Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ബാക്കിവന്ന ചോറ് കളയണ്ട; ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ ക്രിസ്പി പക്കാവട തയ്യാറാക്കാം

പലതരം വൈകുന്നേര പലഹാരങ്ങൾ ഉണ്ടല്ലേ. അതെല്ലാം കഴിച്ച് മടുത്തിട്ടുണ്ടാകുമല്ലോ. എന്നാൽ ഇനി വീട്ടിൽ തന്നെ ഉള്ള ചേരുവകൾ കൊണ്ട് ഒരു വെറൈറ്റി പലഹാരം തയ്യാറാക്കിയാലോ. മറ്റൊന്നുമല്ല വീട്ടിൽ തന്നെ ഉള്ള ചോറ് കൊണ്ട് ഒരു വെറൈറ്റി ക്രിസ്പി പക്കാവട തയ്യാറാക്കാം. ചേരുവകൾ കടലമാവ്– അര കപ്പ് ചോറ്– 1 കപ്പ് മുളകുപ്പൊടി– അര ടീസ്പൂൺ എണ്ണ, ഉപ്പ്– ആവശ്യത്തിന് സവാള– 1 പച്ചമുളക്– 2 ഇഞ്ചി– ചെറുതായി അരിഞ്ഞത് 1 ടീസ്പൂൺ തയാറാക്കുന്ന വിധം‌ ആവശ്യത്തിന് ചോറ് […]
Read more

കുൽഗാമിലെ സിആർപിഎഫ് ക്യാംപിൽ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. മിർ ബസാറിന് സമീപം അഖ്റാനിലുള്ള സിആർപിഎഫ് ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 2.15ഓടെ ക്യാംപിലെ സൈനികർക്കുനേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ജവാന്മാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി സിആർപിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അക്രമികൾക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Read more

കരാറും വൈദ്യുതി ക്ഷാമവും ഇല്ലെന്ന് മുഖ്യമന്ത്രി, തനിക്കൊന്നുമറിയില്ലെന്ന പറയുന്ന വകുപ്പ് മന്ത്രിയും! അടൂർ പ്രകാശിനെ തള്ളി എത്രനാൾ സതീശന് മുന്നോട്ട് പോകാനാവും?

കേരളത്തിലെ യു.ഡി.എഫ് മുന്നണി രാഷ്ട്രീയത്തില്‍ കടുത്ത ഭിന്നതകളും ആശയക്കുഴപ്പങ്ങളും തുടരുന്നു. പതിവ് പോലെ തനിക്കെതിരെ ഉയർന്ന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവര്‍ത്തന ശൈലിക്കെതിരെ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉയര്‍ത്തിയ ശക്തമായ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അടൂര്‍ പ്രകാശിന്റെ ചോദ്യങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച മുഖ്യമന്ത്രി, തനിക്കെതിരെയുള്ള ആക്ഷേപങ്ങളെല്ലാം പാര്‍ട്ടിയോടാണ് ചോദിക്കേണ്ടതെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മുന്നണിയുടെ നേതൃനിരയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന കാര്യം വീണ്ടും പരസ്യമായിരിക്കുകയാണ്. മന്ത്രിസഭയില്‍ അസ്വാരസ്യമുണ്ടെന്ന വാര്‍ത്തകളോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുന്നണി […]
Read more

ഒറ്റ റീച്ചാർജിൽ 3 വർഷം ഉപയോ​ഗിക്കാവുന്ന അൺലിമിറ്റഡ് 5G പ്ലാനുമായി ജിയോ!

ഉപഭോക്താക്കൾക്കായി മൂന്ന് വർഷത്തെ അൺലിമിറ്റഡ് കണക്റ്റിവിറ്റി പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. 10,000 രൂപയുടെ പുതിയ പ്ലാനിലൂടെ ഒറ്റ റീചാർജിൽ മൂന്ന് വർഷത്തേക്ക് തടസ്സമില്ലാത്ത ടെലികോം സേവനങ്ങളും വിനോദ, ഡിജിറ്റൽ സേവനങ്ങളും ലഭ്യമാകും. ഓരോ വർഷവും റീചാർജ് ചെയ്യുന്ന രീതി ഒഴിവാക്കുന്നതിനൊപ്പം നിലവിലെ ആനുകൂല്യങ്ങളും നിരക്കുകളും മൂന്ന് വർഷത്തേക്ക് ഉറപ്പാക്കുന്നുവെന്നതാണ് പുതിയ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് 5ജി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 2.5 ജിബി അതിവേഗ ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് പ്ലാനിലെ പ്രധാന […]
Read more

അതിഥിത്തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ പോർട്ടൽ; മൂന്ന് മാസത്തിനുള്ളിൽ തയ്യാറാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും തിരിച്ചറിയൽ രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുമായി ഏകീകൃത തിരിച്ചറിയൽ പോർട്ടൽ ആരംഭിക്കാൻ സർക്കാർ. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ കേരള മിഷനാണ് പോർട്ടൽ തയ്യാറാക്കുന്നത്. അതിഥിത്തൊഴിലാളികൾക്കിടയിൽ വ്യാജ ആധാർ കാർഡുകൾ വ്യാപകമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാർ നടപടി. തൊഴിൽ, ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശഭരണം, റവന്യൂ എന്നീ ആറ് വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി ആറ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേരും. മൂന്ന് മാസത്തിനുള്ളിൽ പോർട്ടൽ തയ്യാറാക്കാനാണ് […]
Read more

ഹാർദിക് പഞ്ചാബിലേക്ക്; മുംബൈയുടെ പുതിയ നായകൻ ആര്? പ്രതികരിച്ച് മുംബൈ ഇന്ത്യൻസ്

ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് കൂടുമാറിയതോടെ പുതിയ നായകനെ കണ്ടെത്താനുള്ള നീക്കവുമായി മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ മുൻ നായകൻ രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാൽ നായകനെ തീരുമാനിക്കുന്നതിൽ ധൃതിയില്ലെന്നാണ് മുംബൈ ഇന്ത്യൻസ് വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന സീസണിൽ ടീമിനെ നയിക്കാൻ അനുയോജ്യനായ താരത്തെ കണ്ടെത്തുന്നതിനായി വിശദമായ വിലയിരുത്തൽ നടത്താനാണ് മാനേജ്മെന്റിന്റെ തീരുമാനം. […]
Read more

ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്ത്; ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് സൂചന

കൊല്ലം: ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 26കാരി സായയും സുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചന നൽകുന്നതാണ് പുറത്തുവന്ന സന്ദേശങ്ങൾ. കഴിഞ്ഞ സെപ്റ്റംബർ 24ന് ഇരുവരും നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘എന്താ പറ്റിയത് നിനക്ക്’ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ‘വീട്ടിൽ സീൻ, വിളിക്കാം’ എന്നായിരുന്നു സായയുടെ മറുപടി. ‘ആരുമായിട്ടാണ് പ്രശ്നം, അഫ്സലാണോ?’ എന്ന് സുഹൃത്ത് ചോദിച്ചപ്പോൾ ‘എല്ലാവരും’ എന്നായിരുന്നു പ്രതികരണം. തുടർന്ന് സുഹൃത്ത് വീഡിയോ കോളിൽ വിളിച്ചെങ്കിലും സായ ഫോൺ […]
Read more

‘ഇന്‍ജക്ഷന്‍ മാറി കുത്തുന്ന നഴ്‌സുമാര്‍ പഠിച്ചത് വേറെ സംസ്ഥാനങ്ങളില്‍ നിന്ന്’; കെ മുരളീധരന്‍

തിരുവനന്തപുരം: കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ചികിത്സാ പിഴവുകളിൽ നഴ്സുമാർക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇത്തരം പിഴവുകൾ വരുത്തുന്ന നഴ്സുമാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അവിടങ്ങളിൽ കേരളത്തിലേതുപോലെയുള്ള പഠനരീതിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ നഴ്സിങ് സീറ്റുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും നിലവിലെ 100 സീറ്റുകൾ 200 ആയി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) ഉദ്യോഗസ്ഥർ തന്റെ അടുത്തേക്ക് വരാത്തതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. മരുന്ന് കമ്പനികളുടെ പ്രതിനിധികളെ തന്റെ അടുത്തേക്ക് കൊണ്ടുവരരുതെന്ന് കർശന […]
Read more

പൊച്ചെറ്റിനോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക്; മൈക്കല്‍ കാരിക്കിന്റെ ഭാവി തുലാസിൽ

മോശം പ്രകടനത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിന്റെ ഭാവി അനിശ്ചിതത്വത്തിൽ. കാരിക്കിനെ പുറത്താക്കേണ്ട സാഹചര്യമുണ്ടായാൽ ചുമതലയേൽക്കാൻ യുഎസ്എ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ടീമിന്റെ നിലവിലെ സാഹചര്യം വിലയിരുത്താൻ ക്ലബ് സിഇഒ ഒമർ ബെറാഡയും ഫുട്ബോൾ ഡയറക്ടർ ജേസൺ വിൽകോക്സും ഉടമ സർ ജിം റാറ്റ്ക്ലിഫുമായി കൂടിക്കാഴ്ച നടത്തും. ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി വെറും മൂന്ന് വിജയങ്ങൾ മാത്രമാണ് യുണൈറ്റഡിന് നേടാനായത്. അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയ്ക്കെതിരെ ഇഞ്ചുറി ടൈമിൽ […]
Read more

സൗദിയിൽ വിമാന സർവീസുകൾ നിർത്തി ഇന്ത്യൻ കമ്പനികൾ; പ്രവാസികളും ഉംറ തീർഥാടകരും പ്രതിസന്ധിയിൽ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിയതോടെ സൗദി അറേബ്യയിൽ യാത്രക്കാർ പ്രതിസന്ധിയിൽ. നാട്ടിലേക്ക് മടങ്ങാനാകാതെ പ്രവാസികളും ഉംറ തീർഥാടകരുമാണ് ദുരിതത്തിലായിരിക്കുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ കമ്പനികളാണ് താൽക്കാലികമായി സർവീസുകൾ നിർത്തിവച്ചത്. സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ഇൻഡിഗോ വീണ്ടും നീട്ടിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളും കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix