Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വടകര എംഡിഎംഎ കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാംപ്രതി ബിആർസി അധ്യാപിക കാവ്യ, നാലാംപ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് വടകര എൻഡിപിഎസ് കോടതി തള്ളിയത്. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽമോചിതയായി. വടകരയിലെ എംഡിഎംഎ വിൽപ്പനയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയാണെന്നാണ് പൊലീസ് […]
Read more

കോഴിക്കോട്ടെ ജൂവലറികളിൽനിന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: കമ്മത്ത്‌ലെയ്‌നിലെ വിവിധ ജൂവലറികളിൽ നിന്ന് 118 പവനിലേറെ സ്വർണാഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപ്പറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കൽ ചെറുകാവിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആഭരണങ്ങൾ എന്തുചെയ്തുവെന്ന കാര്യത്തിൽ സഫർനാസ് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. മറ്റ് വ്യാപാരികൾ വിൽക്കാൻ ഏൽപ്പിച്ച സ്വർണവുമായാണ് ജൂലൈ 28ന് സഫർനാസ് […]
Read more

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ പുതിയ വനം-വന്യജീവി വകുപ്പ് ജോയിൻ്റ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ. 36 ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പുതിയ നിയമനങ്ങളും ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കി. പ്രധാന വകുപ്പുകളിലും ജില്ലാ ഭരണതലത്തിലും മാറ്റങ്ങളുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎഎസിനെ സ്പെഷ്യൽ കമ്മീഷണർ, ജിഎസ്ടിയായി മാറ്റി നിയമിച്ചു. അഞ്ജു കെ എസ് ആണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. അരുൺ […]
Read more

കണ്ണൂർ സർവകലാശാല ഫോക്ക്‌ലോർ ഗ്യാലറി തട്ടിപ്പ്; സിന്‍ഡിക്കേറ്റ് അന്വേഷണം

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ ഫോക്ക്‌ലോർ ആർട്ട് ഗ്യാലറിയുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തിൽ സർവകലാശാല സിന്‍ഡിക്കേറ്റ് അന്വേഷണം ആരംഭിച്ചു. സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് അന്വേഷണം നടത്തുന്നത്. ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അനുമതിയില്ലാതെ പ്രദർശന വസ്തുക്കൾ സർവകലാശാലയ്ക്ക് പുറത്തേക്ക് കൊണ്ടുപോയതിലും നേരിട്ട് ഫോക്ക്‌ലോർ ആർട്ട് ഗ്യാലറി സ്ഥാപിച്ചതിലും ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് സർവകലാശാലയുടെ തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. വർക്ക്‌സ് ആൻഡ് പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കാണ് അന്വേഷണ […]
Read more

ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിന് മധ്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുത്തനമ്പലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രേവതി നിവാസിൽ രമേശൻ (65) ആണ് മരിച്ചത്. പുത്തനമ്പലം ജംക്‌ഷനിലെ വീ ബോൻഡ് കമ്പനി–കാക്കനാട് റോഡിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കമിഴ്ന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുഹമ്മ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

വ്യാജ സ്‌പോർട്‌സ് സർട്ടിഫിക്കറ്റ്; കോഴിക്കോട് ജെഡിടി കോളേജിലെ ആറ് വിദ്യാർഥികളെ പുറത്താക്കി

കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിനായി വ്യാജ സ്‌പോർട്‌സ് സർട്ടിഫിക്കറ്റ് സമർപ്പിച്ച ആറ് വിദ്യാർഥികളെ കോഴിക്കോട് ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് പുറത്താക്കി. വിദ്യാർഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സഹായിച്ച അധ്യാപകനെയും കോളേജ് അധികൃതർ പുറത്താക്കിയതായി അറിയിച്ചു. കായികമേളയിൽ പങ്കെടുത്തതായി കാണിച്ചുള്ള വ്യാജ സർട്ടിഫിക്കറ്റുകളാണ് പ്രവേശന സമയത്ത് വിദ്യാർഥികൾ ഹാജരാക്കിയത്. ആം ആദ്മി പാർട്ടി പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച് കോളേജ് അധികൃതർ പരിശോധന നടത്തിയത്. തുടർന്ന് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ക്ലാസുകൾ […]
Read more

അട്ടപ്പാടി ഇരട്ടക്കൊലപാതകം; കൊലപാതകത്തിലേക്ക് നയിച്ചത് ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയ തർക്കം

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 35കാരിയായ യുവതിയെയും നാല് വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം പ്രതി പ്രോവിത് ദാസ് പൊലീസിനോട് വെളിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി. പശ്ചിമ ബംഗാളിൽവച്ചാണ് പ്രതിയും പ്രോണിതയും പരിചയപ്പെട്ടത്. പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തേക്ക് ജോലിക്ക് പോയ സമയത്ത് പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. യുവതി ഗർഭിണിയാണോ എന്നറിയാൻ കോട്ടത്തറ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. […]
Read more

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ തിയറ്ററിനെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ ധന്യ, രമ്യ സിനിമാ തിയറ്ററിനെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു. തിയറ്ററുകളിൽ നടത്തിയ പരിശോധനയിൽ പോപ്‌കോൺ, കോഫി എന്നിവയുടെ അളവിൽ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മീഡിയം, സ്മോൾ വിഭാഗങ്ങളിലായാണ് പോപ്‌കോൺ വിൽപ്പന നടത്തിയിരുന്നത്. മീഡിയം പോപ്‌കോൺ പാക്കറ്റിൽ 70 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ 51 ഗ്രാം മാത്രമാണ് കണ്ടെത്തിയത്. സ്മോൾ വിഭാഗത്തിൽ 55 ഗ്രാം എന്ന് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് 41 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. 180 മില്ലി എന്ന് രേഖപ്പെടുത്തിയിരുന്ന കോഫി […]
Read more

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത

ഇടുക്കി: അടിമാലിയിൽ ഒരു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ– സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിന്റിന് ചേർക്കുന്ന തിന്നർ അബദ്ധത്തിൽ കഴിച്ചതിനെ തുടർന്ന് കുട്ടികൾ അവശനിലയിലായെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ താഴെ വീണതിനെ തുടർന്ന് കുട്ടികൾ ഇത് കഴിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ സൂക്ഷിച്ചിരുന്ന പാത്രവും കണ്ടെത്തി. സംഭവത്തിൽ അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് […]
Read more

കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ ബൈക്ക് അപകടം; 22കാരന് ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മരുതോങ്കര കക്കുടാരത്തിൽ നെല്ലിപറമ്പത്ത് ഷിംജിത്തിന്റെ മകൻ പൃഥ്വിജിത്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ ഓത്തിയോട്ട് സിറാജുൽ ഹുദാ കോംപ്ലക്സിന് സമീപമായിരുന്നു അപകടം. കുറ്റ്യാടിയിൽ നിന്ന് തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നു പൃഥ്വിജിത്ത്. ഇതിനിടെ ഓത്തിയോട്ട് സിറാജുൽ ഹുദാ കോംപ്ലക്സിൽ നിന്നുള്ള റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പൃഥ്വിജിത്തിനെ ഉടൻ കുറ്റ്യാടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix