Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കാലടി സർവകലാശാല പരീക്ഷാ വിവാദം; ഹാജർ കുറവെന്ന വാദം തള്ളി വിദ്യാർത്ഥികൾ

കൊച്ചി: കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ സർവകലാശാലയുടെ വാദങ്ങൾ തള്ളി വിദ്യാർത്ഥികൾ. പരീക്ഷ എഴുതേണ്ട എല്ലാ വിദ്യാർത്ഥികൾക്കും സസ്പെൻഷന് മുമ്പ് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബാക്കി 15 ശതമാനം ഹാജർ മാപ്പിനായി അപേക്ഷ നൽകിയാൽ ലഭിക്കുമായിരുന്നുവെന്നും എന്നാൽ സസ്പെൻഷനെ തുടർന്ന് കോളേജിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനാൽ അപേക്ഷ നൽകാൻ കഴിഞ്ഞില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. നിലവിലെ റിട്ട് ഹർജിയിലാണ് വിദ്യാർത്ഥികൾ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി ഇന്ന് തന്നെ ഹൈക്കോടതിയുടെ […]
Read more

സിന്നാർ വൈദ്യുതി കരാർ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; 2027 ജനുവരി മുതൽ വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: സിന്നാർ വൈദ്യുതി കരാർ പദ്ധതി വേഗത്തിൽ നടപ്പാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി. കരാർ ഒപ്പിടുന്നത് വൈകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. യൂണിറ്റിന് 5.18 രൂപ നിരക്കിൽ 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതാണ് ദീർഘകാല കരാർ. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിതെന്നാണ് വിലയിരുത്തൽ. കരാറിൽ എത്രയും വേഗം ഒപ്പിടണമെന്ന് നേരത്തെ വൈദ്യുതി റെഗുലേറ്ററി കമ്മീഷനും നിർദേശിച്ചിരുന്നു. എന്നാൽ കെഎസ്ഇബി തലത്തിൽ തീരുമാനമെടുക്കുന്നത് വൈകുകയായിരുന്നു. ഇതോടെയാണ് കരാർ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. […]
Read more

സർക്കാരിൽ പരി​ഗണന കൂടുതൽ കിട്ടാൻ പുതിയ അടവുമായി സമസ്ത, ഇനി ലീ​ഗിനെ ഒഴിവാക്കി മുഖ്യമന്ത്രിയോട് നേരിട്ട് ചർച്ച

യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ഒഴിവാക്കി, മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച ചെയ്യാനൊരുങ്ങി സുന്നി സമസ്ത വിഭാഗം. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സർക്കാർ സമിതികളിലെ പ്രാതിനിധ്യം, മതപരമായ കാര്യങ്ങൾ തുടങ്ങിയവയാണ് മുഖ്യമന്ത്രി വി ഡി സതീശനുമായി നേരിട്ട് ചർച്ച നടത്തുക. സർക്കാരിൽ തങ്ങൾക്ക് കൂടുതൽ പ്രാധാന്യം വേണം എന്നത് തന്നെയാണ് പ്രധാന ആവശ്യം. ജമാഅത്തെ ഇസ്‌ലാമിക്ക് സർക്കാർ നൽകുന്ന പരിഗണനയായിരുന്നു നേരത്തെ സമസ്തയുടെ പരിഭവം. അതാണിപ്പോൾ ലീഗിന്റെ നേർക്ക് തിരിഞ്ഞിരിക്കുന്നത്. […]
Read more

പരിക്കില്‍ വലഞ്ഞ് കിവീസ്; ലോക്കി ഫെര്‍ഗൂസണ്‍ പുറത്ത്, പകരക്കാരനായി ക്രിസ്റ്റ്യൻ ക്ലാർക്ക്

ഹാമിൽട്ടൺ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ പരിക്കുകൾ ന്യൂസിലൻഡ് ടീമിന് തിരിച്ചടിയാകുന്നു. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ടീമിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി കിവീസ്. പരിക്കേറ്റ പേസർ ബ്ലെയർ ടിക്‌നർക്ക് പകരക്കാരനായി ക്രിസ്റ്റ്യൻ ക്ലാർക്കിനെ ടീമിൽ ഉൾപ്പെടുത്തി. അതേസമയം, വലതുകാലിലെ പേശിക്ക് പരിക്കേറ്റ ലോക്കി ഫെർഗൂസണ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നഷ്ടമാകും. ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിന് മുന്നോടിയായി ക്രിസ്റ്റ്യൻ ക്ലാർക്ക് ടീമിനൊപ്പം ചേരും. ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കിടെയാണ് ഫെർഗൂസണിന്റെ വലതുകാലിലെ പേശിക്ക് പരിക്കേറ്റത്. തുടർന്നുള്ള പരിശോധനകൾക്ക് ശേഷം […]
Read more

ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്

തിരുവനന്തപുരം: ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ 2026-ലെ പരിസ്ഥിതി പുരസ്‌കാരത്തിന് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ എൻ. ബാദുഷ അർഹനായി. അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ റീഡറുമായിരുന്ന ഡോ. കമറുദ്ദീന്റെ സ്മരണയ്ക്കായാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സർക്കാർ സംവിധാനങ്ങളുടെ സഹായമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രവർത്തിച്ചതാണ് ബാദുഷയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ജൂറി ഏകകണ്ഠമായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പതിറ്റാണ്ടുകളായി വയനാടിന്റെ പ്രകൃതിയും പരിസ്ഥിതിയും […]
Read more

ഹോട്ടലുകളിലും കൂൾബാറുകളിലും വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മലപ്പുറം: അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. പൂക്കോട്ടുംപാടം അങ്ങാടിയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും ഞായറാഴ്ച പുലർച്ചെ മുതൽ വ്യാപക പരിശോധന നടത്തി. അമരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അശ്വതിയുടെ നിർദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ ഗോകുൽദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഹോട്ടലുകളിൽ സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഇവ പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ പാലിക്കാത്ത […]
Read more

ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത വിദ്യാർഥിനിയെ പാതിവഴിയിൽ ഇറക്കിവിട്ടു; കെഎസ്ആർടിസിക്കെതിരെ കുടുംബം

ആലപ്പുഴ: എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് കെഎസ്ആർടിസി ബസിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത ബി.കോം ഒന്നാം വർഷ വിദ്യാർഥിനിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. പന്തളം സ്വദേശിനിക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ദുരനുഭവമുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലും വിവിധ സർക്കാർ വകുപ്പുകളിലും കുടുംബം പരാതി നൽകി. നവംബർ ഏഴിന് രാത്രി 8.30 ഓടെയാണ് സംഭവം. ആർപിസി 332 നമ്പർ ബസ് ആലപ്പുഴയിലെത്തിയപ്പോൾ സർവീസ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ജീവനക്കാർ യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത വിദ്യാർഥിനിക്ക് […]
Read more

ഫയലുകളിൽ തീരുമാനം വൈകിക്കരുത്; ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം

തിരുവനന്തപുരം: ഫയലുകളിൽ തീരുമാനമെടുക്കുന്നത് വൈകിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം. ഫയലുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വൈകുന്നത് നിരവധി പേരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫയലുകളിലെ നിയമപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും വേണമെന്നും വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേർത്തത്. വകുപ്പ് സെക്രട്ടറിമാർക്കൊപ്പം മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെ നടന്ന […]
Read more

സ്ട്രോക്ക് തിരിച്ചറിഞ്ഞില്ല, 56കാരന്റെ കാൽ മുറിച്ചുമാറ്റി; പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവ്

എറണാകുളം: പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം. സ്ട്രോക്ക് വന്നത് തിരിച്ചറിയാത്തതിനെ തുടർന്ന് 56കാരന്റെ കാൽ മുറിച്ചുമാറ്റി. കുന്നുകര സ്വദേശി അബ്‌ദുൽ ജബ്ബാറിന്‍റെ കാലാണ് മുറിച്ചുമാറ്റിയത്. സ്ട്രോക്കിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ രോഗിക്ക്, രോഗനിർണയം നടത്താതെ ജീവനക്കാർ മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ 26നാണ് സംഭവം. കാലുവേദനയും പരിക്കുകളുമായി രാത്രിയിൽ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയ അബ്‌ദുൽ ജബ്ബാറിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ച ശേഷം കാര്യമായ കുഴപ്പമില്ലെന്നും മൂന്ന് മണിക്കൂറിനുള്ളിൽ വേദന മാറുമെന്നും പറഞ്ഞ് […]
Read more

ന്യൂസീലൻഡിനെതിരായ സൗഹൃദ മത്സരം; ഇന്ത്യൻ ടീമിൽ ഇടം നേടി കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സനാൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സനാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം ചേർന്നു. ന്യൂസീലൻഡിനെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലാണ് സനാന് ഇടം ലഭിച്ചത്. മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡികയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് പകരക്കാരനായി സനാനെ ടീമിൽ ഉൾപ്പെടുത്തിയത്. ന്യൂസീലൻഡിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. ആദ്യ മത്സരം നവംബർ 12ന് ഓക്ക്‌ലാൻഡിലും രണ്ടാം മത്സരം നവംബർ 15ന് ക്രൈസ്റ്റ്ചർച്ചിലുമാണ് നടക്കുക. മത്സരങ്ങൾക്കുള്ള 23 അംഗ ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix