Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സഞ്ജുവിന്റെ സ്ഥാനം എവിടെ? ടീം മാനേജ്‌മെന്‍റിന് മുന്നിൽ ചോദ്യവുമായി ദിനേശ് കാർത്തിക്

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന്റെ സ്ഥാനത്തെച്ചൊല്ലി ചോദ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. മികച്ച ഫോമിലുള്ള അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ടീമിലുള്ള സാഹചര്യത്തിൽ സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ എവിടെ ഉൾപ്പെടുത്തുമെന്നാണ് കാർത്തിക്കിന്റെ ചോദ്യം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കാർത്തിക് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ എങ്ങനെയായിരിക്കും, വൈഭവ് സൂര്യവംശിയുടെ സ്ഥാനം എവിടെയായിരിക്കും, സഞ്ജു സാംസണിനെ എങ്ങനെയാണ് ടീമിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നുമാണ് കാർത്തിക് […]
Read more

വെള്ളം ചോദിച്ചെത്തി ഒന്നരലക്ഷവും അഞ്ചര പവൻ സ്വർണവും കവർന്നു

മലപ്പുറം: പുല്ലാളൂരിൽ കുടിവെള്ളം ചോദിച്ചെത്തി വീട്ടിൽനിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ മലപ്പുറം മേൽമുറിയിൽ ഉപേക്ഷിച്ച നിലയിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശിയായ മക്സൂസ് ഹാനൂക്കാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കുരുവട്ടൂർ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായിൽ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പകൽ കവർച്ച നടന്നത്. വീട്ടിലെ പുരുഷന്മാർ ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് പ്രതി കുടിവെള്ളം […]
Read more

‘വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മാന്ത്രിക വടിയില്ല’; സ്വയം നിയന്ത്രിക്കണമെന്ന് ആവർത്തിച്ച് KSEB ചെയർമാൻ

കൊച്ചി: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാന്‍ മാന്ത്രികവടിയൊന്നും കൈവശമില്ലെന്ന് കെഎസ്ഇബി ചെയര്‍മാനും എംഡിയുമായ എംജി രാജമാണിക്കം. നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യാനുള്ള ഏക പോംവഴി ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം പാലിക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം ആവർത്തിക്കുന്നു. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും താപനിലയിലുണ്ടായ അസാധാരണ വര്‍ധനയുമാണ് വൈദ്യുതി ഉപയോഗം കുത്തനെ ഉയരാന്‍ കാരണം. സാധാരണയായി മണ്‍സൂണ്‍ കാലത്ത് കൂടിയ വൈദ്യുതി ഉപയോഗ സമയത്തെ (പീക്ക് ഹവര്‍) ആവശ്യകത 4,000 മെഗാവാട്ടിനരികെ […]
Read more

സിൽവർസ്റ്റോണിൽ അജിത്തിനൊപ്പം വിജയ്; 34 വർഷത്തെ സൗഹൃദം പറഞ്ഞ് താരം

ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിനിടെ തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ വിജയ്‌യും അജിത് കുമാറും ഒന്നിച്ചെത്തിയത് ശ്രദ്ധ നേടുന്നു. അജിത് കുമാറിന്റെ റേസിംഗ് ടീമിന്റെ മത്സരത്തിന് വിജയ് പച്ചക്കൊടി വീശി. ചടങ്ങിനിടെ വിജയ് അജിത്തിനെ ഓടിയെത്തി ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. റേസിന് മുന്നോടിയായി വിജയുടെ സാന്നിധ്യത്തെക്കുറിച്ച് അജിത് മാധ്യമങ്ങളോട് സംസാരിച്ചു. തിരക്കേറിയ സമയക്രമത്തിനിടയിലും സിൽവർസ്റ്റോണിൽ എത്തി തങ്ങളെ കാണാൻ സമയം കണ്ടെത്തിയതിന് വിജയ്ക്ക് അജിത് നന്ദി പറഞ്ഞു. കഴിഞ്ഞ 34 വർഷമായി […]
Read more

‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’; തിരുത്തണം: എം എ ബേബി

കോഴിക്കോട്: തെരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ടെങ്കിലും സിപിഎമ്മിന് ഉജ്ജ്വലമായ ചരിത്രമുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. തിരിച്ചടിക്ക് കാരണമായ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി. ‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’ എന്ന കടമ്മനിട്ട രാമകൃഷ്ണന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു എം എ ബേബിയുടെ പ്രതികരണം. തെറ്റുകൾ പറ്റാത്തവരല്ലെന്നും എന്നാൽ സംഭവിച്ച തെറ്റുകൾ തുറന്ന് പറയുകയും തിരുത്തുകയും ചെയ്യുകയാണ് […]
Read more

ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൃശ്ശൂർ: അന്തിക്കാട് റോഡിൽ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞാണി ഭവൻസ് സ്കൂൾ പരിസരത്തെ അയ്യാണ്ടി വീട്ടിൽ ബിജുവിന്റെയും സുമയുടെയും മകൻ ഗൗതം (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22) ചികിത്സയിലാണ്. ഗൗതം ജോലി ചെയ്തിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അതുൽ. അതുലിന്റെ ബൈക്കിൽ ഗൗതം വീട്ടിൽനിന്ന് കാഞ്ഞാണിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. […]
Read more

നഗരസഭ അധ്യക്ഷയെ അപമാനിച്ചെന്ന് പരാതി; രാജു അപ്സരക്കെതിരെ കേസ്

ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നഗരസഭ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെ നഗരസഭ അധ്യക്ഷയെ ‘പൂതന’യെന്നും ‘അഴിമതിക്കാരി’യെന്നും വിളിച്ചെന്നാണ് പരാതി. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.
Read more

ഫുട്ബോൾ ടൂർണമെന്റിനിടെ സംഘർഷം; 21 വിദ്യാർഥികൾക്കെതിരെ കേസ്

കൊച്ചി: ഫുട്ബോൾ ടൂർണമെന്റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം, കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തു. ഈ സംഭവത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെയാണ് പ്രത്യേക […]
Read more

അൽഖ്വയ്ദ ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപണം; 19കാരൻ യു.പി. എ.ടി.എസിന്റെ പിടിയിൽ

ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19കാരനെ ഉത്തർപ്രദേശ് എ.ടി.എസ് അറസ്റ്റ് ചെയ്തു. അസംഗഢിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആശയങ്ങൾ പ്രചരിപ്പിച്ചെന്നും എ.ടി.എസ് ആരോപിച്ചു. ‘ഫ്ളൈയിം ഓഫ് വാർ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവാവ് അംഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബംഗ്ലാദേശ്, മ്യാൻമർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നാണ് വിവരം. ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട വീഡിയോകളും അൽഖ്വയ്ദ നേതാക്കളുടെ സന്ദേശങ്ങളും വീഡിയോകളും ഗ്രൂപ്പിൽ […]
Read more

CPIM തിരുത്താന്‍ പോകുന്നില്ല, അവര്‍ തെറ്റുകളിലേക്ക് തന്നെയാണ് പോകുന്നത്: കെ മുരളീധരന്‍

തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ. സിപിഐഎം തെറ്റുതിരുത്താൻ പോകുന്നില്ലെന്നും തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്കാണ് പാർട്ടി പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യമാണെന്നും കെ മുരളീധരൻ പരിഹസിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലേക്ക് സർക്കാർ സർവീസിൽ നിന്ന് വിരമിച്ച കോൺഗ്രസ് നേതാവിനെ നിയമിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. ആരോഗ്യവകുപ്പ് ആരെയും തിരുകിക്കയറ്റാനുള്ളതല്ലെന്നും നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix