Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മുഖ്യമന്ത്രിയുടെ വിമാനയാത്ര; യാത്രാച്ചെലവ് ആരാണ് വഹിച്ചതെന്നതിൽ അവ്യക്തത

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ വിമാനയാത്രയുമായി ബന്ധപ്പെട്ട് യാത്രാച്ചെലവ് ആരാണ് വഹിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വിഷയത്തിൽ ബുധനാഴ്ച മാത്രമേ വിശദീകരണം നൽകാനാകൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ഹെലികോപ്ടർ യാത്രയുടെ ചെലവ് വഹിച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. സർക്കാരുമായുള്ള ഹെലികോപ്ടർ കരാർ പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ചിപ്സൺ ഏവിയേഷനോടാണ് യാത്രാച്ചെലവ് സംബന്ധിച്ച് ഉടമയായ കേളചന്ദ്ര തുക ആവശ്യപ്പെട്ടതെന്നാണ് വിവരം. കേളചന്ദ്ര കമ്പനി ചിപ്സൺ ഏവിയേഷനോട് ജിഎസ്ടി ഉൾപ്പെടെ 19.88 ലക്ഷം […]
Read more

തമിഴ്നാട്ടിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനം; സീനിയർ വിദ്യാർഥികൾക്കെതിരെ പരാതി

ചെന്നൈ: തമിഴ്നാട്ടിൽ മലയാളി വിദ്യാർഥികൾക്ക് മലയാളികളായ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. ചെങ്കൽപ്പെട്ട് ശ്രീ സത്യസായി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർഥികളാണ് മർദനത്തിനിരയായത്. അടിവസ്ത്രത്തിൽ നിർത്തി ക്രൂരമായി മർദിച്ചെന്നാണ് കരുനാഗപ്പള്ളി സ്വദേശി അലി അഷ്കർ നൽകിയ പരാതി. ചവറ സ്വദേശി അർജുനും മർദനമേറ്റതായി വിദ്യാർഥികൾ പറഞ്ഞു. താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കാരണമില്ലാതെ മർദിക്കുകയായിരുന്നെന്നാണ് പരാതി. സംഭവത്തിൽ കരുനാഗപ്പള്ളി, ചവറ പൊലീസ് സ്റ്റേഷനുകളിൽ വിദ്യാർഥികൾ പരാതി നൽകി. കൂടുതൽ വിദ്യാർഥികൾക്കും മർദനമേറ്റിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. […]
Read more

ശിവസൂര്യയുടെ തിരോധാനം; ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ

കണ്ണൂർ: പെരിങ്ങത്തൂരിൽ 17കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ. ഇതിന്റെ ആദ്യ യോഗം ഇന്ന് വൈകിട്ട് ചേരും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാശിക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് ശിവസൂര്യ വീട്ടിൽ നിന്ന് പോയത്. കുട്ടിയെ കാണാതായിട്ട് ഇന്ന് 45 ദിവസം പിന്നിട്ടു. ശിവസൂര്യയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെ കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ശിവസൂര്യയുടെ ചിത്രം ഒരു സിസിടിവി ക്യാമറയിലും […]
Read more

കാക്കൂരിൽ ലഹരിയിലായ യുവാവ് സ്വന്തം വീടിന് തീയിട്ടു

കോഴിക്കോട്: കാക്കൂരിൽ ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. പാവണ്ടൂർ സ്കൂളിന് സമീപം പാടിമലയിൽ രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നരിക്കുനി അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ വീടിന്റെ ഒരു ഭാഗം നശിച്ചു. സംഭവത്തെ തുടർന്ന് അനുവിന്ദിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

പൂജാ അവധിക്ക് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; സർവീസ് ഒക്ടോബർ 1 മുതൽ

തിരുവനന്തപുരം: പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോർ–കൊല്ലം–ചെന്നൈ എഗ്മോർ റൂട്ടിലാണ് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് സർവീസ് നടത്തുക. ചെന്നൈ എഗ്മോർ–കൊല്ലം സ്പെഷ്യൽ എക്സ്പ്രസ് (06117) ഒക്ടോബർ 1 മുതൽ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.40ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച വൈകിട്ട് 4.20ന് കൊല്ലത്ത് എത്തും. കൊല്ലം– ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ് (06118) ഒക്ടോബർ […]
Read more

പരിസ്ഥിതി ലോല മേഖല; ജീവിക്കാനുള്ള അവകാശം നിഷേധിച്ചാൽ സമരങ്ങളിലേക്കെന്ന് ക്രൈസ്തവ സംഘടനകൾ

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപന വിഷയത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ആശങ്കയില്‍ മലയോര മേഖല. ജീവിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ സമരങ്ങളിലേക്ക് കടക്കുമെന്നാണ് ക്രൈസ്തവ സഭകളുടെ മുന്നറിയിപ്പ്. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് സമസ്ത ഉള്‍പ്പടെയുള്ള സംഘടനകളുടെ ആവശ്യം. സംസ്ഥാനത്തെ മുപ്പതിലധികം വില്ലേജുകളെ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളില്‍ ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക ഭൂമികളെയും ഇഎസ്എ പരിധിയില്‍ നിന്ന് മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക പരിഹരിക്കണമെന്നാണ് […]
Read more

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമെ കീമോതെറാപ്പിക്കും അപസ്മാരത്തിനും ഉപയോഗിക്കുന്ന മരുന്നുകൾക്കും ക്ഷാമം നേരിടുന്നതായാണ് വിവരം. മരുന്ന് ക്ഷാമം പരിഹരിക്കാൻ ആശുപത്രികൾ പരമാവധി ലോക്കൽ പർച്ചേസ് നടത്തണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ സർക്കാർ ആശുപത്രികളിൽ വലിയ തോതിൽ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സ്വകാര്യ വിതരണക്കാർ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകാൻ മടിക്കുകയാണ്. മെഡിക്കൽ കോളേജുകൾക്ക് പുറമെ നിരവധി ജനറൽ, ജില്ലാ ആശുപത്രികൾക്കും 100 കോടിയിലധികം രൂപയുടെ […]
Read more

മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ റിമാൻഡിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പ്രതികളിൽ ഒരാളുടെ വീട്ടിൽ എത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്. രണ്ടുദിവസം മുൻപ് നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. തുടർന്ന് മണ്ണന്തല പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്തു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. പ്രതികളായ ആദിൽ (19), ജാരിബ് (19), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു. പ്രതികളെല്ലാം മണ്ണന്തല […]
Read more

വൈത്തിരിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ 54കാരൻ പിടിയിൽ

വയനാട്: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിയെന്ന കേസിൽ 54കാരൻ പിടിയിൽ. മേപ്പാടി കെ.ബി റോഡ് പഴയേടത്ത് വീട്ടിൽ കെ. ഫ്രാൻസിസ് എന്ന ഫ്രാഞ്ചിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് വൈത്തിരി ടൗണിൽ സംശയാസ്പദമായി കണ്ട ഫ്രാഞ്ചിയെ പൊലീസ് പരിശോധിച്ചു. പരിശോധനയിൽ 51.57 ഗ്രാം കഞ്ചാവ്, കഞ്ചാവ് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സിപ്പ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5,580 രൂപ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വൈത്തിരി, കൽപ്പറ്റ, […]
Read more

രാമായണ മേളയുടെ പേരിൽ വൻ പണപ്പിരിവ്; ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ സ്വകാര്യ സംഘടന വൻതോതിൽ പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ആലപ്പുഴ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന രാമായണ മേളയുടെ പേരിൽ ക്രമക്കേട് നടന്നെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർ ബോർഡിന് കത്ത് നൽകി. 22 വർഷമായി തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ രാമായണ മേള സംഘടിപ്പിക്കുന്നുണ്ട്. തൃക്കുരട്ടി സേവാ സമിതി എന്ന സ്വകാര്യ സംഘടനയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix