Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ ആക്രമണം; മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊച്ചി: മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതി നടത്തിയ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ അക്രമാസക്തനായത്. പ്രതിക്ക് ബോക്സിങ് പരിശീലനം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്‌ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്ക് പരിക്കേറ്റു. സിപിഒ ഫസലിന്റെ വലതുകൈയ്ക്ക് പൊട്ടലേറ്റു. എഎസ്‌ഐ സുമേഷിന്റെ കഴുത്തിൽ ശക്തമായ ചതവുണ്ട്. എസ്‌ഐ ജാക്സണും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തെ തുടർന്ന് രഞ്ജിത്തിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റി. […]
Read more

‘വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ പിതൃത്വം ഏറ്റെടുക്കുന്നു’; ഗണേഷ് കുമാർ

കൊല്ലം: പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. തന്റെ നേതൃത്വത്തിലാണ് പത്മാകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്മാകഫേയുടെ ഉദ്ഘാടന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതിൽ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. അഭിമാനബോധത്തോടെ ആശംസകൾ നേരുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ […]
Read more

ഒറ്റപ്പാലത്ത് മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാർ (51) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെണി ഒരുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇലക്ട്രിക് വയറുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഘടിപ്പിച്ച നിലയിലുണ്ടായിരുന്ന വയറുകളും പൊലീസ് കണ്ടെടുത്തു. മീൻ പിടിക്കുന്നതിനിടയിൽ സതീഷ് കുമാറിന് ഷോക്കേറ്റതാകാമെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണം […]
Read more

കുടിവെള്ളം ചോദിച്ചെത്തി പണവും സ്വർണവും കവർന്ന കേസ്; പ്രതിയുടെ കാർ കണ്ടെത്തി

കോഴിക്കോട്: പുല്ലാളൂരിൽ കുടിവെള്ളം ചോദിച്ചെത്തി വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ മലപ്പുറം മേൽമുറിയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി മക്സൂസ് ഹാനൂക്കാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുരുവട്ടൂർ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായിൽ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടിലെ പുരുഷന്മാർ ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് യുവാവ് കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയത്. ഈ […]
Read more

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം തുടരുന്നു; വിവിധയിടങ്ങളിൽ നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടിമലത്തുറ സ്വദേശികളായ ബെനഡിക്ട് (38), നിഷാന്ത (36) എന്നിവർക്കാണ് കടിയേറ്റത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ് നായ ഇരുവരെയും ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതിനിടെ, കോട്ടുകാൽ പഞ്ചായത്തിലെ ശ്രീനാരായണപുരം വാർഡിൽ പേവിഷബാധയുള്ള നായയെ കണ്ടെത്തിയത് പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കി. നാട്ടുകാർ നായയെ തല്ലിക്കൊന്നു. നായ മറ്റ് തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ടാകാമെന്ന […]
Read more

കേരളം പവർകട്ടിൽ; ക്ലിഫ് ഹൗസിൽ വൈദ്യുതി മുടങ്ങാറില്ല

തിരുവനന്തപുരം: കേരളം പവർകട്ടിൽ വലയുമ്പോഴും മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് പരിസരത്ത് വൈദ്യുതി മുടങ്ങാറില്ലെന്ന ആരോപണം ശക്തമാകുന്നു. ക്ലിഫ് ഹൗസിനോട് ചേർന്ന് താമസിക്കുന്ന ഏതാനും വീടുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തൽ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി നിരവധി തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ക്ലിഫ് ഹൗസ് പരിസരം ഇരുട്ടിലായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എപ്പോൾ വൈദ്യുതി പോകുമെന്നോ എത്രനേരം നിയന്ത്രണം […]
Read more

പവർകട്ടിനിടെ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

പാലക്കാട്: പവർകട്ടിനിടെ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാലക്കാട് വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷാണ് ലിഫ്റ്റിൽ കുടുങ്ങിയത്. വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ പരിശീലനം കഴിഞ്ഞ് ലിഫ്റ്റിൽ താഴേക്ക് ഇറങ്ങുന്നതിനിടെയാണ് പെട്ടെന്ന് വൈദ്യുതി പോയത്. ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദം വെച്ചതോടെയാണ് സമീപത്തുള്ളവർ വിവരം അറിഞ്ഞത്. ഏകദേശം ഒരു മണിക്കൂറോളം യുവാവ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. പിന്നീട് വൈദ്യുതി വന്നെങ്കിലും ലിഫ്റ്റിന്റെ വാതിൽ തുറന്നില്ല. ഇതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വടക്കഞ്ചേരി […]
Read more

വിദ്യാഭ്യാസമേഖല കാവി വല്‍ക്കരിക്കപ്പെടും; PM ശ്രീക്കെതിരെ യൂത്ത് ലീഗ്

കോഴിക്കോട്: പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രമേയവുമായി യൂത്ത് ലീഗ്. പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ റദ്ദാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണവശാൽ ഇത് സാധ്യമാകാത്ത സാഹചര്യമുണ്ടായാൽ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. പി.എം. ശ്രീ പദ്ധതിയിലൂടെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് യൂത്ത് ലീഗ് ആരോപിച്ചു. എൻ.ഇ.പി വഴി വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യൂത്ത് ലീഗ് വിമർശിച്ചു. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച എൽഡിഎഫ് തീരുമാനം തെറ്റാണെന്നും അത് തിരുത്തുന്നതിനാണ് […]
Read more

സിഎസ്കെയിൽ ധോണിക്ക് ഓഹരിയുണ്ട്; വിശദാംശങ്ങൾ വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ 15 മുതൽ 20 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ശ്രമിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ടീം മാനേജ്‌മെന്റ്. എന്നാൽ ഫ്രാഞ്ചൈസിയിൽ ചെറിയൊരു ശതമാനം ഓഹരി ധോണിയുടെ കൈവശമുണ്ടെന്ന് സിഎസ്‌കെ വ്യക്തമാക്കി. ക്രിക്ബസിന്റെ റിപ്പോർട്ട് പ്രകാരം, സ്വകാര്യ ഇടപാടിലൂടെ സ്വന്തമാക്കിയ ഒരു ലക്ഷത്തിലധികം ഓഹരികൾ ധോണിയുടെ കൈവശമുണ്ട്. എന്നാൽ കമ്പനിയുടെ ആകെ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 0.01 മുതൽ 0.02 ശതമാനം വരെ മാത്രമാണ്. നിലവിലെ […]
Read more

ടിക്കറ്റ് എടുക്കേണ്ട, TTE വരില്ല, ചെക്കിങ്ങും ഉണ്ടാകില്ല! ഇങ്ങനേയും ഒരു ട്രെയിൻ ഉണ്ട് ഇന്ത്യയിൽ

ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറിയാൽ ടിക്കറ്റ് പരിശോധകനായ TTE പിടികൂടി പിഴ ചുമത്തുമെന്ന കാര്യം ഏവർക്കും അറിവുള്ളതാണ്. എന്നാൽ, യാതൊരുവിധ ടിക്കറ്റും ആവശ്യമില്ലാതെ, പരിശോധനകളോ പിഴയോ ഭയപ്പെടാതെ തികച്ചും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു അപൂർവ്വ ട്രെയിൻ ഇന്ത്യയിലുണ്ട്. കഴിഞ്ഞ 78 വർഷങ്ങളായി അല്പം പോലും മുടങ്ങാതെ പൊതുജനങ്ങൾക്ക് സൗജന്യ സേവനം നൽകിവരുന്ന ഈ സർവീസ് പഞ്ചാബ്-ഹരിയാന അതിർത്തി മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ‘ഭക്രാ-നംഗൽ ട്രെയിൻ’ എന്നാണ് ഇതിന്റെ പേര്. എന്നാൽ, ഏറെ കൗതുകകരമായ മറ്റൊരു വസ്തുത എന്തെന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix