ദില്ലിയിൽ ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ‘ബ്രിക്സ് ആർക്കും എതിരല്ലെന്ന്’ മോദി
ന്യൂഡൽഹി: ദില്ലിയിൽ ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭാരത് മണ്ഡപത്തിലാണ് അംഗരാജ്യങ്ങളുടെ യോഗം നടക്കുന്നത്. ഉച്ചകോടി ചരിത്രപരമാണെന്നും മോദി വിശേഷിപ്പിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായി പത്ത് നിർദേശങ്ങളും മോദി മുന്നോട്ടുവച്ചു. ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില രാജ്യങ്ങളിൽ മാത്രം അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലെ സാഹചര്യം മാറണമെന്നും മോദി പറഞ്ഞു. ബ്രിക്സിന്റെ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളിലും പരിഷ്കാരം വേണം. നാവികരുടെ […]
Read more