Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം; റെയ്ഡിന് ജാക്കറ്റ് നിർബന്ധം

തിരുവനന്തപുരം: വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം. വിജിലൻസ് റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം. പുതിയ യൂണിഫോം വിജിലൻസ് ഉദ്യോഗസ്ഥനെ ധരിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിജിലൻസിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കുള്ള ബാഡ്ജ് ഓഫ് ഓണറും ചടങ്ങിൽ വിതരണം ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഡിജിപി റവാഡ ചന്ദ്രശേഖർ, പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read more

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം കഠിനതടവ്

തിരുവനന്തപുരം: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കല്ലറ കെ.ടി. കുന്ന് എംജി കോളനിയിലെ ഹരിവിലാസത്തിൽ കൃഷ്ണപ്രസാദ് (25) ആണ് ശിക്ഷിക്കപ്പെട്ടത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. കുട്ടി രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. ബന്ധുവീട്ടിൽ കുട്ടി കളിച്ചുകൊണ്ടിരിക്കെ ആളില്ലാത്ത സമയം നോക്കി […]
Read more

കുട്ടനാട്ടിലെ പ്രളയ നഷ്ടപരിഹാരം; അർഹരായ മുഴുവൻ പേർക്കും തുക നൽകുമെന്ന് അധികൃതർ

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ നഷ്ടപരിഹാര വിതരണം കൃത്യമായ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും അർഹരായ മുഴുവൻ ആളുകൾക്കും തുക ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന നടപടിയല്ല നഷ്ടപരിഹാര വിതരണം. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടാകുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഒരാൾക്കും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന പ്രചാരണം തെറ്റാണെന്നും അധികൃതർ പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായ കണക്കെടുപ്പില്ലാതെ തുക വിതരണം ചെയ്തിരുന്നുവെന്നും ചിലർക്ക് മാത്രം തുക ലഭിക്കുകയും ചിലർ […]
Read more

മാവേലിക്കരയിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ഡാൻസാഫ് സംഘവും മാവേലിക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ട്രെയിനിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവരെ പരിശോധിച്ചത്. പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി […]
Read more

ഗ്യാനേഷ് കുമാറിന്റെ യുവജന പരിപാടികൾ മാറ്റി; വിവാദവുമായി ബന്ധമില്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന രണ്ട് പരിപാടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. ഉത്തർപ്രദേശിൽ നടത്താനിരുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ റീജിയണൽ കോൺഫറൻസും യുവ വോട്ടർമാരുമായുള്ള സംവാദ പരിപാടിയുമാണ് മാറ്റിയത്. മീററ്റിൽ നടത്താനിരുന്ന പരിപാടിയും സെപ്റ്റംബർ 28ന് വാരാണസിയിൽ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് മാറ്റിവെച്ചത്. എന്നാൽ പരിപാടികൾ മാറ്റിവെച്ചത് നിലവിലെ വിവാദവുമായി ബന്ധമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന്റെ വിശദീകരണം. സെപ്റ്റംബർ 21ന് […]
Read more

​ഗ്യാനേഷ് കുമാർ നാളെ രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രധിഷേധം; മുന്നറിയിപ്പുമായി CJP

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കനത്ത പ്രതിഷേധം ആളിക്കത്തുന്നു. കോൺ​ഗ്രസും കോക്രോച്ച് ജനതാ പാര്‍ട്ടിയും അടക്കം വലിയ പ്രതിഷേധമാണ് നടത്തുന്നത്. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സിജെപിയുടെ ആഹ്വനം. നാളെ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം നടത്തുമെന്ന് സിജെപി വ്യക്തമാക്കി. മുംബൈയില്‍ ആരംഭിക്കുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സിജെപിയുടെ അറിയിപ്പ്. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയാണ് സമരത്തിന് ആഹ്വനം നല്‍കിയത്. ഗ്യാനേഷ് കുമാര്‍ നാളെ രാജിവെയ്ക്കണമെന്ന […]
Read more

സൗദിക്ക് സൈനിക പിന്തുണയുമായി പാകിസ്താനും തുർക്കിയും; അടിയന്തര യോഗം

റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളെയും തന്ത്രപ്രധാന എണ്ണകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ പാകിസ്താനും തുർക്കിയും സൈനിക പിന്തുണയ്ക്ക് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളുടെയും സൈനിക മേധാവികൾ അടിയന്തര യോഗം ചേരും. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മക്ക, ജിദ്ദ, യാൻബു എന്നിവിടങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് സൗദിയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരുന്നു. ഓഗസ്റ്റ് ഏഴിന് സൗദി അറേബ്യ, തുർക്കി, […]
Read more

50 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; അറഫാ ഗോൾഡിനെതിരെ ഇഡി അന്വേഷണം

കൊല്ലം: 50 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ബാങ്കിന്റെ പരാതിയിലാണ് അന്വേഷണം. ഇതിൽ 17 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് ആരോപണം. കൊല്ലത്തെ അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിന്റെ […]
Read more

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ? UAE രാജകുടുംബാ​ഗം വരുമോ?

കൊച്ചി: ഒടുവിൽ ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകള്‍ വരുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ മാനേജ്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. യുഎഇ രാജകുടുംബാം​ഗവും ഉൾപ്പെടുന്ന ടീമാണ് ബ്ലാസ്റ്റേഴ്സിനെ വാങ്ങുന്നതെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. കണ്‍സോര്‍ഷ്യത്തില്‍ മലയാളികള്‍ ഭാഗമല്ലെന്നാണ് സൂചന. മാനേജ്‌മെന്റ് കൈമാറ്റത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിടുമെന്നും, കോഴിക്കോടോ, മലപ്പുറമോ ഹോം ഗ്രൗണ്ടായി സ്വീകരിക്കും തുടങ്ങിയ വാര്‍ത്തകളും പ്രചരിച്ചിരുന്നെങ്കിലും കൊച്ചിയിൽ […]
Read more

രാഷ്ട്രീയക്കാർക്ക് ആളുകളിൽ നിന്നും കമ്പനികളിൽ നിന്നും പണം വാങ്ങാമോ? എന്താണ് ഇലക്ഷൻ ഫണ്ട്? കൈക്കൂലിയുടെ പരിധിയിൽ വരുമോ? നിയമവിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയും അദ്ദേഹത്തിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരടങ്ങിയ ലിസ്റ്റുമാണല്ലോ കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് പണം നല്‍കിയെന്ന ആരോപണത്തിൽ നിന്ന് തുടങ്ങിയ അന്വേഷണം ഇപ്പോൾ ഷോൺ ജോർജ് പൊട്ടിച്ച വെടിയോടെ കത്തി നിൽക്കുന്ന സ്ഥിതിയിലേക്ക് എത്തി നിൽക്കുകയാണ്. പാർട്ടി ഭേദമന്യേ സംസ്ഥാന രാഷ്ട്രീയത്തിലെ ഒരുവിധം എല്ലാ നേതാക്കളുടേയും പേര് കർത്തയുടെ ഡയറിയിലുണ്ടെന്നത് ഒരൽപ്പം അത്ഭുതം കൂടി തോന്നിക്കുന്ന കാര്യമാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix