Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര നിർദേശം; പ്രതികരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്ല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ എസ്. മുരളീധർ ഹാജരായി. വന്ദേമാതരം ദേശീയഗാനത്തിന് തുല്യമായ ദേശീയ പ്രാധാന്യമുള്ള ഗാനമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പൗരന്മാരുടെ […]
Read more

അരുവിക്കര ഡാമിൽ വന്‍ മണലൂറ്റ്; കുടിവെള്ളത്തിൽ ചെളി കലർത്തി കരാര്‍ കമ്പനി

തിരുവനന്തപുരം: തിരുവനന്തപുരം നഗരവാസികളുടെ കുടിവെള്ള സ്രോതസായ അരുവിക്കര ഡാമില്‍ ചെളി മാറ്റുന്നതിന്റെ പേരില്‍ വന്‍ മണലൂറ്റ്. കരാർ ഏറ്റെടുത്ത കമ്പനിയാണ് കൂറ്റൻ ഡ്രഡ്ജറുകൾ ഉപയോഗിച്ച് ഡാമിൽനിന്ന് മണലും ചെളിയും നീക്കം ചെയ്യുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. നൂറുകണക്കിന് ലോഡ് മണൽ ഡാമിൽനിന്ന് ലോറികളിൽ കടത്തുന്നതായും പ്രദേശവാസികൾ പറയുന്നു. പദ്ധതിയുടെ ടെൻഡർ രേഖകളിൽ ചെളി, മണൽ, ഗ്രാവൽ എന്നിവ നീക്കം ചെയ്ത് പ്രദേശത്തുനിന്ന് മാറ്റണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാൽ ചെളിയും മറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് നിക്ഷേപിക്കാതെ വീണ്ടും ജലാശയത്തിലേക്ക് തന്നെ […]
Read more

എസ്എസ്എൽസി പരീക്ഷ ചോദ്യങ്ങൾ കടുപ്പിച്ചേക്കും; നിലവാരം ഉറപ്പാക്കാൻ നീക്കം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മിനിമം മാർക്ക് ഒഴിവാക്കിയ സാഹചര്യത്തിൽ പരീക്ഷയുടെ നിലവാരം ഉറപ്പാക്കാൻ ഈ വർഷം ചോദ്യങ്ങൾ കൂടുതൽ നിലവാരമുള്ളതാക്കാൻ സാധ്യത. എല്ലാവർക്കും എളുപ്പത്തിൽ മാർക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി അർഹരായ വിദ്യാർഥികൾ മാത്രം വിജയിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നീക്കം. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ചോദ്യങ്ങൾ മൂന്ന് തലങ്ങളിലായാണ് തയ്യാറാക്കിയത്. 100 മാർക്കിന്റെ പരീക്ഷയിൽ 30 ശതമാനം എളുപ്പമുള്ള ചോദ്യങ്ങളും 50 ശതമാനം ശരാശരി നിലവാരത്തിലുള്ള ചോദ്യങ്ങളും 20 ശതമാനം കടുപ്പമുള്ള ചോദ്യങ്ങളുമായിരുന്നു. ഈ രീതിയുടെ ഭാഗമായി കടുപ്പമുള്ള […]
Read more

പണം ചിലവായില്ലെങ്കിൽ ആരാണ് സ്പോൺസർ എന്ന് പറയാൻ സർക്കാർ മടിക്കുന്നതെന്തിന്? വൻ അഴിമതി മണക്കുന്നോ? മുഖ്യമന്ത്രിയുടെ ചാർട്ടേഡ് യാത്രയും മറഞ്ഞിരിക്കുന്ന ഡീലുകളും

മഴക്കെടുതി നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ ചാര്‍ട്ടേഡ് വിമാന യാത്ര രാഷ്ട്രീയമായി വലിയ വിവാദങ്ങളിലേക്ക് നീങ്ങുന്നു. സംഭവത്തിലുടനീളം പൊതിഞ്ഞുനിൽക്കുന്ന അടിമുടി ദുരൂഹതയാണ് കാര്യങ്ങളുടെ ​ഗൗരവം കൂട്ടുന്നത്. പൊതുഖജനാവിന് ചിലവില്ലെന്ന് പറയുമ്പോഴും സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും സൗജന്യ സേവനം മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിയമപരമായും ധാര്‍മ്മികമായും ചോദ്യം ചെയ്യപ്പെടുകയാണ്. ആരാണ് ആ സ്പോൺസർ എന്ന് പറയാൻ മുഖ്യമന്ത്രിക്കോ ഓഫീസിനോ കഴിയുന്നില്ലേ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. പ്രതിപക്ഷം വിഷയം കടുപ്പിക്കുന്നതോടെ ഈ വിമാനയാത്രകള്‍ വി.ഡി. സതീശന് വരും […]
Read more

ചിറയിൻകീഴ് കയ്യാങ്കളി വിവാദം; കെപിസിസി അധ്യക്ഷനെ വീണ്ടും കണ്ട് രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ വീണ്ടും കണ്ട് രമ്യ ഹരിദാസ് എംഎൽഎ. നേരത്തെ അന്വേഷണ ഉപസമിതിക്ക് മുന്നിൽ ഹാജരായി രമ്യ ഹരിദാസ് വിശദീകരണം നൽകിയിരുന്നു. വിഷയത്തിൽ കടുത്ത നടപടിയിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നാണ് വിവരം. എന്നാൽ എംഎൽഎയ്ക്ക് പരസ്യ താക്കീത് നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തിയിരുന്നു. ചിറയിൻകീഴിലെ കയ്യാങ്കളി സംഭവത്തിൽ രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. എം എം ഹസൻ അധ്യക്ഷനായ […]
Read more

ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; ഇന്നും കറന്റ് കട്ടിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല കരാറുകൾ വഴി ലഭിക്കേണ്ട വൈദ്യുതി ലഭ്യത കുറഞ്ഞതാണ് പ്രധാന കാരണം. ദീർഘകാല കരാർ പ്രകാരമുള്ള വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് സൂചന. വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മഴ ലഭിക്കുകയും വൈദ്യുതി ഉപയോഗം കുറയുകയും ചെയ്തിട്ടും നിയന്ത്രണം തുടരുകയാണ്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിരുന്നു. എന്നാൽ 100 ദശലക്ഷം […]
Read more

ശബരിമല ഒരുക്കങ്ങൾ; പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് വി എൻ വാസവൻ

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് സർക്കാർ-ദേവസ്വം ബോർഡ് തർക്കങ്ങൾക്കിടെ പ്രതികരണവുമായി മുൻ മന്ത്രി വി എൻ വാസവൻ. ഈ ഘട്ടത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം യോജിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി തന്നെ മുൻകൈയെടുത്ത് ദേവസ്വം ബോർഡിനെ കൂടി ഉൾപ്പെടുത്തി മുന്നോട്ടുപോകണമെന്നും വാസവൻ ആവശ്യപ്പെട്ടു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് 32 വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. സർക്കാർ ദേവസ്വം ബോർഡിനെ സഹായിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. “കഴിഞ്ഞ മണ്ഡലകാലത്ത് ജൂൺ മാസത്തിൽ തന്നെ ആദ്യ […]
Read more

ജനങ്ങളുടെ സുരക്ഷ പ്രധാനം; വാഹന മോഡിഫിക്കേഷനുകൾക്കെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി

കൊച്ചി: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അധികൃതർ കൃത്യമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിൽ കർശന പരിശോധന ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. വാഹനങ്ങളുടെ സുരക്ഷയും റോഡിലെ മറ്റ് യാത്രക്കാരുടെ […]
Read more

വൈദ്യുതി പ്രതിസന്ധി; കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ

തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. ഏറെക്കാലമായി അകറ്റിനിര്‍ത്തിയിരുന്നതും രാഷ്ട്രീയമായി ഏറെ പ്രശ്‌നസാധ്യതയുള്ളതുമായ ഒരു സാധ്യത പരിശോധിക്കാന്‍ നിലവിലെ വൈദ്യുതി പ്രതിസന്ധി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുപണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടായാല്‍ കേരളത്തില്‍ ആണവ നിലയം […]
Read more

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്‌ തീപിടിച്ചു

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന ജീപ്പിൽ തീപിടിച്ചു. ചേർത്തല–അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം ആറാം മൈലിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പിൽനിന്നാണ് തീ ഉയർന്നത്. വാഹനത്തിന്റെ ഉൾഭാഗം കത്തിനശിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. ചേർത്തലയിൽനിന്ന് എത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. ആലപ്പുഴ മുഹമ്മ സ്വദേശിയുടേതാണ് വാഹനമെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix