Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വീട്ടിൽനിന്ന് 24 പവനും അഞ്ച് ലക്ഷവും കവർന്നു; പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേർ പിടിയിൽ

മലപ്പുറം: വീട്ടിൽനിന്ന് 24 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേർ അറസ്റ്റിൽ. തിരൂരങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെയും പിടികൂടിയത്. തിരൂർ നിറമരുതൂർ ചക്കരമൂല കണ്ണംവളപ്പിൽ സുഹൈദ് (25), എ.ആർ നഗർ യാറത്തുംപടി പാലമാത്തിൽ പുതുപ്പറമ്പിൽ ഉബൈദ് (32), 17 വയസ്സുകാരൻ എന്നിവരാണ് അറസ്റ്റിലായത്. തിരൂരങ്ങാടി ടി.സി റോഡിലെ മച്ചിങ്ങൽ സുബൈറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. സുബൈറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 24 […]
Read more

യൂത്ത് ലീഗ് പ്രവർത്തകർക്കെതിരായ കേസിൽ തുടർനടപടി സ്വീകരിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂത്ത് ലീഗ് പ്രവർത്തകർക്കെതിരായ കേസിൽ പൊലീസ് തുടർനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് സ്വാഭാവിക നടപടിയുടെ ഭാഗമാണെന്നും കേസെടുത്തതിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് മനഃപൂർവം കുറ്റകൃത്യങ്ങൾ നടത്തുന്ന സാഹചര്യം അനുവദിക്കില്ല. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതും ഗൗരവമായി കാണുമെന്നും കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പൊലീസിൽ 30 ശതമാനം വനിതാ പ്രാതിനിധ്യം കൊണ്ടുവരുമെന്നും […]
Read more

ചികിത്സാപ്പിഴവെന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയം; അബ്ദുൽ ജബ്ബാറിന്റെ പരാതിയിൽ പറവൂർ നഗരസഭാ ചെയർമാൻ

കൊച്ചി: താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്നാണ് കാൽ മുറിച്ചുമാറ്റേണ്ടി വന്നതെന്ന അബ്ദുൽ ജബ്ബാറിന്റെ ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ജബ്ബാറിനെ ഇന്നലെ ആശുപത്രിയിലെത്തിച്ചത് സിപിഎം പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇതിന് പിന്നിൽ പറവൂരിലെ സിപിഎമ്മാണെന്നും രമേഷ് ഡി. കുറുപ്പ് പറഞ്ഞു. ജബ്ബാറിന് സംഭവിച്ചത് ദാരുണമായ കാര്യമാണെന്നും എന്നാൽ ആശുപത്രി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചികിത്സാപ്പിഴവ് […]
Read more

വാഴക്കുലയിൽ ലഹരിക്കടത്ത്; ആലുവ എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

എറണാകുളം: എറണാകുളം ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികൾ ലഹരിമരുന്ന് കടത്തിയതിന്റെയും ഒളിപ്പിച്ചതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്ത്. വാഴക്കുലയിൽ പൊതിഞ്ഞ് എത്തിക്കുന്ന ലഹരിമരുന്ന് വീട്ടിലെ പക്ഷിക്കൂട്ടിലാണ് പ്രതികൾ സൂക്ഷിച്ചിരുന്നത്. പൊലീസ് പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെത്താതിരിക്കാനാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പക്ഷികൾക്ക് തീറ്റ നൽകുന്ന പാത്രങ്ങളിൽ പോലും രഹസ്യ അറകൾ ഉണ്ടാക്കിയിരുന്നു. ഹരിപ്പാട് സ്വദേശി ധനേഷ്, എറണാകുളം സ്വദേശികളായ ഷിനു, ഹരികൃഷ്ണൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഡാനി എന്നറിയപ്പെടുന്ന ധനേഷ് മികച്ച […]
Read more

മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജേഷിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽ വെച്ചാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പിന്നീട് റെയിൽവേ പൊലീസിന് കൈമാറി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം യുവതി തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആര്യനാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഏഴ് മാസം ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർനടപടികൾക്കായി കൈമാറി.
Read more

സിപിഎം വിട്ട് മുസ്ലിം ലീഗിലേക്ക്; എം.കെ. ബാബു ഇന്ന് അംഗത്വം സ്വീകരിക്കും

മലപ്പുറം: കേരള മൈനിങ് ആൻഡ് ക്രഷിങ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബു മുസ്ലിം ലീഗിൽ ചേരുന്നു. ദീർഘകാലമായി സിപിഎം അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ബാബു അംഗത്വം സ്വീകരിക്കുന്നതിനായി പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിക്കും. 20 വ്യവസായ സംഘടനകളുടെ സംസ്ഥാന ചെയർമാൻ കൂടിയാണ് എം.കെ. ബാബു. മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്ന് ബാബു വ്യക്തമാക്കി. നേരത്തെ ഡിവൈഎഫ്ഐ […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസ്; ചെയർമാൻ എം.ആർ. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണസംഘം നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ ബൈജു തയ്യാറായിരുന്നില്ല. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിന് ശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്. ഇതേത്തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കർശന നോട്ടീസ് […]
Read more

മമ്മൂട്ടിക്കെതിരായ വിദ്വേഷ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബി. ഗോപാലകൃഷ്ണന്‍

തൃശൂർ‍: നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ച വിദ്വേഷ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പുരസ്കാരം നേടിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പങ്കുവെച്ച പോസ്റ്റാണ് നീക്കം ചെയ്തത്. എന്നാൽ റാപ്പർ വേടനെതിരെ ഇതേ ദിവസം പങ്കുവെച്ച പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കിൽ തുടരുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ 2025 നവംബർ നാലിനാണ് ഗോപാലകൃഷ്ണൻ വിവാദ പോസ്റ്റ് പങ്കുവെച്ചത്. പുരസ്കാരം നേടിയ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞായിരുന്നു പോസ്റ്റ്. മികച്ച നടിയായി ഷംല […]
Read more

അണ്ടർ 19 ഏഷ്യാകപ്പ്; സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് യുഎഇക്കെതിരെ

അൽ അമറാത്ത്: അണ്ടർ 19 ഏഷ്യാകപ്പിൽ സെമി പ്രവേശനം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങും. അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎഇയാണ് ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടിയ യുഎഇ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനലിൽ പ്രവേശിക്കാം. രണ്ട് മത്സരങ്ങളും വിജയിച്ച പാകിസ്താൻ നേരത്തെ തന്നെ ഗ്രൂപ്പിൽ നിന്ന് സെമി ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും യുഎഇ മൂന്നാം സ്ഥാനത്തുമാണ്. രണ്ട് ടീമുകൾക്കും ഓരോ ജയവും തോൽവിയുമാണുള്ളത്. ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix