Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കാലടി വിദ്യാർത്ഥി സസ്പെൻഷൻ: ഇനിയും അരിശം തീർന്നില്ലേ? സർവകലാശാലയോട് ഹൈക്കോടതി

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് സർവകലാശാലയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള സാഹചര്യം എന്തായിരുന്നുവെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകൾ സർവകലാശാല കോടതിയിൽ ഹാജരാക്കി. ഇന്ന് കേസിൽ വിശദമായ വാദം കേൾക്കുന്നില്ലെന്നും എന്നാൽ വിഷയത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഒരു കേസിൽ രണ്ട് എഫ്ഐആറുകൾ നിലനിൽക്കുമോയെന്നും മൂന്ന് മാസത്തേക്ക് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയും എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു. 60 ദിവസമായി കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലേയെന്നും ഇത്രയും […]
Read more

വൈദ്യുതി കരാറിൽ മുഖ്യമന്ത്രിയും മന്ത്രിയും നേർക്കുനേർ; മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്ന് വിമർശനം

തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അറിയിച്ചില്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയപ്പോൾ, എല്ലാ കാര്യങ്ങളും മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഇതോടെ സർക്കാരിനുള്ളിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടാണ് തർക്കത്തിന്റെ കേന്ദ്രം. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പറയുന്നത് ജിഎൻഎയുമായുള്ള കരാർ വേണ്ടെന്ന് വെക്കാനാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കരാർ ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും വകുപ്പ് […]
Read more

ദീപാവലി ആഘോഷത്തിനിടെ തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു, നില ഗുരുതരം

ലഖ്‌നൗ: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. ഉത്തർപ്രദേശിലെ ബാഗ്പതിൽ നടന്ന സംഭവത്തിൽ 26കാരനായ സൗരഭ് തോമറിനാണ് തലയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദീപാവലി ആഘോഷിക്കാൻ ഗോപാൽപുർ ഗ്രാമത്തിലെ ഖദാനയിലുള്ള വീട്ടിലെത്തിയതായിരുന്നു സൗരഭ്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. സൗരഭും കുടുംബവും റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ അയൽവാസികളായ ധീരജ്, മോനു എന്നീ സഹോദരന്മാർ എത്തി എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് സൗരഭിന്റെ സഹോദരൻ വിനീതുമായി ഇവർ […]
Read more

വിഎച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിലും ദുരൂഹത; KSEBക്ക് റെഗുലേറ്ററി കമ്മീഷൻ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വി.എച്ച്. ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിലും ദുരൂഹതയെന്ന് ആരോപണം. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെയാണ് വൈദ്യുതി വാങ്ങിയതെന്നാണ് കണ്ടെത്തൽ. ടെൻഡർ നടപടികൾ പാലിക്കാതെ വില നിശ്ചയിച്ചതിലും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ഒക്ടോബറിൽ 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിലാണ് വാങ്ങിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നതെന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി ലഭ്യമായിരിക്കെ വി.എച്ച്. ഗ്ലോബലിൽ നിന്ന് […]
Read more

എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

കൊൽക്കത്ത: എയർ ഇന്ത്യ വിമാനത്തിന് തട്ടിക്കൊണ്ടുപോകൽ ഭീഷണി. കൊൽക്കത്തയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 772 വിമാനത്തിനാണ് ഹൈജാക്ക് ഭീഷണി ലഭിച്ചത്. ബുധനാഴ്ച രാവിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. വിമാനത്തിനുള്ളിൽനിന്ന് തട്ടിക്കൊണ്ടുപോകൽ ഭീഷണി സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതോടെ പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളിനെ (ATC) വിവരം അറിയിച്ചു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനം പരിശോധനയ്ക്കായി പ്രത്യേക ഐസൊലേഷൻ […]
Read more

പരിക്കിലും പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങി കിവീസ്

വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ സ്വന്തം നാട്ടിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലൻഡ്. പരിക്കിന്റെ ആശങ്കകൾ നിലനിൽക്കുന്നതിനിടയിലും പ്രമുഖ താരങ്ങളായ രചിൻ രവീന്ദ്ര, ഡെവൺ കോൺവേ, ടോം ബ്ലണ്ടൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇരുടീമുകൾക്കും പരമ്പര നിർണായകമാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ 19ന് ആരംഭിക്കും. ആദ്യ ടെസ്റ്റ് വെല്ലിങ്ടണിലും രണ്ടാം ടെസ്റ്റ് നവംബർ 27 മുതൽ ക്രൈസ്റ്റ്‌ചർച്ചിലുമാണ് നടക്കുക. സീനിയർ താരം ടോം ലാഥമാണ് ടീമിനെ […]
Read more

ദുബൈയിലേക്ക് പോകുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് ജീവനക്കാർക്ക് പരിക്ക്

ന്യൂഡൽഹി: പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ പ്രൊജക്ടൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് ജീവനക്കാർക്ക് പരിക്ക്. കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ ഇന്ത്യക്കാരനെ ചികിത്സയ്ക്കായി കരയിലെത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റതായി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. റുവൈസിൽ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന എം.ടി. ഫുജൈറ എനർജി […]
Read more

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ വകഭേദം PJ.2.1 വ്യാപിക്കുന്നു

വടക്കേ അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ PJ.2.1 വ്യാപിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ വകഭേദം വലിയ തോതിലുള്ള രോഗവ്യാപനത്തിന് കാരണമാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. മറ്റ് കോവിഡ് വകഭേദങ്ങളിൽനിന്ന് വ്യത്യസ്തമായ പ്രത്യേക ലക്ഷണങ്ങളും ഇതിന് കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. സാധാരണയായി വൈറസുകളിൽ കാലക്രമേണ ജനിതക മാറ്റങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ വലിയൊരു കൂട്ടം ജനിതക മാറ്റങ്ങളോടെയാണ് PJ.2.1 പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള […]
Read more

കൊലക്കേസ് പ്രതിയായ സ്ത്രീയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

രാജാക്കാട്: ഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയെ വീടിന് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശിനി റാണിയാണ് മരിച്ചത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുദിവസമായി റാണിയെ കാണാനില്ലായിരുന്നു. മൃതദേഹത്തിന്റെ വലതുകൈയുടെ ഭാഗത്ത് അസ്ഥി മാത്രമാണ് അവശേഷിച്ചിരുന്നത്. കൈയുടെ ബാക്കി ഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. തലയിലും ഗുരുതര പരിക്കുകളുണ്ട്. മൃതശരീരം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെയും രണ്ടുദിവസമായി കാണാനില്ല. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

കോഴിക്കോട് വളയത്ത് വിദ്യാർഥിനിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട്: വളയത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ജ്യുവൽ ലക്ഷ്മിയാണ് മരിച്ചത്. മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix