Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ ആവശ്യം കോടതി തള്ളി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന ഹർജിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. ജഡ്ജി കെ.കെ. ബാലകൃഷ്ണന്റേതാണ് നടപടി. മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും കോടതിയിൽ പ്രവേശനം അനുവദിക്കരുതെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. വിചാരണ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങളുടെ അവകാശമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് […]
Read more

ചരിത്ര പോരിൽ ശ്രേയസിന് ടോസ്; ജപ്പാനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും

സാനോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് പോരിനിറങ്ങും മുന്‍പ് ഇന്ത്യന്‍ പുരുഷ ടി20 ടീം മറ്റൊരു ചരിത്ര പോരിന് ഇന്നിറങ്ങും. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും ജപ്പാനും നേർക്കുനേർ വരുന്ന പോരിൽ ടോസ് നേടിയ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുത്തു. മഴയും നനഞ്ഞ ഔട്ട് ഫീൽഡും കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ടോസും വൈകിയിരുന്നു. അതിനാൽ 5 ഓവർ മത്സരമാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏഷ്യന്‍ ഗെയിംസിന് മുന്‍പുള്ള പരിശീലന മത്സരമെന്ന നിലയിലാണ് പോരാട്ടം. കളിക്ക് മഴ ഭീഷണിയുണ്ട്. […]
Read more

ഏഷ്യൻ ഗെയിംസ് വനിതാ ടി20 ഫൈനൽ; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ടോക്കിയോ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റിലെ സ്വർണ മെഡൽ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹാങ്‌ഷോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യ, ഇത്തവണയും കിരീടം നിലനിർത്താനുള്ള ലക്ഷ്യത്തോടെയാണ് ഫൈനലിനിറങ്ങുന്നത്. സെമിഫൈനലിൽ ബംഗ്ലാദേശിനെ 114 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. മറുവശത്ത് പാകിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കലാശപ്പോരിന് യോഗ്യത നേടിയത്. കഴിഞ്ഞയാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലിലും ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയിരുന്നു. മികച്ച ഫോമിലുള്ള ഇന്ത്യൻ […]
Read more

ED കേസിൽ പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഇഡിയുടെ കത്തില്‍ കേസ് എടുക്കാമെന്ന നിയമോപേദശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി വിഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ആഭ്യന്തരമന്ത്രി ഡിജിപിക്ക് നിര്‍ദേശം നിര്‍ദേശം നല്‍കിയത്‌. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപികരിക്കുമെന്നാണ് വിവരം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു […]
Read more

വ്യാജമദ്യക്കേസ്; ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിച്ച ശേഷം ജയിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം. ഇന്ന് തന്നെ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്യം പിടികൂടിയ വീട് വായ്പ കുടിശ്ശികയെ തുടർന്ന് ബാങ്ക് ‘സർഫാസി’ നിയമപ്രകാരം പിടിച്ചെടുത്ത് വിറ്റതാണെന്നും അതിനാൽ വീടുമായി ഇപ്പോൾ തനിക്ക് ഉടമസ്ഥാവകാശ […]
Read more

ഇഡി റിപ്പോർട്ട്; വിശദീകരണത്തിന് ലഘുലേഖയുമായി ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസിലെ ഇഡി നീക്കത്തില്‍ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാന്‍ സിപിഐഎം. ഇഡി സിപിഐഎമ്മിനെതിരെ വേട്ടക്ക് ഇറങ്ങിയിരിക്കുകയാണെന്നും നേരത്തേയും ഇത്തരത്തിൽ പിണറായിയേയും പാർട്ടിയേയും ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നുമാണ് ലഘുലേഖയില്‍ പറയുന്നത്. സിഎംആര്‍എല്‍ കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് തുടക്കമെന്നും പാർട്ടി വിശദീകരിക്കുന്നു. ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് ലഘുലേഖയുടെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രിയുമായി ചേര്‍ത്ത് വ്യജ പ്രചാരണങ്ങള്‍ ഉണ്ടായി. ടി വീണയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍ പിണറായി വിജയന്റെ […]
Read more

ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ; ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ. പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനം മലയോര മേഖലയിലെ സാധാരണക്കാരെയും കർഷകരെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് സഭ ഉയർത്തുന്നത്. ജനങ്ങളുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ സർവേ നടത്താവൂവെന്ന് സിറോ മലബാർ സഭ പിആർഒ ഫാ. ടോം ഓലിക്കരോട്ട് ആവശ്യപ്പെട്ടു. സർവേ നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നും ഫിസിക്കൽ വെരിഫിക്കേഷൻ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സാറ്റലൈറ്റ് സർവേയിൽ […]
Read more

പ്രിയദർശിനി സൗജന്യയാത്ര പദ്ധതി; സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധിയെന്ന് ഉടമകൾ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിയായ ‘പ്രിയദർശിനി’ 100 ദിവസം പിന്നിട്ടു. പദ്ധതി വിജയകരമായി മുന്നോട്ട് പോകുമ്പോൾ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാണെന്ന് ബസുടമകൾ പറയുന്നു. പദ്ധതി ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് 700 സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നാണ് ബസുടമകളുടെ സംഘടനകളുടെ കണക്ക്. നിലവിൽ 11,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇതിൽ പകുതിയിലധികം ബസുകളും പൂർണ സർവീസ് നടത്തുന്നില്ലെന്നും ഉടമകൾ പറയുന്നു. ശമ്പളം നൽകാൻ കഴിയാത്തതിനാൽ തൊഴിലാളികൾ ജോലിക്ക് എത്താത്തതും സർവീസുകളെ ബാധിക്കുന്നുണ്ട്. […]
Read more

മണ്ഡലകാല ഒരുക്കങ്ങളിൽ വീഴ്ചയില്ല; ദേവസ്വം മന്ത്രിയുടെ ആരോപണം തള്ളി ബോർഡ് പ്രസിഡന്റ്

ന്യൂഡൽഹി: ശബരിമല മണ്ഡലകാല ഒരുക്കങ്ങളിൽ വീഴ്ചയും അലംഭാവവും ഉണ്ടെന്ന ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണം തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മണ്ഡലകാല ഒരുക്കങ്ങളിൽ യാതൊരു കാലതാമസമോ അലംഭാവമോ ഇല്ലെന്നും കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ എത്തിയതാണ് അരവണ ക്ഷാമത്തിന് കാരണമായതെന്ന് കെ ജയകുമാർ വ്യക്തമാക്കി. ഡിജിറ്റലൈസേഷൻ, അരവണ നിർമാണം, മരാമത്ത് ജോലികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മണ്ഡലകാലത്തിന് മുന്നോടിയായി അരവണ ഉൽപാദനം […]
Read more

മഞ്ജു വാര്യർക്കെതിരായ സനൽകുമാർ ശശിധരന്റെ പരാമർശങ്ങൾ; വിമർശനവുമായി കെ കെ ശൈലജ

തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ വിമർശനവുമായി സിപിഐഎം നേതാവ് കെ കെ ശൈലജ. നടി മഞ്ജു വാര്യർക്കെതിരെ സനൽകുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണെന്ന് ശൈലജ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. മഞ്ജു വാര്യരുടെ ജീവിതം ഇത്തരം പരാമർശങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്നും, സനൽകുമാർ ശശിധരനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. മഞ്ജു വാര്യർ നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും അവർ വ്യക്തമാക്കി. മലയാളത്തിലെ ശ്രദ്ധേയരായ അഭിനേത്രിമാരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix