യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി
കൊച്ചി: സംസ്ഥാനത്ത് നഴ്സുമാരുടെ സമരം ശക്തമായിരിക്കെ, നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ.) മുൻ ദേശീയ പ്രസിഡന്റ് എം. ജാസ്മിൻ ഷായുടെയും ഭാര്യയുടെയുമുൾപ്പെടെ നാലുപേരുടെ 1.44 കോടി രൂപ മൂല്യമുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. യു.എൻ.എ. ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന, യു.എൻ.എ. മുൻ ഭാരവാഹികളായ ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ പേരിലുള്ള അഞ്ച് സ്ഥാവര സ്വത്തുക്കളും […]
Read more

