‘സിപിഐഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി വാങ്ങിനൽകിയത് ഞാൻ’; വെളിപ്പെടുത്തലുമായി ജി. സുധാകരൻ
ആലപ്പുഴ: സിപിഐഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി വാങ്ങിനൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി ലഭ്യമാക്കിയത് താനാണെന്ന് സുധാകരൻ പറഞ്ഞു. തനിക്കെതിരെ സംസാരിച്ചവരുടെ അതേ ഭാഷയിൽ പ്രതികരിക്കാൻ താനില്ലെന്നും സുധാകരൻ വ്യക്തമാക്കി. എച്ച്. സലാമിന്റെ ഭാര്യ ജോലി ഇല്ലാതെ നിന്ന സമയത്ത് കയർ ക്ഷേമനിധിയിൽ താനാണ് ജോലി വാങ്ങിനൽകിയത്. 19 ഒഴിവുകൾ വന്നപ്പോൾ ആദ്യ നിയമനം അവർക്കായിരുന്നു. ചിത്തരഞ്ജന്റെ ഭാര്യക്ക് ആശുപത്രിയിലും ജോലി നൽകിയതായി സുധാകരൻ […]
Read more