Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ചെറുപുഴയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ചെറുപുഴ പുളിങ്ങോത്ത് മധ്യവയസ്‌കനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടവരമ്പയിലെ മ്ലാകുഴി ജോസ് കുട്ടി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തലയിൽ ചെങ്കല്ല് ഉപയോഗിച്ച് ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൊലപാതകമെന്ന സംശയം ഉയർന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read more

ഇന്തോനേഷ്യൻ കപ്പൽ നടുക്കടലിൽ കാണാതായി; തെരച്ചിൽ തുടങ്ങി

ജക്കാർത്ത: ഇന്തോനേഷ്യയിൽ 243 യാത്രക്കാരുമായി പോയ കപ്പലുമായുള്ള ബന്ധം നഷ്ടമായി. ജാവ കടലിൽ ഞായറാഴ്ച പുലർച്ചെയാണ് വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. കപ്പലിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 115 പേരെ കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. […]
Read more

ദില്ലിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി ശക്തം; രണ്ട് ദിവസത്തിൽ 67 കെട്ടിടങ്ങൾ പൊളിച്ചു

ന്യൂഡൽഹി: ദില്ലിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരായ നടപടി ശക്തമാക്കി ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ. രണ്ട് ദിവസത്തിനിടെ 67 അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. ഒമ്പത് കെട്ടിടങ്ങൾ സീൽ ചെയ്യുകയും 35 കെട്ടിടങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. നാല് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ദില്ലിയിലെ 12 സോണുകളിലായാണ് അനധികൃത നിർമാണങ്ങൾക്കെതിരായ നടപടികൾ പുരോഗമിക്കുന്നത്. സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നതിനെ തുടർന്നാണ് അനധികൃത കെട്ടിടങ്ങൾക്കെതിരായ പരിശോധനയും നടപടികളും കോർപ്പറേഷൻ ശക്തമാക്കിയത്. സത്യ നികേതനിലെ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ […]
Read more

പാറശ്ശാലയിൽ 6000 കിലോ റേഷൻ അരി പിടികൂടി

തിരുവനന്തപുരം: പാറശ്ശാല കാരാളിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷൻ അരി പിടികൂടി. ഭക്ഷ്യവകുപ്പും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്. പാറശ്ശാല കാരാളി കുളത്തിന് സമീപമുള്ള ആളൊഴിഞ്ഞ വാടകവീട് ഗോഡൗണാക്കി മാറ്റിയാണ് അരി സൂക്ഷിച്ചിരുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി പോളിഷ് ചെയ്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള […]
Read more

‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; EDയെ വെല്ലുവിളിച്ച് സതീഷ് ജാര്‍ക്കിഹോളി

ബെംഗളുരു: തനിക്കെതിരെ ഇഡി പരാതി നൽകിയ വ്യക്തിയെക്കുറിച്ച് അറിയാമെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി ബന്ധമുള്ളതും എന്നാൽ ബിജെപിക്ക് വോട്ട് ചെയ്യുന്ന അനുയായികളുള്ളതുമായ വ്യക്തിയാണ് തനിക്കെതിരെ നീങ്ങിയതെന്നാണ് ജാർക്കിഹോളിയുടെ ആരോപണം. എന്നാൽ കോൺഗ്രസിനുള്ളിൽ തന്നെയുള്ള വ്യക്തിയാണോ പരാതിക്ക് പിന്നിലെന്ന കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. വിഷയം മുഖ്യമന്ത്രി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആർക്കും ആരെക്കുറിച്ചും എന്ത് […]
Read more

കട്ടപ്പനയിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇടുക്കി: കട്ടപ്പനയിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് (30) ആണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി കഞ്ചാവുമായി കട്ടപ്പനയിലെത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. കട്ടപ്പന എസ്.ഐ. എബി ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഖിൽ സുരേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഇയാളെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Read more

ബലാഘാട്ടിൽ അഭിജിത് ദിപ്കെയ്‌ക്കെതിരെ പ്രതിഷേധം

ഭോപ്പാൽ: മധ്യപ്രദേശിലെ ബലാഘാട്ടിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ പ്രതിഷേധം. രോഗബാധയെ തുടർന്ന് ആദിവാസി കുട്ടികൾ മരിച്ച പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാഷ്ട്രീയ നേട്ടത്തിനായാണോ ഇവിടെ എത്തിയതെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. സ്വയം സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെന്ന് വിശേഷിപ്പിക്കുന്നവരാണ് ദിപ്കെയെ ചോദ്യം ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാംക്രമിക രോഗങ്ങളെ തുടർന്ന് ബലാഘാട്ടിൽ നിരവധി ആദിവാസി വിദ്യാർഥികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് 30-ലധികം കുട്ടികൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. […]
Read more

സ്വകാര്യ ബസുകൾ ഏറ്റെടുത്ത് ഓടിക്കണം; KSRTC യോട് ആവശ്യവുമായി ബസുടമകൾ

ആലപ്പുഴ: സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സർക്കാരിന് കത്ത് നൽകി. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കൂടുതൽ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത് നൽകിയത്. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പഠിക്കാൻ സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി. കെ. പദ്മകുമാർ അധ്യക്ഷനായ സമിതിക്ക് മുന്നിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ബസുടമകൾ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ബോർഡ് സ്ഥാപിച്ച് സർക്കാർ നിയന്ത്രണത്തിൽ […]
Read more

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയും വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണമുണ്ടാകും. നിയന്ത്രണം ഏർപ്പെടുത്തുന്ന മേഖലകളിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് ബദൽ ഗതാഗത മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി–ബാലുശ്ശേരി–നന്മണ്ട–എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പടനിലം–കളരിക്കണ്ടി–വരട്ട്യാക്ക്–പെരിങ്ങളം വഴിയും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം. മുക്കം ഭാഗത്തുനിന്നുള്ളവർ ചെത്തുകടവ്–പെരിങ്ങളം വഴിയും കണ്ണൂർ […]
Read more

രാഷ്ട്രീയ തെറ്റുകൾ തിരുത്തും മുമ്പ് ടി.പി. ചന്ദ്രശേഖരൻ വധം ഏറ്റുപറയണം: കെ.കെ. രമ

കോഴിക്കോട്: നേതൃത്വം ചെയ്ത രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ. രമയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും പാർട്ടിയുടെ തെറ്റുകൾക്കെതിരെ ശക്തമായി പ്രതികരിച്ചതിനുമാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്നാണ് കെ.കെ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix