Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

യുപിഐ വഴി കൈക്കൂലി വാങ്ങിയ കേസ്; വൈക്കം മുൻ സിഐ ഷമീർഖാൻ അറസ്റ്റിൽ

തിരുവനന്തപുരം: മണ്ണ് മാഫിയയിൽ നിന്നും വിവിധ കേസുകളിലെ പ്രതികളിൽ നിന്നും യുപിഐ വഴി കൈക്കൂലി വാങ്ങിയെന്ന കേസിൽ വൈക്കം മുൻ സർക്കിൾ ഇൻസ്പെക്ടർ ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയുടെ പേരിൽ എടുത്ത ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് പണം വാങ്ങിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. സംഭവത്തിൽ നേരത്തെ ഷമീർഖാനെ സസ്‌പെൻഡ് ചെയ്തിരുന്നു. 2026 സെപ്റ്റംബർ 5-ന് അസം സ്വദേശിയുടെ പേരിൽ വൈക്കത്തെ കനറാ ബാങ്ക് ശാഖയിലാണ് അക്കൗണ്ട് തുടങ്ങിയത്. ഇതിനായി വൈക്കം സ്വദേശി അരുണിന്റെ ഫോൺ നമ്പറാണ് […]
Read more

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ‘യുഗ് യുഗീൻ ഭാരത്’ മ്യൂസിയത്തിന് 3,230 കോടി രൂപ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. നോർത്ത്, സൗത്ത് ബ്ലോക്കുകളിലായി ‘യുഗ് യുഗീൻ ഭാരത്’ എന്ന പേരിൽ മ്യൂസിയം നിർമിക്കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. പദ്ധതിക്കായി 3,230 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാകും മ്യൂസിയമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നോർത്ത്, സൗത്ത് ബ്ലോക്കുകളിലെ സർക്കാർ ഓഫീസുകൾ പുതിയ സേവാ തീർത്ഥിലേക്ക് മാറ്റിയ സാഹചര്യത്തിൽ, ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്ന […]
Read more

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുവതിയെ കെട്ടിയിട്ട് മർദിച്ച് ജനക്കൂട്ടം

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. കൈകാലുകൾ കയർ ഉപയോഗിച്ച് ബന്ധിച്ച ശേഷം യുവതിയെ വലിച്ചിഴയ്ക്കുകയും വടികൾ കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. യുവതിയെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനിടെ യുവതിയുടെ വായിൽ നിന്ന് രക്തം വരുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ യുവതിയെ രക്ഷിക്കാൻ ആരും മുന്നോട്ടുവന്നില്ല. അഞ്ച് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. […]
Read more

പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം നടൻ മധുവിന്

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം ചലച്ചിത്ര നടൻ പത്മശ്രീ മധുവിന്. ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷത്തി ഒന്ന് രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ശിൽപവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷിക ദിനമായ നവംബർ 26-ന് തിരുവനന്തപുരത്തെ സെനറ്റ് ഹാളിൽ നടക്കുന്ന ‘രാകേന്ദു കിരണങ്ങൾ’ എന്ന […]
Read more

ഗോവ-മം​ഗളൂരൂ വന്ദേഭാരത് ബെം​ഗളൂരുവിലേക്ക് നീട്ടി; നവംബർ 13 മുതൽ സർവീസ്

ബെംഗളൂരു: ഗോവ–മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെംഗളൂരുവിലേക്ക് നീട്ടി. നവംബർ 13 മുതൽ മഡ്ഗാവ്–യശ്വന്ത്പൂർ റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13ന് പുതിയ സർവീസ് രാജ്യത്തിന് സമർപ്പിക്കും. ആഴ്ചയിൽ ആറുദിവസം ഇരുദിശകളിലേക്കും ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവിൽനിന്ന് ബുധനാഴ്ചയും ഗോവയിൽനിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടായിരിക്കില്ല. യശ്വന്ത്പൂരിൽനിന്ന് രാവിലെ 7.35ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55ന് മഡ്ഗാവിൽ എത്തും. മഡ്ഗാവിൽനിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.15ന് യശ്വന്ത്പൂരിലെത്തും. ശ്രാവണബെലഗോള, ഹാസൻ, സക്ലേഷ്പുർ, […]
Read more

വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രിയുമായി കെഎസ്ഇബി ചെയർമാൻ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. വൈദ്യുതി മേഖലയിലെ പ്രതിസന്ധിയും ഇതുവരെ ഉണ്ടായ സംഭവവികാസങ്ങളും ചർച്ചയായതായാണ് വിവരം. വൈദ്യുതി കരാറുമായി ബന്ധപ്പെട്ടാണ് മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായവ്യത്യാസം പരസ്യമായത്. കരാർ സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചില്ലെന്നും തീരുമാനങ്ങൾ തന്റെ അറിവോടെയല്ല നടന്നതെന്നുമുള്ള മന്ത്രിയുടെ നിലപാടാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വൈദ്യുതി പ്രതിസന്ധിയില്ലെന്ന വാദത്തെയും മന്ത്രി ചോദ്യം […]
Read more

കുതിച്ചുയർന്ന് മുട്ട വില; വില്ലനാകുന്നത് എഥനോളും E20 പെട്രോളും!

കൊച്ചി: സംസ്ഥാനത്ത് കോഴി, താറാവ് മുട്ടകളുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു കോഴിമുട്ടയ്ക്ക് രണ്ട് രൂപയും താറാവ് മുട്ടയ്ക്ക് മൂന്ന് രൂപയോളവുമാണ് വർധിച്ചത്. നിലവിൽ കോഴിമുട്ട ഒന്നിന് 9.50 രൂപയും താറാവ് മുട്ടയ്ക്ക് 18 രൂപ വരെയുമാണ് വില. രണ്ടാഴ്ച മുൻപ്‌ കോഴിമുട്ട 7.50 രൂപയ്ക്കും താറാവ് മുട്ട 15 രൂപയ്ക്കുമാണ് വിറ്റിരുന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നതും വില കൂടുന്നതിന് ഒരു കാരണമായിട്ടുണ്ട്. ആവശ്യകത ഇനിയും ഉയരാൻ […]
Read more

‘ഡയലോഗ് അടിച്ചാൽ തെറ്റ് വെളുക്കില്ല, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വം’: പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ കോടികളുടെ ദുരൂഹ ഇടപാടിന് നീക്കം നടത്തിയെന്ന ആരോപണം ഉന്നയിച്ച അദ്ദേഹം, വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങണമെന്ന് താൻ വാദിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന മുഖ്യമന്ത്രി വളച്ചൊടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ജി.എൻ.എ (GNA) കരാർ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ ഹിമാചൽ വൈദ്യുതിയുടെ നിരക്കുമായി താരതമ്യം […]
Read more

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്നു; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

പാലക്കാട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വയോധികയുടെ 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനെയാണ് പൊലീസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുമാരി എന്ന വയോധികയുടെ സ്വർണമാണ് മോഷണം പോയത്. മകന്റെ വീട്ടിൽ നിന്ന് വിവാഹാവശ്യത്തിനായി കൊണ്ടുപോകുകയായിരുന്നു ആഭരണങ്ങൾ. സേലത്തുനിന്ന് ട്രെയിനിൽ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽ വെച്ചാണ് മോഷണം നടത്തിയത്. പ്രതിയുടെ ഇൻസ്റ്റഗ്രാം റീലുകളും 600-ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് […]
Read more

വ്യാജ പാഴ്സൽ സർവീസ് തുടങ്ങി; ‘ചാറ്റ് ജിപിടി വഴി വ്യാജ ബില്ല്’, പണം തട്ടിയ യുവാവ് പിടിയിൽ

കൊച്ചി: ആലപ്പി പാഴ്സൽ സർവീസിന്റെ പേരിൽ വ്യാജ ശാഖ ആരംഭിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് നെല്ലിക്കട്ട നെക്രാജെ സ്വദേശി മുഹമ്മദ് സുൽത്താൻ (24) ആണ് പിടിയിലായത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആലപ്പി പാഴ്സൽ സർവീസിന്റെ പേരിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ വ്യാജ ശാഖ ആരംഭിച്ചായിരുന്നു പണം തട്ടിയിരുന്നത്. ‘തൃക്കരിപ്പൂർ ആലപ്പി പാഴ്സൽ സർവീസ്’ എന്ന പേരിൽ ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix