Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

‘ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം’; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അട്ടിമറിയും ക്രമക്കേടും നടന്നെന്ന പി.ടി. ഉഷയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും രണ്ടും ഒരുപോലെ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അഞ്ജു പ്രതികരിച്ചു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കണമെന്നും അവർ വ്യക്തമാക്കി. ഐഒഎയുടെ ‘സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്’ (എസ്ഒഎം) തെരഞ്ഞെടുപ്പിൽ 53 വോട്ടുകൾ നേടിയാണ് അഞ്ജു ബോബി ജോർജ് വിജയിച്ചത്. ലഭിച്ച വോട്ടുകൾ […]
Read more

സൗദിക്ക് സൈനിക സഹായം നൽകരുത്; പാകിസ്താന് ഹൂതികളുടെ നേരിട്ടുള്ള മുന്നറിയിപ്പ്

ഇസ്ലാമാബാദ്: സൗദി അറേബ്യയെ പിന്തുണച്ച് ഹൂതികൾക്കെതിരെ നിലപാടെടുത്ത പാകിസ്താന് നേരിട്ടുള്ള മുന്നറിയിപ്പുമായി യെമനിലെ ഹൂതി ഭരണകൂടം. സൗദി അറേബ്യയ്ക്ക് സൈനികരെയോ ആയുധങ്ങളോ രഹസ്യാന്വേഷണ വിവരങ്ങളോ മറ്റ് സൈനിക സഹായങ്ങളോ നൽകരുതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ പാർലമെന്റ് പാകിസ്താനോട് ആവശ്യപ്പെട്ടു. സൗദിയുടെ സൈനിക നീക്കങ്ങളിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ ഗുരുതരമായ നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. യെമനിലെ സൈനിക നീക്കങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഇറാനും പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങൾ പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ […]
Read more

മുളന്തുരുത്തി സുനഹദോസിന്റെ 150-ാം വാർഷികം; പാത്രിയാർക്കീസ് ബാവ കേരളത്തിൽ

കൊച്ചി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തി. മുളന്തുരുത്തി സുനഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ബാവയുടെ സന്ദർശനം. സഭാ തർക്കത്തിൽ ഇരുവിഭാഗങ്ങളും അനുരഞ്ജനത്തിനും സമാധാനത്തിനും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബാവയെ സഭാ നേതൃത്വവും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. മലങ്കര സഭയുടെ ചരിത്രത്തിലെ പ്രധാന സംഭവമായ മുളന്തുരുത്തി സുനഹദോസിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഈ മാസം 13-ന് […]
Read more

സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്സിന് സർക്കാർ എൻഒസി വേണ്ട; വിദ്യാർഥി താൽപര്യം മുൻനിർത്തിയെന്ന് മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാരിന്റെ എൻഒസി ആവശ്യമില്ലെന്ന തീരുമാനം വിദ്യാർഥികളുടെ താൽപര്യം മുൻനിർത്തിയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെസിഎച്ച്ആർ) ചെയർപേഴ്സൺ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി വിശദീകരണം നൽകി. കെസിഎച്ച്ആർ ചെയർപേഴ്സൺ നിയമനം പൂർണമായും സുതാര്യമായ നടപടികളിലൂടെയാണ് നടത്തിയതെന്നും മികച്ച വ്യക്തിയെയാണ് ചുമതലപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തില്ലാത്ത വ്യക്തികളുടെയും നിലവിൽ സർക്കാരിന്റെ പദവികൾ ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചവരുടെയും പേരുകൾ ഉൾപ്പെടുന്ന ശുപാർശകളാണ് സെർച്ച് […]
Read more

മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തത്തിൽ സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കി: അടൂർ പ്രകാശ്

തിരുവനന്തപുരം: മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കുമെന്നും അടൂർ പ്രകാശ് നേരത്തെ പ്രതികരിച്ചിരുന്നു. യുഡിഎഫ് […]
Read more

കോവിഡിന്റെ പുതിയ വകഭേദം PJ.2.1 ലോകത്ത് വ്യാപിക്കുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യവിദഗ്ധർ

കോവിഡിന്റെ പുതിയ വകഭേദമായ PJ.2.1 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു. വടക്കേ അമേരിക്കയ്ക്ക് പുറമെ യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ മേഖലകളിലും രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. SARS-CoV-2 വൈറസിന്റെ ഈ വകഭേദം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കൂടുതൽ സാന്നിധ്യമറിയിക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിലെ വിലയിരുത്തലുകൾ പ്രകാരം PJ.2.1 വലിയ രോഗവ്യാപനത്തിന് കാരണമാകാനുള്ള സാധ്യത കുറവാണ്. മറ്റ് കോവിഡ് വകഭേദങ്ങളിൽനിന്ന് വ്യത്യസ്തമായ പ്രത്യേക ലക്ഷണങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. താരതമ്യേന വലിയൊരു കൂട്ടം ജനിതക മാറ്റങ്ങളോടെ പെട്ടെന്ന് രൂപപ്പെടുന്ന […]
Read more

5 മാസം പ്രതിസന്ധി ഉണ്ടാവില്ലെന്ന് റിപ്പോർട്ട്; GNAയുമായുള്ള കരാർ നീക്കത്തിൽ ദുരൂഹത

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ടും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതിൽ വിവാദം. ഒക്ടോബർ 29ന് കമ്മീഷൻ സർക്കാരിന് കൈമാറിയ റിപ്പോർട്ടിലാണ് അടുത്ത അഞ്ച് മാസത്തേക്ക് ഗുരുതരമായ വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോർട്ട് കൈവശമിരിക്കെയാണ് നവംബർ നാലിന് ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ മാസത്തിൽ പീക്ക് സമയത്ത് 16 മെഗാവാട്ടിന്റെ കുറവ് മാത്രമേ ഉണ്ടാകൂവെന്നും ഡിസംബറിൽ ഇത് 34 മെഗാവാട്ടായിരിക്കുമെന്നും […]
Read more

ജിഎൻഎയുമായി വൈദ്യുതി വാങ്ങാൻ കരാറില്ല; രണ്ട് പ്രൊപ്പോസലുകൾ ലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഎൻഎയുമായി വൈദ്യുതി വാങ്ങുന്നതിന് കരാറൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിമാചൽ വൈദ്യുതി, ജിഎൻഎ വൈദ്യുതി എന്നീ രണ്ട് പ്രൊപ്പോസലുകളാണ് ലഭിച്ചതെന്നും ഇതിൽ കൂടുതൽ ലാഭകരമെന്ന് കണ്ടതിനാലാണ് ജിഎൻഎയുടെ പ്രൊപ്പോസൽ പരിഗണിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ജിഎൻഎയുമായി വൈദ്യുതി ബോർഡ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്മർദം ചെലുത്തി കരാറിൽ ഒപ്പിടുവിക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലിരുന്ന സർക്കാർ എന്താണ് ചെയ്തതെന്ന് ചോദിച്ച മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിന് ഏത് […]
Read more

കൊലക്കേസ് പ്രതിക്കൊപ്പം ഫോട്ടോ; വെട്ടിലായി കാസർകോട്ടെ UDF നേതാക്കള്‍

കാസർകോട്: കൊലക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ വിവാദത്തിൽപ്പെട്ട് കാസർകോട്ടെ യുഡിഎഫ് നേതാക്കൾ. അബൂബക്കർ സിദ്ദിഖി കൊലക്കേസിലെ 13-ാം പ്രതിയായ അഹമ്മദ് റയീസിനൊപ്പം സന്ദീപ് വാര്യർ എംഎൽഎ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ് എന്നിവർ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഒരാഴ്ച മുമ്പ് ഗൾഫിൽ നടന്ന ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ പകർത്തിയ ചിത്രമാണിത്. 2022 ജൂൺ 26നാണ് ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉപ്പളയിൽ ക്വട്ടേഷൻ സംഘം കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ […]
Read more

അസമിൽ സൈറാങ് എക്സ്പ്രസ് പാളം തെറ്റി; നിരവധി യാത്രക്കാർക്ക് പരിക്ക്

ഗുവാഹത്തി: അസമിൽ ട്രെയിൻ പാളം തെറ്റി നിരവധി യാത്രക്കാർക്ക് പരിക്ക്. കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ സൈറങ്ങിലേക്ക് പോകുകയായിരുന്ന 13125 നമ്പർ സൈറാങ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ 6.45ഓടെ ഗുവാഹത്തിക്ക് സമീപം ദിഗാരു റെയിൽവേ സ്റ്റേഷന് അടുത്തായിരുന്നു അപകടം. ട്രെയിനിന്റെ എൻജിനും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയതെന്ന് റെയിൽവേ അറിയിച്ചു. എന്നാൽ ഏഴ് കോച്ചുകൾ പാളം തെറ്റിയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി റെയിൽവേ വ്യക്തമാക്കി. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix