Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

യുപിയിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന യോഗിയുടെ ആരോപണം; 17ന് ശേഷം പ്രതികരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലഖ്നൗ: ഉത്തർപ്രദേശിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കലിലൂടെ ഒരു കോടി 27 ലക്ഷം ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിൽ ഈ മാസം 17ന് ശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായശേഷം ഇതുസംബന്ധിച്ച വിവരങ്ങൾ നൽകാമെന്നാണ് ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ അറിയിച്ചത്. ഇതിനിടെ, ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്ക് നൽകാൻ കോൺഗ്രസ് നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രത്യേക […]
Read more

അമേരിക്കയെ വിറപ്പിച്ച് ചാര വനിത! എൻവിഡിയ സിഇഒയുടെ ബന്ധം അമേരിക്കയെ ബാധിക്കുന്നത് എങ്ങനെ? ആരാണ് ചൈനീസ് വനിത ആലീസ് ഹുവാങ്?

എഐ ചിപ്പ് നിർമ്മാണ രംഗത്തെ ആഗോള ഭീമനായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവാദങ്ങൾ സാങ്കേതിക ലോകത്തോടൊപ്പം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സാങ്കേതികവിദ്യയിലെ പുതിയ മുന്നേറ്റങ്ങളുടെ പേരിലല്ല, മറിച്ച് ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധവും അതിനു പിന്നിലെ ഗൗരവതരമായ സുരക്ഷാ ആശങ്കകളുമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രധാന വാർത്തയായിരിക്കുന്നത്. ചൈനീസ് വനിതയായ ആലിസ് ഹുവാങ്ങുമായുള്ള ജെൻസന്റെ ബന്ധമാണ് വിവാദങ്ങളുടെ കേന്ദ്രബിന്ദു. ആലിസിന് ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന സംശയങ്ങൾ കൂടി ഉയർന്നുവന്നതോടെ […]
Read more

കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ വാഹനങ്ങള്‍ വിൽക്കണം; മന്ത്രി സിപി ജോണ്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി സിപി ജോണ്‍. കുട്ടികളെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മാതാപിതാക്കള്‍ ആ വാഹനങ്ങള്‍ വിറ്റൊഴിവാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കുട്ടികളെ മാത്രം പൂര്‍ണമായി കുറ്റപ്പെടുത്താനാകില്ല. അവരെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളുടെ അമിത വേഗതയ്ക്ക് പ്രധാന കാരണം നിലവിലെ സമയക്രമമാണ്. സ്വകാര്യ ബസുകള്‍ക്ക് ‘ഫ്‌ലെക്‌സിബിള്‍ ടൈമിംഗ്’ ഏര്‍പ്പെടുത്തുന്നത് […]
Read more

ക്ഷേത്ര ശ്രീകോവിലുകൾ കുത്തിത്തുറന്ന് മോഷണം; അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂർ കൂളിമുട്ടത്ത് ക്ഷേത്ര ശ്രീകോവിലുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. അസം സ്വദേശികളായ സുഹൈൽ അലി (19), അസൽ അലി (30) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി വൈറ്റില മേൽപ്പാലത്തിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിൽ മോഷണമുതലുകൾ അന്വേഷണസംഘം കണ്ടെത്തി. പ്രതികൾ രാത്രി തങ്ങിയിരുന്നതും ഇവിടെയായിരുന്നു. ഒക്ടോബർ 24ന് പുലർച്ചെയായിരുന്നു കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധർമദൈവ നവഗ്രഹ ക്ഷേത്രത്തിൽ മോഷണം നടന്നത്. ദേവി, ഭുവനേശ്വരി ദേവി, ഹനുമാൻ സ്വാമി എന്നിവരുടെ […]
Read more

ആര്യവീർ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിങ്; 168 പന്തിൽ 160 റൺസ്

മസ്‌കത്ത്: ഒമാനിലെ ആമിറാത്തിൽ നടക്കുന്ന എ.സി.സി അണ്ടർ 19 ഏഷ്യാകപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 168 പന്തിൽ 160 റൺസാണ് ആര്യവീർ നേടിയത്. ടോസ് നേടിയ യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി വിനീത് വി.കെ 67 റൺസ് നേടി. മുൻ […]
Read more

മൂന്നുമാസത്തെ കുടിശ്ശിക ലഭിച്ചില്ല; KSEB ക്കെതിരെ പെറ്റി കോൺട്രാക്ടർമാരുടെ പ്രതിഷേധം

തിരുവനന്തപുരം: പെറ്റി കോൺട്രാക്ടർമാർക്ക് കുടിശ്ശിക നൽകാതെ കെ.എസ്.ഇ.ബി. മൂന്നുമാസത്തെ പ്രവൃത്തികളുടെ തുക ലഭിക്കാതായതോടെ ജോലികളിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുകയാണ് കരാറുകാർ. വൈദ്യുതി മന്ത്രിയടക്കം ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ഇവരുടെ ആരോപണം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ലൈൻ നിർമ്മാണം, അറ്റകുറ്റപ്പണികൾ, പുതിയ വൈദ്യുതി കണക്ഷനുകൾ നൽകൽ തുടങ്ങിയ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നവരാണ് പെറ്റി കോൺട്രാക്ടർമാർ. മഴയിലും കാറ്റിലും വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ അതിവേഗം സ്ഥലത്തെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതും ഇവരാണ്. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി ഇവർക്ക് […]
Read more

അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; പ്രതി കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. ഒന്നാം പ്രതിയായ 17-കാരൻ അഭിരാമിനെ സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. അഭിരാമിനെയും മറ്റൊരു സുഹൃത്തിനെയും കൊലപ്പെടുത്താനായിരുന്നു 17-കാരന്റെ പദ്ധതിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺസുഹൃത്തായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമും മറ്റൊരു സുഹൃത്തും ചേർന്നാണെന്ന് 17-കാരൻ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഉമർ മുഫ്താറിനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. ഇതിനായി ആനന്ദയുടെ […]
Read more

പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് പി.എസ്.സി ചെയർമാൻ

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് ഹാജരാകില്ല. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം മാത്രമേ ഹാജരാകുന്നതിൽ തീരുമാനമെടുക്കൂ എന്നാണ് ബൈജുവിന്റെ നിലപാട്. നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ച ബൈജുവിനോട് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണസംഘം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം […]
Read more

ജിഎൻഎ കരാറിൽനിന്ന് പിന്മാറ്റം; വൈദ്യുതി മന്ത്രിക്ക് അതൃപ്തി തുടരുന്നു

തിരുവനന്തപുരം: ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽനിന്ന് പിന്മാറാൻ തീരുമാനിച്ചെങ്കിലും വൈദ്യുതി മന്ത്രിയുടെ അതൃപ്തി തുടരുന്നു. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം സംശയനിഴലിലായതാണ് മന്ത്രി സണ്ണി ജോസഫിന്റെ അമർഷത്തിന് കാരണം. അതേസമയം, അഴിമതിക്കുള്ള ശ്രമം പുറത്തായതോടെയാണ് കരാറിൽനിന്ന് പിന്മാറിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഏപ്രിൽ വരെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്നാണ് കെഎസ്ഇബിയുടെ പുതിയ വിലയിരുത്തൽ. സ്വകാര്യ കമ്പനിയായ ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് ഊർജ വകുപ്പ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും മുഖ്യമന്ത്രിയെ അറിയിച്ച വിവരം മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇതിലുള്ള […]
Read more

എറണാകുളത്ത് പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതി

കൊച്ചി: എറണാകുളത്ത് പൊലീസുകാരന്റെ കൈത്തണ്ട കടിച്ചുമുറിച്ച് പ്രതിയുടെ ആക്രമണം. നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ സിപിഒ അജിത് പോളിന് പരിക്കേറ്റു. സ്റ്റേഷനിൽവെച്ച് പ്രതി പൊലീസിനെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പട്രോളിങ്ങിനിടെയാണ് മുഹമ്മദ് ഇഖ്ബാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ഇയാൾ അക്രമാസക്തനാകുകയായിരുന്നു. പൊലീസിനെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പൊലീസുകാരന്റെ കൈത്തണ്ടയിൽ കടിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix