അഭിരാം കൊലപാതകം; സിനിമയെ വെല്ലുന്ന ആസൂത്രണം, ഉമറിനെതിരെ നിർണായക തെളിവുകൾ
തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിരാമിന്റെ കൊലപാതകത്തിന് പിന്നിൽ സിനിമയെ വെല്ലുന്ന ആസൂത്രണം നടന്നതായി അന്വേഷണസംഘം. കേസിലെ രണ്ടാം പ്രതി ഉമറിന്റെ വാദങ്ങൾ തള്ളിയ പൊലീസ്, കൊലപാതകത്തിൽ ഉമറിനും പങ്കുണ്ടെന്ന് ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചതായാണ് വിവരം. കൊലപാതകം നടന്ന സ്ഥലത്ത് ഉമർ ഉണ്ടായിരുന്നതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ഒന്നാം പ്രതിയായ 17കാരനെ മാത്രം കുറ്റക്കാരനാക്കി രക്ഷപ്പെടാനായിരുന്നു ഉമറിന്റെ നീക്കമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി 17കാരനെ കുറ്റപ്പെടുത്തി ഉമർ കാമുകിക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. 17കാരൻ അഭിരാമിനെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിൽ […]
Read more