Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കോട്ടക്കലിൽ മൊബൈൽ ഫോൺ കവർച്ച; രണ്ട് പേർ പിടിയിൽ

മലപ്പുറം: കോട്ടക്കൽ നഗരത്തിലും സമീപ പ്രദേശങ്ങളിലും നടന്ന രണ്ട് മൊബൈൽ ഫോൺ കവർച്ചാ സംഭവങ്ങളിൽ രണ്ട് പേർ പിടിയിലായി. ബൈക്കിലെത്തി വഴിയാത്രക്കാരന്റെ ഫോൺ തട്ടിപ്പറിച്ച കേസിൽ താനൂർ സ്വദേശി മുഹമ്മദ് ഹാഷിം (21) ആണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച താനൂർ സ്വദേശി അബ്ദുൽ ഗഫൂർ (38)നെയും പൊലീസ് പിടികൂടി. സെപ്റ്റംബർ നാലിന് പുലർച്ചെ നാല് മണിയോടെയാണ് ആദ്യ സംഭവം. ചങ്കുവെട്ടി മിനി റോഡിന് സമീപം ആര്യവൈദ്യശാലയിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര […]
Read more

300 കോടി കടന്ന് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’; ‘ലോക’യ്ക്ക് പിന്നാലെ എലൈറ്റ് ക്ലബ്ബിലേക്ക് ആദ്യ എന്‍ട്രി

കൊച്ചി: ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന മലയാള ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബെത്‌ലഹേം. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റർ 1 – ചന്ദ്രയാണ് ആദ്യമായി 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാള ചിത്രം. എന്നാൽ ലോകയെക്കാൾ വേഗത്തിലാണ് ബെത്‌ലഹേമിന്റെ ബോക്സ് ഓഫീസ് മുന്നേറ്റം. ലോകയുടെ ലൈഫ് ടൈം കളക്ഷൻ 302–304 കോടി രൂപ റേഞ്ചിലായിരുന്നെങ്കിൽ […]
Read more

തന്തൂരി ചിക്കൻ ഉണ്ടാക്കാം ഇനി വീട്ടിൽ തന്നെ

തന്തൂർ അടുപ്പില്ലാതെ തന്തൂരി ചിക്കൻ വീട്ടിലുണ്ടാക്കാൻ കഴിഞ്ഞാലോ ? വെറും പ്രഷർ കുക്കർ ഉപയോഗിച്ച്, എളുപ്പത്തിലും രുചികരമായും തന്തൂരി ചിക്കൻ ഉണ്ടാക്കാം. അതും റസ്റ്ററന്‍റിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ. ചേരുവകൾ ചിക്കൻ – 1 കിലോ ചിക്കൻ. ചിക്കനിൽ ആഴത്തിലുള്ള വരകളിടുക കട്ടിത്തൈര്/ ഗ്രീക്ക് യോഗർട്ട് – ½ കപ്പ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ നാരങ്ങാനീര് – 1 ടേബിൾസ്പൂൺ കശ്മീരി മുളകുപൊടി – 1-2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ […]
Read more

റേഷൻ അരി കടത്ത്; അതിർത്തിയിൽ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്

തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരി കടത്തിനെതിരെ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. പാറശ്ശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള റേഷൻ അരിയും ഗോതമ്പും പിടിച്ചെടുത്തു. വീട്ടിലെ അടുക്കളയിലും ബാത്ത്‌റൂമിലുമാണ് ചാക്കുകളിൽ റേഷൻ അരി സൂക്ഷിച്ചിരുന്നത്. 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പുമാണ് ഇവിടെനിന്ന് അധികൃതർ കണ്ടെത്തിയത്. വീട് ആരുടേതാണെന്നോ പിടിച്ചെടുത്ത ലോഡ് ആരുടേതാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ വൻ മാഫിയാ സംഘം പ്രവർത്തിക്കുന്നതായാണ് […]
Read more

സച്ചിന്റെ റെക്കോർഡ് മറികടന്ന് ജോ റൂട്ട്; ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ

ബർമിംഗ്ഹാം: ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി മറികടന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടിയ താരമെന്ന നേട്ടമാണ് 35കാരനായ റൂട്ട് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ പുറത്താകാതെ 62 റൺസ് നേടിയതോടെയാണ് റൂട്ട് സച്ചിന്റെ റെക്കോർഡ് മറികടന്നത്. ഇതോടെ ടെസ്റ്റിലെ റൂട്ടിന്റെ അർധസെഞ്ചുറികളുടെ എണ്ണം 69 ആയി. 68 ഫിഫ്റ്റികളെന്ന സച്ചിന്റെ റെക്കോർഡാണ് റൂട്ട് പഴങ്കഥയാക്കിയത്. 66 അർധസെഞ്ചുറികളുമായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം […]
Read more

മുംബൈയിൽ വസ്ത്ര വ്യാപാരിയുടെ പണം തട്ടി; 1.5 കിലോ സ്വർണവും 33.35 ലക്ഷം രൂപയും നഷ്ടമായെന്ന് പരാതി

മുംബൈ: സൂറത്തിലെ 67കാരനായ വസ്ത്ര വ്യാപാരിക്ക് മുംബൈയിൽ വച്ച് 1.5 കിലോ സ്വർണവും 33.35 ലക്ഷം രൂപയും നഷ്ടമായതായി പരാതി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് ആസിഫ്, നിയാസ് മുഹമ്മദ് എന്നിവർക്കെതിരെയാണ് വ്യാപാരി മുംബൈ സഹർ പൊലീസിൽ പരാതി നൽകിയത്. മുഹമ്മദ് ആസിഫിന്റെ നിർദേശപ്രകാരം ദുബൈയിൽ നിന്നാണ് വ്യാപാരി സ്വർണക്കട്ടികൾ വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ആസിഫും സുഹൃത്ത് നിയാസ് മുഹമ്മദും വ്യാപാരിക്കൊപ്പം മുംബൈയിലെത്തി. വിമാനത്താവളത്തിൽ സഹായിക്കാനെന്ന വ്യാജേന നിയാസ് പണവും സ്വർണവുമടങ്ങിയ ബാഗ് കൈക്കലാക്കിയെന്നാണ് വ്യാപാരിയുടെ […]
Read more

ആറുവരിപ്പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾക്ക് വിലക്ക്; സർവീസ് റോഡ് നിർബന്ധം

തിരുവനന്തപുരം: ആറുവരിപ്പാതയിലൂടെ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് നിയന്ത്രണം കടുപ്പിച്ചു. സർവീസ് റോഡ് ഉപയോഗിക്കാതെ ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു. യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായി വ്യാപകമായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. സ്ത്രീകളും കുട്ടികളും വയോധികരും ഹൈവേയിൽ ഇറങ്ങിയ ശേഷം കിലോമീറ്ററുകളോളം നടക്കേണ്ടിവരുന്നതായാണ് പരാതി. ആറുവരിപ്പാതയിൽ ഒരിടത്തും ബസ് നിർത്താനോ യാത്രക്കാരെ ഇറക്കാനോ അനുമതിയില്ലെന്ന് എംവിഡി വ്യക്തമാക്കി. പുതിയ ദേശീയപാതയിൽ ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്നും അധികൃതർ […]
Read more

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും സൗദിയുടെ സാമ്പത്തിക അടിത്തറ ഭദ്രം; എസ് ആൻഡ് പി

റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടയിലും സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. സൗദിയുടെ ക്രെഡിറ്റ് റേറ്റിങ് ‘എ പ്ലസ്’ ആയി നിലനിർത്തിയ ഏജൻസി, സാമ്പത്തിക കാഴ്ചപ്പാട് ‘സ്റ്റേബിൾ’ ആയി തുടരുമെന്നും വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രതിസന്ധികളെയും ബാഹ്യ വെല്ലുവിളികളെയും നേരിടാൻ സൗദിക്ക് സാമ്പത്തിക ശേഷിയുണ്ടെന്നാണ് എസ് ആൻഡ് പിയുടെ വിലയിരുത്തൽ. ചെങ്കടൽ വഴിയുള്ള കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ ഉപയോഗിച്ച് ക്രൂഡ് ഓയിൽ കയറ്റുമതി തിരിച്ചുവിടാനുള്ള സൗദിയുടെ […]
Read more

മുത്തൂറ്റ് യങ് എ.ഐ ഇന്നൊവേറ്റേഴ്സ്: സ്‌കൂൾ തലത്തിൽ എഐ പ്രതിഭകളെ കണ്ടെത്തി വളർത്താൻ 1 കോടി രൂപയുടെ ഫണ്ട്

കൊച്ചി: സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രതിഭകളെ കണ്ടെത്താനും അവരുടെ ആശയങ്ങൾക്ക് ചിറകുനൽകാനുമായി 1 കോടി രൂപയുടെ ‘മുത്തൂറ്റ് യങ് എഐ ഇന്നൊവേറ്റേഴ്‌സ്’ പദ്ധതിയുമായി മുത്തൂറ്റ് ഗ്രൂപ്പ്. അടുത്ത 5 വർഷത്തേക്കാണ് ഈ തുക മാറ്റിവെക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ എഐ ആശയങ്ങളെ കേവലം ആശയം എന്ന നിലയിൽ നിന്ന് മാറ്റി, പ്രോട്ടോടൈപ്പുകളും ഉൽപ്പന്നങ്ങളുമാക്കി മാറ്റാൻ മുത്തൂറ്റ് ഗ്രൂപ്പ് പിന്തുണ നൽകും. മുത്തൂറ്റ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ, ഇൻഫോപാർക്ക് ഫേസ് രണ്ടിലെ സൻസ്കാര സ്‌കൂൾ […]
Read more

ബ്രിക്സ് വിരുന്നിൽ ഷീ ജിൻപിങ് പങ്കെടുത്തില്ല; മോദിയുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മടക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വിട്ടുനിന്നു. ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ ബ്രിക്സ് നേതാക്കൾക്കായി സംഘടിപ്പിച്ച വിരുന്നിലാണ് ഷീ ജിൻപിങ് പങ്കെടുക്കാതിരുന്നത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, വിരുന്നിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ള നേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്തു. അതേസമയം, ശനിയാഴ്ച ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഷീ ജിൻപിങ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix