Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീടിനകത്ത് ഗ്യാസ് കുറ്റിക്ക് സമീപത്തുവെച്ചാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശാലിനി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് […]
Read more

ജയ്പൂരിൽ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി യുവാവ്; പ്രതി ഒളിവിൽ

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയതായി യുവാവിനെതിരെ പരാതി. കർദാനി മേഖലയിലാണ് സംഭവം. ഗീതാ ഝാ, മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെയും മക്കളെയും രാഹുൽ ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 10 മണി കഴിഞ്ഞിട്ടും വീട്ടിൽ ആളനക്കം കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് […]
Read more

യുഎഇയിൽ വാരാന്ത്യത്തിൽ കടുത്ത ചൂടും കനത്ത മഞ്ഞുവീഴ്ചയും

അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാരാന്ത്യ ദിവസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാത്രിയിലും പുലർച്ചെയുമായി ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും നേർത്ത മഞ്ഞിനും സാധ്യതയുണ്ട്. ഇതുമൂലം കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില ലിവയിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഫുജൈറയിൽ താരതമ്യേന കുറഞ്ഞ താപനിലയായ 35 ഡിഗ്ര തെക്ക്-കിഴക്ക് ദിശയിൽ നിന്ന് […]
Read more

പ്രവാസ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; സ്പോൺസറില്ലാതെ ഇനി UAEയിൽ ജോലി അന്വേഷിക്കാം

ദുബായ്: യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത. പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാൻ പ്രവാസികൾക്ക് അവസരം. സന്ദർശക വീസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വീസയ്ക്ക് അപേക്ഷിക്കാം. എന്നാൽ നിർദിഷ്ട യോഗ്യതകൾ പാലിക്കുന്നവർക്ക് മാത്രമാണ് വീസ ലഭിക്കുക. […]
Read more

ക്ഷേത്രത്തിൽ ഭക്തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു; മുൻ പോലീസുകാരൻ അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മുൻ പോലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ സ്വദേശി വി എം വിപിൻ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന് സമീപത്തെ റാക്കിൽ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് 27,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചത്. സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിപിൻ കുമാറിനെ നേരത്തെ സർവീസിൽനിന്ന് പുറത്താക്കിയിരുന്നതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

ജിജോ ജോണിനെതിരായ സൈബർ ആക്രമണം വേദനാജനകം; കർശന നടപടിയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു മാധ്യമപ്രവർത്തകനെതിരെയോ ഏതെങ്കിലും മനുഷ്യനെതിരെയോ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളത്തിന്റെ സാമൂഹിക സംസ്കാരത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖമുള്ളതും ഇല്ലാത്തതുമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയുടെയും മാനുഷിക മൂല്യങ്ങളുടെയും പേരിലാണ് സംസാരിക്കുന്നതെന്നും സതീശൻ ചോദിച്ചു. ജിജോ ജോൺ മുൻപ് നൽകിയ അന്വേഷണാത്മക വാർത്തകളോടുള്ള വൈരാഗ്യമാണ് സൈബർ […]
Read more

യുഎസ് ഓപ്പൺ; മൂന്നാം കിരീടം ലക്ഷ്യമിട്ട് സബലേങ്ക, എതിരാളി റൈബാക്കിന

ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് ബെലാറുസ് താരം ആര്യാന സബലേങ്ക കസാഖ്സ്ഥാൻ താരമായ എലെന റൈബാക്കിനെ നേരിടും. ആദ്യ രണ്ട് റാങ്കിലുള്ളവരുടെ പോരാട്ടം കൂടിയാണിച്. ഞായറാഴ്ച പുലർച്ചെയാണ് കലാശപ്പോര്. തുടർച്ചയായ നാലാം തവണയാണ് സബലേങ്ക കലാശ പോരാട്ടത്തിന് ഒരുങ്ങുന്നത്. എന്നാൽ ആദ്യമായാണ് റൈബാക്കിന ഫൈനലിൽ എത്തുന്നത്. സെമിയിൽ അമേരിക്കൻ താരം ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സബലേങ്ക ഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റിൽ 7-5 ന് വിയർത്തു ജയിച്ചപ്പോൾ […]
Read more

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ചൊല്ലുന്നതിനെച്ചൊല്ലി ബഹളം; കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

പാലക്കാട്: പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം. യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വന്ദേമാതരം പൂർണമായി സ്പീക്കറിലൂടെ കേൾപ്പിച്ചു. ഈ സമയത്ത് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി നിന്നു. തുടർന്ന് വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. എന്നാൽ നഗരസഭ ചെയർമാൻ പി. സ്മിതേഷ് പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയില്ല. ഇതോടെ യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ബിജെപി, […]
Read more

80s വൈബ് ആഘോഷിച്ച് കഴിഞ്ഞോ? ഇത്തരം ട്രെൻഡുകൾ സേഫാണോ? AI ടൂളുകൾ നമ്മുടെ മുഖവും സ്വകാര്യതയും കവരുന്നുണ്ടോ? അറിയാം ആശങ്കകൾക്ക് പിന്നിലെ സത്യം

എൺപതുകളിലെ ആഡംബര പൂർണ്ണമായ വസ്ത്രങ്ങളും, തിങ്ങിനിറഞ്ഞ വോളിയമുള്ള ഹെയർസ്റ്റൈലും, കണ്ണടകളും, ഫിലിം ക്യാമറയുടെ ഗ്രെയിൻ ടെക്സ്ചറുമൊക്കെയായി സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് ’80s റെട്രോ’ എഐ ഫോട്ടോ ട്രെൻഡ് തരംഗമായത്. ഒരു സെൽഫി മാത്രം നൽകിയാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഏതൊരാളെയും എൺപതുകളിലെ നൊസ്റ്റാൾജിക് കഥാപാത്രമാക്കി മാറ്റുന്ന ഈ ജനറേറ്റീവ് എഐ മാജിക് ദശലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. എന്നാൽ, കൗതുകമുണർത്തുന്ന ഈ റെട്രോ ഭംഗിക്ക് പിന്നിൽ വലിയൊരു സുരക്ഷാ മുന്നറിയിപ്പും ഉയർന്നുവരുന്നുണ്ട്. നമ്മൾ നൽകുന്ന ചിത്രങ്ങൾ വൻകിട എഐ കമ്പനികൾ […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: നിയമനം പുനഃപരിശോധിക്കണമെന്ന് എസ്‌ഐടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ നിയമനം പുനഃപരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് കത്ത് നൽകി. പരീക്ഷയുടെ മൂല്യനിർണയം അപൂർണമായിരുന്ന സാഹചര്യത്തിലാണ് നിയമനം പുനഃപരിശോധിക്കണമെന്ന ആവശ്യം. അരുൺ പ്രതാപ്, സജി മോൻ എന്നിവരെയാണ് ഈ തസ്തികയിലേക്ക് നിയമിച്ചിരുന്നത്. തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്തിയിട്ടില്ലെന്നും എസ്‌ഐടി കണ്ടെത്തി. ഇതോടെ നിയമനം സംശയാസ്പദമാണെന്ന് നേരത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix