Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

പ്രസവശേഷം പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി; സംഭവം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതിയുടെ പരാതി. പ്രസവശേഷം ഗർഭപാത്രത്തിൽ പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്നാണ് ചാവക്കാട് സ്വദേശിനിയായ ഫാത്തിമത്തുൽ ഷറഫിയയുടെ ആരോപണം. എന്നാൽ പരാതി തള്ളി ഡോക്ടർ രംഗത്തെത്തി. പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ആരോപണം ഉന്നയിച്ചതെന്നുമാണ് ഡോക്ടറുടെ പ്രത്യാരോപണം. ഓഗസ്റ്റ് 19നായിരുന്നു ഷറഫിയയുടെ സാധാരണ പ്രസവം. പ്രസവത്തിനുശേഷം രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഗർഭപാത്രത്തിൽ തുന്നലിട്ടിരുന്നു. ഇതിനിടെ പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്ന് നിരന്തരമായ […]
Read more

മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് ഹാര്‍ദിക്; ഇനി പഞ്ചാബിനൊപ്പം

മുംബൈ: ഐപിഎൽ ചരിത്രത്തിലെ ശ്രദ്ധേയമായ താരകൈമാറ്റങ്ങളിലൊന്നിന് കളമൊരുങ്ങുന്നു. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്കും പഞ്ചാബിന്റെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും കൂടുമാറി. ഇരുവരുടെയും പ്രതിഫലം 18 കോടി രൂപയായി കണക്കാക്കുന്നതിനാൽ അധിക തുക കൈമാറാതെ നേരിട്ടുള്ള ട്രേഡിലൂടെയാണ് താരങ്ങളെ കൈമാറുന്നത്. അർഷ്ദീപിനൊപ്പം മലയാളി താരം വിഷ്ണു വിനോദിനെയും മുംബൈയിലെത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നിലവിലെ വിവരമനുസരിച്ച് അർഷ്ദീപിനെ മാത്രമാണ് പഞ്ചാബ് കൈമാറുന്നത്. ഇതോടെ വിഷ്ണു വിനോദ് പഞ്ചാബ് കിങ്സിൽ തുടരും. കഴിഞ്ഞ […]
Read more

‘അണ്ണാ ഹസാരെയുടെ സമരം ബിജെപിയും ആര്‍എസ്എസും രഹസ്യമായി ആസൂത്രണം ചെയ്തത്’: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: 2012ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന അഴിമതി വിരുദ്ധ സമരം ബിജെപിയും ആര്‍എസ്എസും രഹസ്യമായി ആസൂത്രണം ചെയ്ത് നടത്തിയതാണെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ താഴെയിറക്കുക ലക്ഷ്യമിട്ടായിരുന്നു ഇതെന്നും സോണിയ ഗാന്ധി. ഇന്നലെ പുറത്തിറങ്ങിയ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. അന്നത്തെ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭം ആസൂത്രണം ചെയ്തത്. […]
Read more

ചിറ്റാരിപ്പറമ്പിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്

കണ്ണൂർ: ചിറ്റാരിപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അസം സ്വദേശി റഫീജുലാണ് ഭാര്യ സജിദ ഖാത്തൂനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി, പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read more

ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹം: കങ്കണ റണാവത്ത്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമാണെന്നായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ പരാമർശം. ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണങ്ങൾ യാദൃശ്ചികമല്ലെന്നും കങ്കണ ആരോപിച്ചു. കുടുംബത്തിലെ മറ്റ് പ്രമുഖർ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിലേക്ക് എത്തിയെന്നും അവർ കുറിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്ക് തെളിവുകളൊന്നും കങ്കണ പോസ്റ്റിൽ നൽകിയിട്ടില്ല. 1981നടുത്ത് […]
Read more

ഐഒഎ തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് പി.ടി. ഉഷ; ഐഒസിയുടെ അടിയന്തര ഇടപെടൽ തേടി കത്ത്

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ച് പ്രസിഡന്റ് പി.ടി. ഉഷ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) പരാതി നൽകി. തെരഞ്ഞെടുപ്പ് നടപടികളിൽ പക്ഷപാതവും സുതാര്യതയില്ലായ്മയും ഉണ്ടായെന്നാണ് ഐഒസി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തിൽ ഉഷ ആരോപിക്കുന്നത്. വിഷയത്തിൽ അടിയന്തര ഇടപെടലും നിഷ്പക്ഷമായ സ്വതന്ത്ര അന്വേഷണവുമാണ് ഉഷയുടെ ആവശ്യം. എസ്.ഒ.എം തെരഞ്ഞെടുപ്പിൽ മത്സരിച്ച് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഉഷയുടെ നിർണായക നീക്കം. എന്നാൽ വ്യക്തിപരമായ […]
Read more

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ശ്രീനാദേവി കുഞ്ഞമ്മ, ഫെനി നൈനാൻ എന്നിവരടക്കമുള്ള പ്രതികളാണ് പത്തനംതിട്ട ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ അതിക്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ മുൻകൂർ […]
Read more

അന്ന് എന്തുകൊണ്ട് പ്രധാനമന്ത്രിയായില്ല? മൻമോഹനെ മാറ്റി പ്രണബ് ആയിരുന്നെങ്കിലോ? എല്ലാത്തിനും ഉത്തരം പറഞ്ഞ് സോണിയ ​ഗാന്ധിയുടെ ആത്മകഥ

2004 ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ എന്തുകൊണ്ട് പ്രധാനമന്ത്രി പദം ഏറ്റെടുത്തില്ല എന്നതില്‍ വിശദീകരണവുമായി സോണിയ ഗാന്ധി. സഖ്യകക്ഷി നേതാക്കളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഒരുഘട്ടത്തില്‍ പദവി ഏറ്റെടുക്കാമെന്ന് സമ്മതിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ന് പുറത്തിറങ്ങിയ ഓര്‍മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് പ്രധാനമന്ത്രി പദം നിരസിച്ചതിന് പിന്നിലെ സംഭവങ്ങള്‍ സോണിയ വെളിപ്പെടുത്തിയത്. കേവലം രാജീവ് ​ഗാന്ധിയുമായുള്ള പ്രണയ കാലത്തിന്റെ വിവരണങ്ങൾക്കപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഒരു യു​ഗത്തിന്റെ നേർചിത്രം […]
Read more

മൊബൈൽ ടവറിലെ കോപ്പർ കേബിൾ മോഷണം; അസം സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ

കൊച്ചി: മൊബൈൽ ടവറിലെ കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അസം നാഗോൺ സ്വദേശി സഫികൾ അലി (37)യെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മൂവാറ്റുപുഴ പുളിഞ്ചോട് ഭാഗത്തുള്ള ഇൻടസ് മൊബൈൽ ടവറിന്റെ ഷെൽട്ടർ റൂമിൽ അതിക്രമിച്ച് കയറിയാണ് പ്രതി കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷ്ടിച്ചത്. മൊബൈൽ ടവറുകളിൽ നിന്ന് കോപ്പർ കേബിളുകൾ മോഷണം പോകുന്നത് തടയാൻ പൊലീസ് രാത്രികാല […]
Read more

ആലുവ ഹാലോവീൻ പാർട്ടി: അലക്സിന്റെ സുഹൃത്തായ 24കാരിയെ ചോദ്യം ചെയ്യും

എറണാകുളം: ആലുവയിൽ നടന്ന ഹാലോവീൻ പാർട്ടി സംഘടിപ്പിച്ചവരിൽ ഒരാളായ 24കാരിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. എറണാകുളം സ്വദേശിനിയായ യുവതി കേസിൽ അറസ്റ്റിലായ പ്രധാന പ്രതി അലക്സിന്റെ അടുത്ത സുഹൃത്താണ്. പാർട്ടിയുടെ പ്രധാന സംഘാടകർക്കിടയിൽ യുവതിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. പോക്സോ കേസിൽ അറസ്റ്റിലായ അലക്സിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. പാർട്ടിയിൽ മദ്യം വിളമ്പിയിരുന്നുവെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix