Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ അതൃപ്തി; തീരുംമുമ്പേ വേദിയിലിരുന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സർക്കാർ പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ. മുരളീധരൻ. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. വന്ദേമാതരം അവസാനിക്കുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നതും ചടങ്ങിൽ ശ്രദ്ധേയമായി. ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കല്ലട്ര മാഹിൻ എംഎൽഎ എന്നിവരും മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. എന്നാൽ കെ. നീലകണ്ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും ദേശീയ ഗാനം പൂർണമായി ആലപിക്കുന്നത് വരെ വേദിയിൽ എഴുന്നേറ്റുനിന്നു. സർക്കാർ പരിപാടികളിൽ […]
Read more

സുരേഷ് ബാബുവിനെതിരായ പരാതി; ഐസിസി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടിയുടെ ആഭ്യന്തര അന്വേഷണം. കേന്ദ്ര കമ്മിറ്റിക്ക് കീഴിലുള്ള ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകും. പാർട്ടിയുടെ കീഴ്ഘടകങ്ങളിലെ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നാൽ ഉപരിഘടകങ്ങളിലെ ഐസിസി അന്വേഷണം നടത്തണമെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐസിസി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പരാതി നൽകിയ ഒറ്റപ്പാലം സ്വദേശിനിയായ അഭിഭാഷകയുടെ മൊഴി സമിതി […]
Read more

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കും

ലഖ്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയും പ്രിയങ്കയ്ക്ക് നൽകാനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഉത്തർപ്രദേശിലെ കോൺഗ്രസ് സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളിലും സഖ്യനീക്കങ്ങളിലും പ്രിയങ്ക ഗാന്ധി നിർണായക പങ്കുവഹിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ ആരംഭിക്കാനിരിക്കുന്ന സംഘടനാ ചർച്ചകൾക്കും സഖ്യ ചർച്ചകൾക്കും പ്രിയങ്ക നേതൃത്വം നൽകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രിയങ്കയ്ക്ക് പ്രധാന ചുമതല ലഭിച്ചേക്കും.
Read more

അരവണ നിർമാണം വർധിപ്പിക്കും; മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡ്

തിരുവനന്തപുരം: മണ്ഡലകാലത്തിന് മുന്നോടിയായി വൃശ്ചികം ഒന്നുവരെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മില്‍മയില്‍ നിന്ന് 10,000 ലിറ്റര്‍ നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. നെയ്യ് വാങ്ങുന്നതിനുള്ള കാര്യത്തില്‍ തത്വത്തില്‍ ധാരണയായതായും ദേവസ്വം വിജിലന്‍സ് വിഭാഗത്തിന്റെ അനുമതി ലഭിച്ചശേഷം വിതരണം ആരംഭിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. നെയ്യ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശവും തേടും. നവംബര്‍ 15 വരെ നട അടച്ചിടുന്നതിനാല്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് ലഭിക്കാത്ത സാഹചര്യത്തിലാണ് മില്‍മയില്‍ നിന്ന് അടിയന്തരമായി നെയ്യ് വാങ്ങാന്‍ തീരുമാനിച്ചത്. മുന്‍പ് നിലവാരം കുറഞ്ഞ […]
Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 360 രൂപയുടെ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. നവംബർ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,210 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയിലെത്തി. 18 കാരറ്റ് സ്വർണവിലയിലും കുറവുണ്ടായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 10,810 രൂപയായി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 86,480 രൂപയാണ് ഇന്നത്തെ വില. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് […]
Read more

ഐഒഎ തെരഞ്ഞെടുപ്പിൽ വിവാദം രൂക്ഷം; പ്രധാനമന്ത്രിക്കും ഐഒസിക്കും പരാതി നൽകാനൊരുങ്ങി പി.ടി. ഉഷ

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.ടി. ഉഷയും എതിർ വിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നെന്ന ആരോപണവുമായി പി.ടി. ഉഷ രംഗത്തെത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും (ഐഒസി) പരാതി നൽകുന്ന കാര്യം ഉഷ ക്യാമ്പ് പരിഗണിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപര്യപ്രകാരമാണ് എതിർ പാനലിന് വോട്ട് ചെയ്യേണ്ടതെന്ന് തെറ്റിദ്ധരിപ്പിച്ച് കായികതാരങ്ങളോട് വോട്ട് അഭ്യർഥിച്ചെന്നാണ് ഉഷയുടെ ആരോപണം. തെരഞ്ഞെടുപ്പ് ഫലം […]
Read more

പതിനാറുകാരിയെ വർക്കലയിലെ അപ്പാർട്ട്മെന്റിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർക്കല പാപനാശം ബീച്ചിലെ അപ്പാർട്ട്മെന്റിലെത്തിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് നാഗർകോവിൽ പാർവതീപുരം സ്വദേശി റിസ്വിനെതിരെ വർക്കല പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയും വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ 16കാരിയാണ് പീഡനത്തിനിരയായത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി റിസ്വിനുമായി പരിചയപ്പെട്ടത്. തുടർന്ന് 2026 സെപ്റ്റംബർ 26ന് റിസ്വിനും സുഹൃത്തുക്കളായ റെമിങ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവരും ചേർന്ന് തിരുവനന്തപുരം ലുലു മാളിന് സമീപത്തുനിന്ന് പെൺകുട്ടിയെ […]
Read more

ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം; ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെതിരെ പരാതി

കള്ളക്കുറിച്ചി: ജില്ലാ കളക്ടറോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ടിവികെ എംഎൽഎ അരുൾ വിഗ്നേഷ് വിവാദത്തിൽ. കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യലഹരിയിൽ രാത്രിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമാണ് പരാതി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. കളക്ടറുടെ കുടുംബം ടിവികെ നേതാവും മന്ത്രിയുമായ ബുസി ആനന്ദിനെ നേരിട്ട് പരാതി അറിയിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ പാർട്ടി നേതൃത്വം എംഎൽഎയ്ക്ക് താക്കീത് നൽകിയതായും ടിവികെയുടെ അച്ചടക്ക സമിതി പരാതി പരിശോധിക്കുമെന്നും വിവരമുണ്ട്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ജില്ലയിലെ ശക്തനായ […]
Read more

കിഫ്ബി ഭൂമി ഇടപാട്; വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങൾ കിഫ്ബിയിൽ നിന്ന് വിജിലൻസ് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിവരങ്ങളും ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐജിക്കും കത്തുനൽകി. കണ്ണൂർ, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിൻഫ്രയ്ക്കും വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിജിലൻസ് അന്വേഷിക്കുന്നതിൽ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നാണ് കണ്ണൂരിലെ കിഫ്ബി ഭൂമി വാങ്ങൽ. നിലവിലെ […]
Read more

കൊവിഡ് ബാധിതനായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം

കാസർകോട്: കൊവിഡ് ബാധിതനായ 67കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവുശിക്ഷ. കാസർകോട് പിലിക്കോട് മടിവയലിൽ പത്താനത്ത് കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ജാനകി (55), ബന്ധുവായ രാജേഷ് (40) എന്നിവർക്ക് കോടതി ശിക്ഷ വിധിച്ചത്. അഡീഷണൽ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജി രാമു രമേഷ് ചന്ദ്രബാനുവാണ് ശിക്ഷ വിധിച്ചത്. ഇരുവർക്കും ജീവപര്യന്തം തടവിനൊപ്പം രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തി. പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം. കൂടാതെ, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix