Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ചർച്ച വിജയം; ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക്

തിരുവനന്തപുരം: നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനത്തെ ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കുമെന്നും ജനുവരി ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നും മന്ത്രി സി.പി. ജോൺ ഉറപ്പുനൽകിയതായി തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു. കമ്മീഷന്റെ പഠനത്തിനിടെ ഓരോ തൊഴിലാളി സംഘടനകൾക്കും നിരക്ക് വർധന സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് […]
Read more

തെന്നിന്ത്യൻ താരം പ്രിയ ഭവാനി ശങ്കർ വിവാഹിതയായി; വരൻ രാജ്‌വേൽ രാജ്

ചെന്നൈ: തമിഴ്- തെലുങ്ക് ചലച്ചിത്ര താരം പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. ദീർഘകാല സുഹൃത്തും പ്രണയിതാവുമായ രാജ്‌വേൽ രാജാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കോളേജ് കാലം മുതൽ പരസ്പരം അറിയാവുന്ന പ്രിയയും രാജ്‌വേലും പത്ത് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വാർത്താ അവതാരികയായാണ് പ്രിയ ഭവാനി ശങ്കർ കരിയർ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തി. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് […]
Read more

സ്കൂട്ടറിൽ 5 പേരുമായി യാത്ര, വിദ്യാർ‌ഥികൾക്ക് 2500 രൂപ പിഴ; ലൈസൻസ് പോകും

കൊച്ചി: അഞ്ച് പേരെ വെച്ചുള്ള വിദ്യാർത്ഥികളുടെ സ്കൂട്ടർ യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനൊപ്പം രക്ഷിതാക്കളെയും കൂട്ടി ബോധവത്കരണ ക്ലാസിൽ ഹാജരാകാനും വിദ്യാർഥികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അഞ്ചു വിദ്യാർഥികൾ സ്കൂട്ടറിൽ സഞ്ചരിച്ചതിലാണ് നടപടി. സ്കൂട്ടറിൽ അഞ്ചു പേർ ഒരുമിച്ച് യാത്ര ചെയ്തതിന് 1,000 രൂപ പിഴ അടയ്ക്കണം. കൂടാതെ, ഹെൽമെറ്റ് ധരിക്കാത്തതിന് (മൂന്നുപേർക്ക് 500 രൂപ വീതം) 1,500 രൂപ വേറെയും […]
Read more

പരിപ്പുവടയ്ക്ക് ഉപ്പില്ല; കൊല്ലത്ത് തട്ടുകട അടിച്ചുതകർത്തു

കൊല്ലം: മാരകായുധങ്ങളുമായി എത്തിയ സംഘം തട്ടുകട അടിച്ചുതകർക്കുകയും തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയും ചെയ്തു. ആക്രമണം തടയാൻ ശ്രമിച്ച കടയുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. വടിവാൾ ഉപയോഗിച്ച് വെട്ടാനും ശ്രമിച്ചതായി പരാതി. പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശി കടയുടമ ജെ. നാസിം, തൊഴിലാളി മോഹനൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞാണ് അക്രമികൾ കടയിൽ പ്രശ്നമുണ്ടാക്കിയതെന്ന് കടയുടമ നാസിം […]
Read more

സച്ചിന്റെ ക്രിക്കറ്റ് ഓര്‍മകള്‍ മ്യൂസിയത്തിലേക്ക്; ‘ബാറ്റോഗ്രാഫി’യിലൂടെ ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതയാത്ര

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ അപൂർവ ക്രിക്കറ്റ് സ്മാരകങ്ങൾ ഇനി ആരാധകർക്ക് നേരിൽ കാണാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ പൂർത്തിയാക്കാൻ ഉപയോഗിച്ച ബാറ്റുകൾ ഉൾപ്പെടെ തന്റെ കരിയറിലെ വിലപ്പെട്ട ക്രിക്കറ്റ് ഉപകരണങ്ങൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എംസിഎ) ശരദ് പവാർ ക്രിക്കറ്റ് മ്യൂസിയത്തിന് സമ്മാനിക്കുകയാണ് സച്ചിൻ. അദ്ദേഹത്തിന്റെ കരിയറിലെ 26 ബാറ്റുകളാണ് പ്രത്യേക പ്രദർശനത്തിന്റെ പ്രധാന ആകർഷണം. സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച നവംബർ 16ന്റെ ഓർമ്മയ്ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ ശേഖരം അനാച്ഛാദനം […]
Read more

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു വി സാംസനാണ് നായകൻ. 18 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്. നവംബർ 14 മുതൽ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് മത്സരങ്ങൾ നടക്കുന്നത്. സഞ്ജു സാംസൺ, മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, രോഹൻ കുന്നുമ്മൽ, എം.ഡി. നിധീഷ്, ജലജ് സക്‌സേന തുടങ്ങിയ പരിചിത മുഖങ്ങൾക്കൊപ്പം കേരള ക്രിക്കറ്റ് ലീഗിലടക്കം മികവ് […]
Read more

പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം തുറന്ന് ഇറാൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് ഐആർജിസി

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം തുറന്ന് ഇറാൻ. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവ വിക്ഷേപിക്കാനുള്ള ലോഞ്ചറുകളും സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) പുറത്തുവിട്ടു. ഐആർജിസിയുടെ എയ്‌റോസ്‌പേസ് വാരത്തോടനുബന്ധിച്ച് ചൊവ്വാഴ്ചയാണ് പുതിയ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഐആർജിസിയുമായി ബന്ധമുള്ള തസ്‌നീം വാർത്താ ഏജൻസിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ഇറാൻ സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലി അബ്ദൊല്ലാഹിയുടെയും ഐആർജിസി എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡർ […]
Read more

ബാർ ലൈസൻസ് നടപടികളിൽ വിജിലൻസ് അന്വേഷണം; മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതുമടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. എക്സൈസ് കമ്മീഷണറായിരുന്ന സാംബശിവറാവുവിന്റെ കാലയളവിലെ മുഴുവൻ നടപടികളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച ഫയൽ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിക്ക് കൈമാറി. വിജിലൻസ് അന്വേഷണത്തിന് വൈകാതെ ഉത്തരവിറങ്ങിയേക്കും. സാംബശിവറാവു എക്സൈസ് കമ്മീഷണറായിരുന്ന കാലത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതിലും പുതുക്കിയതിലും സ്വീകരിച്ച നടപടികളാണ് പ്രധാനമായും പരിശോധിക്കുക. മുഖ്യമന്ത്രിയുടെ ശുപാർശയോടെ ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുന്നതോടെ അന്വേഷണ നടപടികൾക്ക് തുടക്കമാകും. ഐഎഎസ് ഉദ്യോഗസ്ഥൻ […]
Read more

‘സോണിയ ഗാന്ധിയുടെ വാദങ്ങൾ കളവ്’; സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ ബിജെപിയും ആം ആദ്മി പാർട്ടിയും

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പുതിയ പുസ്തകമായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ രാഷ്ട്രീയ വിവാദത്തിൽ. 1984ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ ബിജെപിയും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. പഞ്ചാബിൽ കോൺഗ്രസിനെതിരെ പുസ്തകത്തിലെ പരാമർശങ്ങൾ രാഷ്ട്രീയ ആയുധമാക്കുകയാണ് ഇരുപാർട്ടികളും. 1984ലെ കലാപം തുടങ്ങിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഡൽഹിയിൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ടിരുന്നുവെന്ന വാദം തെറ്റാണെന്നാണ് ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും ആരോപണം. സിഖ് പ്രവർത്തകരും ഈ വാദത്തെ എതിർത്തിട്ടുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിച്ച […]
Read more

പീരുമേട്ടിൽ പോബ്സ് തോട്ടം തൊഴിലാളികൾക്ക് 17 മാസമായി ശമ്പളമില്ല; സമരത്തിനൊരുങ്ങി തൊഴിലാളികൾ

പീരുമേട്: 17 മാസമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി പീരുമേട്ടിലെ പോബ്സ് ഗ്രൂപ്പിന്റെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ. പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് പോബ്സ് എസ്റ്റേറ്റ് ഉടമയുടെ തിരുവല്ല കുറ്റൂരിലുള്ള വീടിന് മുന്നിൽ തൊഴിലാളികൾ സത്യാഗ്രഹ സമരം നടത്തും. എ.ഐ.ടി.യു.സിയുടെ കീഴിലുള്ള എച്ച്.ഇ.എൽ യൂണിയന്റെ നേതൃത്വത്തിലാണ് സമരം. പോബ്സ് ഗ്രൂപ്പിന് പീരുമേട് താലൂക്കിൽ ഏഴ് തേയിലത്തോട്ടങ്ങളാണുള്ളത്. താൽക്കാലിക തൊഴിലാളികളടക്കം മൂവായിരത്തോളം തൊഴിലാളികളും നൂറിലധികം ഓഫീസ് ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഒന്നര വർഷമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix