മേൽപ്പാലത്തിന് സമീപം എത്തിയപ്പോൾ പൊലീസ് വാഹനം കണ്ടതോടെ തിരിച്ച് അമിതവേഗത്തിൽ കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്നു. സംശയം […]
Read more

‘വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു’; അനിൽ വി. നാഗേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഏറെ വേദനയോടെ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന മലയാള ചിത്രവും ‘വീരവണക്കം’ എന്ന തമിഴ് ചിത്രവും പുറത്തിറക്കിയ അനിൽ വി. നാഗേന്ദ്രൻ, മുപ്പത് വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പരിപാടികളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കിയതായി പറഞ്ഞു. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. സഹായിച്ചില്ലെങ്കിലും പിന്തുടർന്ന് ദ്രോഹിക്കുന്ന […]
Read more

‘ട്രാക്ക് ആൻഡ് ട്രേസ്’ ആപ്പുമായി എക്സൈസ്; ഉല്‍പാദനം മുതല്‍ ഉപഭോഗം വരെ നിരീക്ഷിക്കും

തിരുവനന്തപുരം: കള്ളിന്റെ ഉൽപാദനം മുതൽ ഉപഭോഗം വരെയുള്ള നടപടികൾ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി എക്സൈസ് വകുപ്പ്. ‘ട്രാക്ക് ആൻഡ് ട്രേസ്’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് തീരുമാനം. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന കള്ള് ചെത്തൽ വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ചെത്താൻ ഉദ്ദേശിക്കുന്ന എല്ലാ മരങ്ങൾക്കും സെപ്റ്റംബർ 20നകം നമ്പർ നൽകണമെന്നാണ് നിർദേശം. ഓരോ മരത്തിന്റെയും വിവരങ്ങൾ ‘ട്രാക്ക് ആൻഡ് ട്രേസ്’ ആപ്പിൽ രേഖപ്പെടുത്തി ജിയോ ടാഗ് ചെയ്യണം. ഇത്തരത്തിൽ ഡാറ്റാബേസ് തയ്യാറാക്കിയ ശേഷമേ […]
Read more

അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ നൽകി യുവസൈനികൻ

കൊല്ലം: മരണത്തിലും മാതൃകയായി യുവസൈനികൻ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുൽ രാജീവ് (30) അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ നൽകി. ഏറെക്കാലമായി ഹിമാചൽപ്രദേശിൽ ആർമി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന രാഹുൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. ബുധനാഴ്ച ഈഞ്ചയ്ക്കലിലെ എസ്.പി. മെഡി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്ന രാഹുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബവും തീരുമാനിക്കുകയായിരുന്നു. വൃക്കകൾ, കരൾ, ഹൃദയവാൽവുകൾ, ത്വക്ക്, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix